മലയാളിയോടാണോടാ കളി! അ‌തും കൊല്ലംകാരനോട്! ഭക്ഷണം നൽകാഞ്ഞ സൊമാറ്റോയെ 'വെള്ളം' കുടിപ്പിച്ച് വിദ്യാർഥി

|

അ‌ത്രമേൽ വിശന്ന് വലഞ്ഞിരിക്കുമ്പോൾ, ഓഡർ ചെയ്യുന്ന ഭക്ഷണവുമായി ഓടിയെത്തുന്ന സൊമാറ്റോ ( Zomato ) യും സ്വിഗ്ഗിയുമൊക്കെ നമുക്ക് ​സ്വർഗം കിട്ടിയ ഫീൽ സമ്മാനിക്കാറുണ്ട്. എന്നാൽ വിശന്ന് ചത്താലും, ഓഡർ ചെയ്ത ഭക്ഷണം എത്തിക്കാത്ത ചില സ്വഭാവും ഇത്തരം ഭക്ഷണവിതരണ കമ്പനികൾ ഇടയ്ക്ക് പുറത്തെടുക്കാറുണ്ട്. വിശന്നിരിക്കുന്നവനെ നരകം കാണിക്കുകയും പിശാചാക്കി മാറ്റുകയും ചെയ്യുന്ന ഇത്തരം നടപടികൾ പലപ്പോഴും ആവർത്തിക്കുന്ന കമ്പനികൾക്ക് ശക്തമായൊരു മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഒരു മലയാളി വിദ്യാർഥി.

 

362 രൂപയുടെ ഭക്ഷണം

കേരളത്തിൽ ഓൺ​ലൈൻ ഭക്ഷണ വിതരണം നടത്തുന്നതിൽ മുൻ പന്തിയിലുള്ള സൊമാറ്റോയാണ് അ‌രുൺ ജി കൃഷ്ണൻ എന്ന വിദ്യാർഥിയെ ആദ്യം ​'പെടുത്തുകയും പിന്നീട് അ‌തിനെത്തുടർന്ന് പെട്ടുപോകുകയും ചെയ്തിരിക്കുന്നത്. 362 രൂപയുടെ ഭക്ഷണം ഓഡർ ചെയ്തിട്ടു നൽകാത്ത സൊമാറ്റോ​യിൽനിന്ന് 8362 രൂപ ഈടാക്കിയാണ് അ‌രുൺ പകരം വീട്ടുകയായിരുന്നു. വിശന്നു വലഞ്ഞതോടെയാണ് അ‌രുൺ കൊല്ലത്തെ ഒരു ഹോട്ടലിൽനിന്ന് സൊമാറ്റോ വഴി ഭക്ഷണം ഓഡർ ചെയ്തത്.

അ‌ടുക്കളയ്ക്ക് ആശ്വാസം! ഗ്യാസ് മോഷണമടക്കം പൊക്കാൻ എൽപിജി സിലിണ്ടറുകളിൽ മൂന്ന് മാസത്തിനകം ക്യുആർ കോഡ്അ‌ടുക്കളയ്ക്ക് ആശ്വാസം! ഗ്യാസ് മോഷണമടക്കം പൊക്കാൻ എൽപിജി സിലിണ്ടറുകളിൽ മൂന്ന് മാസത്തിനകം ക്യുആർ കോഡ്

തുക തിരികെ നൽകാനും സൊമാറ്റോ തയാറായില്ല

എന്നാൽ ഏറെ നേരം കാത്തിരുന്നിട്ടും ഭക്ഷണമെത്തിയില്ല. തുടർന്ന് സൊമാറ്റോയുമായും ​റസ്റ്ററന്റുമായും നിരവധി തവണ​ബന്ധപ്പെട്ടെങ്കിലും ഭക്ഷണം എത്തിച്ചു നൽകാൻ തയാറായില്ല. എന്നു മാത്രമല്ല ഈടാക്കിയ തുക തിരികെ നൽകാനും സൊമാറ്റോ തയാറായില്ല. ഇതോടെയാണ് സൊമാ​റ്റോയെ ഒരു പാഠം പഠിപ്പിക്കാൻ ഡൽഹി യൂണിവേഴ്‌സിറ്റി ഓഫ് ലോ ഫാക്കൽറ്റിയിലെ അവസാന വർഷ നിയമവിദ്യാർഥി കൂടിയായ അ‌രുൺ തീരുമാനിക്കുന്നത്.

ഭക്ഷണം നൽകാതെ വഞ്ചിച്ചതിനും
 

തുടർന്ന് സൊമാറ്റോയ്ക്കും റസ്റ്റോറന്റിനും എതിരേ കൊല്ലം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതിയെ സമീപിക്കുകയായിരുന്നു. ഓഡർ സ്വീകരിച്ച ശേഷം ഭക്ഷണം നൽകാതെ വഞ്ചിച്ചതിനും പണം തിരിച്ചു നൽകാഞ്ഞതിനുമായി ഒന്നരലക്ഷം രൂപയാണ് അ‌രുൺ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. സൊമാറ്റോയുടെ നടപടി തനിക്ക് ശാരീരിക ബുദ്ധിമുട്ടുകൾക്കും പണനഷ്ടത്തിനും ഒപ്പം കടുത്ത മാനസിക സംഘർഷവും സൃഷ്ടിച്ചു എന്ന് അ‌രുൺ പരാതിയിൽ ആരോപിച്ചിരുന്നു.

ഇന്റർനാഷണൽ കളിക്ക് ഇന്റർനാഷണൽ പ്ലാൻ... അതല്ലേ ഹീറോയിസംഇന്റർനാഷണൽ കളിക്ക് ഇന്റർനാഷണൽ പ്ലാൻ... അതല്ലേ ഹീറോയിസം

ആദ്യമായല്ല ദുരനുഭവം

കൂടാതെ സൊമാറ്റോയിൽ നിന്ന് തനിക്ക് ഇത് ആദ്യമായല്ല ദുരനുഭവം ഉണ്ടാകുന്നത് എന്നും ഡൽഹിയിൽ താമസിക്കുന്നതിനിടെ ഇത്തരം അ‌നുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അ‌രുൺ പറയുന്നു. ഈ അ‌നുഭവങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് കമ്പനിക്കെതിരേ നിയമ നടപടിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത് എന്നും വിദ്യാർഥി തർക്കപരിഹാര കോടതിയിൽ വ്യക്തമാക്കി.

സൊമാറ്റോ പറയുന്നത്

അ‌തേസമയം അ‌രുൺ നൽകിയ അ‌ഡ്രസ് തെറ്റായിരുന്നുവെന്നും ഇത് പരിശോധിക്കാൻ അ‌യാൾക്ക് നിർദേശം നൽകിയിരുന്നതായുമാണ് സൊമാറ്റോ പറയുന്നത്. ആപ്പിലൂടെത്തന്നെ ഇക്കാര്യം അ‌റിയിച്ചു. ഓഡറിൽ പറഞ്ഞിരുന്ന അ‌ഡ്രസിൽ ഭക്ഷണം സ്വീകരിക്കാൻ ആരും ഉണ്ടായിരുന്നില്ല എന്നും കമ്പനി വിശദീകരിക്കുന്നു. എന്നാൽ അ‌രുൺ ഈ വാദങ്ങളെല്ലാം തള്ളി. ഇത് സൊമാറ്റോയുടെ സ്ഥിരം നമ്പരാണ് എന്നും ഇക്കാര്യം ​റസ്റ്ററന്റ് ഉടമയുമായി ഫോണിൽ സംസാരിക്കുന്നതിനിടെ അ‌യാൾ തന്നോട് സമ്മതിച്ചിരുന്നതായും അ‌രുൺ കോടതിയെ അ‌റിയിച്ചു.

ഐഫോൺ 14 വേണോ? ഐഫോൺ 13 മോഡലും കുറച്ചു കാശും തന്നാൽ മതി, 13 വാങ്ങാനാണോ ബാങ്ക് ഓഫർ തരാമല്ലോ: ഫ്ലിപ്കാർട്ട്ഐഫോൺ 14 വേണോ? ഐഫോൺ 13 മോഡലും കുറച്ചു കാശും തന്നാൽ മതി, 13 വാങ്ങാനാണോ ബാങ്ക് ഓഫർ തരാമല്ലോ: ഫ്ലിപ്കാർട്ട്

തിരക്കുള്ള സമയങ്ങളിലും മഴയുള്ള ഘട്ടങ്ങളിലുമെല്ലാം

തിരക്കുള്ള സമയങ്ങളിലും മഴയുള്ള ഘട്ടങ്ങളിലുമെല്ലാം ഇത്തരം വീഴ്ചകൾ കമ്പനികളുടെ ഭാഗത്തുനിന്ന് ഉണ്ടാകാറുണ്ട് എന്നും റസ്റ്ററന്റ് ഉടമ അ‌റിയിച്ചതായാണ് അ‌രുൺ പറയുന്നത്. തുടർന്ന് കേസിലെ എല്ലാ എതിർകക്ഷികൾക്കും നോട്ടീസ് നൽകിയെങ്കിലും അവരാരും ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനു മുന്നിൽ ഹാജരായില്ല. തൽഫലമായി, അവരുടെ അസാന്നിധ്യത്തിൽ തർക്കപരിഹാര കമ്മിഷൻ പിഴശിക്ഷ സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

 8362 രൂപ ഈടാക്കാൻ ഉത്തരവ്

അ‌രുണിനുണ്ടായ മാനസിക സംഘർഷങ്ങൾക്കും മറ്റ് ബുദ്ധിമുട്ടുകൾക്കുമുള്ള നഷ്ടപരിഹാരമായി 5000 രൂപയും കോടതി ചെലവുകൾ കണക്കിലെടുത്ത് 3000 രൂപയും നൽകാൻ വിധിക്കുകയായിരുന്നു. ഈ തുകയുടെ കൂടെ അ‌രുണിന്റെ ​കൈയിൽനിന്ന് ഓഡർ ​സ്വീകരിച്ചപ്പോൾ വാങ്ങിയ 362 രൂപ കൂടി കൂട്ടിയാണ് 8362 രൂപ ഈടാക്കാൻ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 45 ദിവസത്തിനകം സൊമാറ്റോയും റസ്റ്ററന്റ് ഉടമയും നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ 12% പലിശ നിരക്കിൽ തുക ഈടാക്കാൻ പരാതിക്കാരന് അർഹതയുണ്ടാകുമെന്നും കമ്മിഷൻ ഉത്തരവിൽ പറയുന്നു.

ആദ്യം 'കാലനെ' പരിചയപ്പെടുത്തി, പിന്നെ കാലന് 'ആയുധവും' നൽകി; ശ്രദ്ധ വാൾക്കർ കേസിൽ ആദ്യന്തം ഇടംപിടിച്ചൊരു ആപ്പ്ആദ്യം 'കാലനെ' പരിചയപ്പെടുത്തി, പിന്നെ കാലന് 'ആയുധവും' നൽകി; ശ്രദ്ധ വാൾക്കർ കേസിൽ ആദ്യന്തം ഇടംപിടിച്ചൊരു ആപ്പ്

Best Mobiles in India

Read more about:
English summary
A Malayali law student bought Rs. 8362 as compensation from Zomato for ordering food worth Rs. 362 and not delivering it. Zomato was fined by the Kollam District Consumer Disputes Redressal Court. If Zomato and the restaurant owner do not pay the fine within 45 days, the complainant will be entitled to recover the amount with interest at the rate of 12%, the order said.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X