80 സെന്റീമീറ്റര്‍ കര്‍വ്ഡ് എല്‍.ഇ.ഡി മോണിറ്ററുമായി സെബ്രോണിക്‌സ്

|

പ്രമുഖ ഐ.റ്റി ഉപകരണ നിര്‍മാതാക്കളായ സെബ്രോണിക്‌സ് പുത്തന്‍ 80 സെന്റീമീറ്റര്‍ കര്‍വ്ഡ് എല്‍.ഇ.ഡി മോണിറ്ററിനെ വിപണിയിലെത്തിച്ചു. ZEB-AC32FHD എന്നാണ് മോഡല്‍ നമ്പര്‍. 80 സെന്റിമീറ്റര്‍ ഡൈമന്‍ഷനില്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങുന്ന ആദ്യ കര്‍വ്ഡ് എല്‍.എി.ഡി മോണിറ്ററെന്ന ഖ്യാദിയോടെയാണ് പുത്തന്‍ മോഡലിന്റെ വരവ്.

 
80 സെന്റീമീറ്റര്‍ കര്‍വ്ഡ് എല്‍.ഇ.ഡി മോണിറ്ററുമായി സെബ്രോണിക്‌സ്

കര്‍വ്ഡ് ഡൈമന്‍ഷനില്‍ മികച്ച വ്യൂവിംഗ് അനുഭവമാകും ZEB-AC32FHD നല്‍കുക. മികച്ച ചിത്രങ്ങളും വീഡിയോകളും വലിയ സ്‌ക്രീനില്‍ ആസ്വദിക്കാന്‍ ഇതിലൂടെ കഴിയും. ഗെയിം കളിക്കാനും സിനിമ കാണാനും അനുയോജ്യമാണ് കര്‍വ്ഡ് ഡിസ്‌പ്ലേ. ഉയര്‍ന്ന കോണ്‍ട്രാസ്റ്റ് റേഷ്യേ, മികച്ച ആസ്‌പെക്ട്‌സ് എന്നിവ മികച്ച ദൃശ്യാനുഭവം നല്‍കും.

സ്ലീക്ക് മിനിമലിസ്റ്റ് ഡിസൈനാണ് ZEB-AC32FHD മോഡലിനുള്ളത്. കര്‍വ്ഡ് എഡ്ജ് മികച്ച രീതിയില്‍ ഇമേജ് റീപ്രൊഡ്യുസ് ചെയ്യും. മികച്ച ശബ്ദം നല്‍കുന്ന ബിള്‍ട്ട്-ഇന്‍ സ്പീക്കറും ടിവിയിലുണ്ട്. ഡിസ്‌പ്ലേ പോര്‍ട്ട്, എച്ച്.ഡി.എം.ഐ എന്നിവ കണക്ടീവിറ്റി ലളിതമാക്കും. കോണ്‍ട്രാസ്റ്റ് റേഷ്യോ 500000:1 ആണ്.

178 ഡിഗ്രിയാണ് മോണിറ്ററിന്റെ വ്യൂവിംഗ് ആംഗിള്‍. അള്‍ട്രാ സ്ലിം ബേസല്‍സ് പ്രത്യേക രൂപഭംഗി നല്‍കും. മോണിറ്ററിന്റെ പിന്‍ഭാഗത്താണ് ബട്ടണ്‍ ഘടിപ്പിച്ചിരിക്കുന്നത്. ഹെഡ്‌ഫോണ്‍ ജാക്ക്, ഡി.പി & എച്ച്.ഡി.എം.ഐ പോര്‍ട്ട് എന്നിവ ഡി.സി ഔട്ട്പുട്ടിനായുണ്ട്. ഗെയിമിംഗ് സമയത്ത് വേഗത്തിലുള്ള റിയാക്ഷന്‍സ് മോണിറ്റര്‍ നല്‍കുന്നുണ്ട്.

144HZ ആണ് റിഫ്രഷ് റേറ്റ്. ഗ്ലോസി പാനലാണ് ടിവിയില്‍ ഉപയോഗിച്ചിരിക്കുന്നത്. 'വിപണിയില്‍ നിലവില്‍ ലഭ്യമായതില്‍വെച്ച് കിടിലന്‍ ഫീടച്ചറുകള്‍ ഉള്‍ക്കൊള്ളിച്ച മോണിറ്ററാണ് സെബ്രോണിക്‌സിന്റെ ZEB-AC32FHD. മികച്ച ഇന്‍-ഡെപ്ത്ത് വ്യൂവിംഗ് അനുഭവവും വൈഡ് ആംഗിള്‍ ഡിസ്‌പ്ലേയും ഏവരെയും മനംമയക്കും. ' - സെബ്രോണിക്‌സ് ഡയറക്ടര്‍ പ്രദീപ് ദോഷി പറയുന്നു. 26,999 രൂപയാണ് ടി.വി.യുടെ വില.

Most Read Articles
Best Mobiles in India

Read more about:
English summary
Zebronics launches 80 cms curved LED Monitor for Rs. 26,999

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X