സെഡ്ഇബി-എംസി 15000ഡി പവർ ബാങ്ക് നിങ്ങളെ അത്ഭുതസ്തബ്ദരാക്കും

Written By:

ഡ്യുവൽ യുഎസ്ബി, ഡിജിറ്റൽ ഡിസ്‌പ്ലേയുള്ള 15000 എംഎഎച്ച് പവർബാങ്ക്
ഐടി സാമഗ്രികൾ, ഓഡിയോ വീഡിയോ, സുരക്ഷാ ഉപകരണങ്ങൾ
എന്നിവയുടെ ഇന്ത്യയിലെ മുൻനിര വിതരണക്കാരായ സെബ്രോണിക്‌സ് ഇന്ത്യ
പ്രൈവറ്റ് ലിമിറ്റഡ് അവരുടെ ഏറ്റവും പുതിയ പോക്കറ്റ് സൈസ്, 15000 എംഎഎച്ച് ശേഷിയുള്ള സെഡ്ഇബി-എംസി 15000 പിഡി പവർ ബാങ്ക് പുറത്തിറക്കൽ പ്രഖ്യാപിച്ചു.

മനോഹരവും സ്‌റ്റൈലിഷും ഒതുക്കവുമുള്ളതുമായ ഈ പവർ ബാക്ക് നിങ്ങളുടെ ഉപകരണങ്ങളെ ശക്തിപ്പെടുത്തുന്നതിന് സജ്ജമായിക്കഴിഞ്ഞു. അവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാൻ ഇതിൽ ഒരു എൽഇഡി ലൈറ്റ് ടോർച്ചും ഉണ്ട്.

സെഡ്ഇബി-എംസി 15000ഡി പവർ ബാങ്ക് നിങ്ങളെ  അത്ഭുതസ്തബ്ദരാക്കും

പ്രവർത്തനനിരതമായിരിക്കാൻ ഒതുക്കമുള്ളതും ഭാരം കുറഞ്ഞ രീതിയിലുമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കറുപ്പും ചാരനിറത്തിലെയും പുറം കവറോടു കൂടിയ ഈ പവർ ബാങ്ക് ഒരു ഫാഷൻ സ്റ്റേറ്റ്‌മെന്റ് മാത്രമല്ല. ഉപകരണത്തിൽ എത്ര പവർ ശേഷിക്കുന്നു എന്ന് കൃത്യമായി പറയുന്ന അതിന്റെ ഡിജിറ്റൽ എൽഇഡി ഡിസ്‌പ്ലേ, 2എ ഔട്ട്പുട്ടുള്ള ഇരട്ട യുഎസ്ബി പോർട്ടുകളോടു കൂടി പരമാവധി 

ഉപയോഗം സാധ്യമാക്കുന്നു. ബാറ്ററി പെർസെന്റേജ് കാണിക്കുന്നതു കൂടാതെ, 1എ അല്ലെങ്കിൽ 2എ ഔട്ട്പുട്ട് സ്റ്റാറ്റസും ഡിജിറ്റൽ ഡിസ്‌പ്ലേ കാണിക്കുന്നു. പവർ ബാങ്ക് ചാർജ്ജ് ചെയ്യുന്നതിനായി മൈക്രോ യുഎസ്ബി പോർട്ടും ഉണ്ട്, ചാർജിംഗിനുള്ള പരമാവധി ഇൻപുട്ട് കറണ്ട് 2എ ആണ്.

ഇനി നിങ്ങൾക്ക് ഓവർ ചാർജ്ജിംഗിനെക്കുറിച്ച് വേവലാതിപ്പെടേണ്ട. ഇതിൽ ഓവർ ചാർജ്ജ്, അണ്ടർചാർജ്ജ്, ഷോർട്ട് സർക്യൂട്ട് സംരക്ഷണം ഉണ്ട്. നിങ്ങൾ ജോലിയിൽ ഏർപ്പെട്ടിരിക്കുമ്പോഴും ഈ പവർ ബാങ്ക് ദിവസം മുഴുവനും നിങ്ങളുടെ ഉപകരണങ്ങൾ ചാർജ്ജ് ചെയ്തു കോണ്ടേയിരിക്കും.വിശ്വാസമർപ്പിക്കാവുന്ന ഒരു പവർ ബാങ്കിന്റെ സഹായത്തോടെ കോളുകൾ, സോഷ്യൽ മീഡിയകൾ, ചാറ്റിംഗ്, വീഡിയോ കാണൽ എന്നിങ്ങനെയുള്ള നിങ്ങളുടെ ദൈനംദിന ദിനചര്യകൾ മുടക്കമില്ലാതെ തുടരും.

സുരക്ഷ, സ്റ്റൈൽ, പ്രവർത്തനക്ഷമത, അനുയോജ്യത എന്നീ കാര്യങ്ങളിൽ സെബ്രോണിക്‌സ് ഏറ്റവും മുന്നിൽ നിൽക്കുന്നു.
മിക്കവാറും എല്ലാ ഉപകരണങ്ങൾക്കും അനുയോജ്യമായ ഈ പവർ ബാങ്ക്, ഒരു വർഷത്തെ വാറണ്ടിയോടൊപ്പം ഇന്ത്യയിലെ എല്ലാ മുൻനിര സ്റ്റോറുകളിലും ലഭ്യമാണ്.

English summary
Zebronics India has announced the launch of its newest pocket size savior, ‘ZEB MC15000PD Power Bank’ with 15000mAh capacity.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot