സിയോക്‌സ് (Ziox) ട്യൂബ്‌ലൈറ്റ് ഫീച്ചര്‍ ഫോണ്‍ വിപണിയില്‍; വില 915 രൂപ മാത്രം

Posted By: Lekshmi S

സിയോക്‌സ് മൊബൈല്‍സിന്റെ പുതിയ ഫീച്ചര്‍ ഫോണ്‍ ആയ സിയോക്‌സ് ട്യൂബ്‌ലൈറ്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. വിവിധ ഭാഷകള്‍ പിന്തുണയ്ക്കുന്ന ഫോണില്‍ സ്വകാര്യതാ ലോക്ക്, ഓഡിയോ കോള്‍ റിക്കോഡിംഗ് എന്നിവയുണ്ടാകും. ഫോണിന്റെ പ്രധാന സവിശേഷത മുകള്‍ അറ്റത്ത് സജ്ജീകരിച്ചിരിക്കുന്ന 8 എല്‍ഇഡി ലൈറ്റുകളോട് കൂടിയ മികച്ച ഫ്‌ളാഷ്‌ലൈറ്റാണ്.

സിയോക്‌സ് (Ziox) ട്യൂബ്‌ലൈറ്റ് ഫീച്ചര്‍ ഫോണ്‍ വിപണിയില്‍; വില 915 രൂപ

2.4 ഇഞ്ച് ഡിസ്‌പ്ലേ, നാവിഗേഷണല്‍ കണ്‍ട്രോളോട് കൂടിയ T9 കീബോര്‍ഡ്, സോഫ്റ്റ് കീകള്‍, ഇന്റര്‍നെറ്റ്, പിന്‍ഭാഗത്ത് ക്യാമറ എന്നിവയാണ് ഫോണിന്റെ മറ്റ് പ്രധാന സവിശേഷതകള്‍. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 32 GB വരെ ഉയര്‍ത്താനുമാകും.

അടിയന്തരഘട്ടങ്ങളില്‍ ഫോണ്‍ വിളിക്കാന്‍ സഹായിക്കുന്ന SoS സംവിധാനം, സ്പീഡ് ഡയല്‍, വയര്‍ലെസ് എഫ്എം, ബ്ലൂടൂത്ത്, WAP, GPRS മൊബൈല്‍ ട്രാക്കിംഗ് സംവിധാനം എന്നിവയും സിയോക്‌സ് ട്യൂബ്‌ലൈറ്റിനെ ആകര്‍ഷകമാക്കുന്നു. 1800 mAh ബാറ്ററിയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്.

915 രൂപ വിലയിട്ടിരിക്കുന്ന ഫോണ്‍ കറുപ്പ്, വെളുപ്പ് നിറങ്ങളില്‍ ലഭിക്കും. രാജ്യത്തെ മൊബൈല്‍ ഫോണ്‍ വില്‍പ്പനകേന്ദ്രങ്ങളിലൂടെയായിരിക്കും പ്രധാനമായും ഫോണിന്റെ വില്‍പ്പന.

അത്യുഗ്രന്‍ സവിശേഷതയില്‍ ഷവോമി റെഡ്മി 5 ഇന്ന് ഇന്ത്യയില്‍ എത്തുന്നു

സമാനമായ ഫോണുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും സിയോക്‌സ് ട്യൂബ്‌ലൈറ്റ് എന്ന് സിയോക്‌സ് മൊബൈല്‍ സിഇഒ ദീപക് കാബു പറഞ്ഞു. ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സവിശേഷതകള്‍ ജനങ്ങളുടെ മനസ്സ് കീഴടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
Ziox Tubelight, a feature phone has been launched in India for Rs. 915. The feature phone has 8 LED torch lights integrated into its top edge, thereby giving a powerful flashlight. An 1800mAh battery powers the feature phone from within.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot