ഓൺലൈനായി മദ്യമെത്തിക്കാൻ സോമറ്റോ ഒരുങ്ങുന്നു

|

രാജ്യത്ത് കൊറോണ ലോക്ക്ഡൗൺ നിലനിൽക്കുന്ന ഈ കാലയളവിൽ മദ്യത്തിനായുള്ള ആവശ്യകത കൂടി വരുന്നതിനാൽ മദ്യത്തിന് ഓൺലൈൻ ഡെലവെറി സൗകര്യം ഒരുക്കുകയാണ് ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോ. റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യ്തത്. ഇന്റർനാഷണൽ സ്‌പിരിറ്റ്‌സ് ആന്‍ഡ് വൈന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയ്‌ക്കാണ് സൊമാറ്റോ ഓൺലെെൻ ഡെലിവറിയ്ക്കായുള്ള അഭ്യർത്ഥന നൽകിയിരിക്കുന്നത്.

മദ്യം വിതരണം
 

കൊറോണ വൈറസ് പടരുന്നതിനെ തുടർന്ന് രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച ഈ സമയത്ത് മദ്യം ഓൺലൈനായി ഡെലിവറി ചെയ്യാനുള്ള സജ്ജീകരണത്തെ കുറിച്ച് വിവിധ സംസ്ഥാന സർക്കാരുകൾ ആലോചിക്കുന്നതിനിടെയാണ് സൊമാറ്റോയുടെ ഈ പുതിയ നീക്കം. ലോക്ക്ഡൗൺ മൂലം സംസ്ഥാനങ്ങളുടെ വരുമാനം കുറഞ്ഞതിനാൽ ഇത് വർധിപ്പിക്കാൻ സംസ്ഥാനങ്ങൾ മദ്യം വിതരണം ചെയ്യാൻ അനുവദിക്കണമെന്ന് ഐ‌എസ്‌ഡബ്ല്യുഐ എക്സിക്യൂട്ടീവ് ചെയർമാൻ അമൃത് കിരൺ സിംഗ് പറഞ്ഞു.

ഐ‌എസ്‌ഡബ്ല്യുഐ

ലണ്ടൻ ആസ്ഥാനമായുള്ള ഗവേഷണ ഗ്രൂപ്പായ ഐഡബ്ല്യുഎസ്ആർ ഡ്രിങ്ക്സ് മാർക്കറ്റ് അനാലിസിസിന്റെ 2018ലെ കണക്ക് അനുസരിച്ച് ഇന്ത്യയിലെ മദ്യവിപണിയുടെ വില ഏകദേശം 27.2 ബില്യൺ ഡോളറാണ് അതായത് ഏകദേശം 2.06 ലക്ഷം കോടി രൂപ. മൂന്നാംഘട്ട ലോക്ക്ഡൗണിൽ ഗ്രീൻ, ഓറഞ്ച് മേഖലകളിലും റെഡ്‌സോണിലെ ഹോട്ട്‌സ്‌പോട്ടല്ലാത്ത പ്രദേശങ്ങളിലെ മദ്യ വിൽപ്പനശാലകൾ തുറക്കുന്നതിന് കേന്ദ്രം അനുമതി നൽകിയിരുന്നു.

മദ്യവിപണി

മാർച്ച് 23ന് അടച്ച മദ്യശാലകൾ രണ്ടാംഘട്ട ലോക്ക്ഡൗണ്‍ പൂർത്തിയായത്തിന് ശേഷം മെയ് 4നാണ് വീണ്ടും തുറന്നത്. എന്നാൽ, അമിതമായ തിരക്ക് പോലീസിന് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ കാര്യങ്ങൾ അനിയന്ത്രിതമായ അവസ്ഥയിലായി. സാമൂഹിക അകലം പാലിക്കാതെ നിരവധി പേരാണ് മദ്യശാലകൾക്ക് മുൻപിൽ ക്യു നിൽക്കുന്നത്. വലിയ ജനക്കൂട്ടത്തെ പിന്തിരിപ്പിക്കാൻ ന്യൂഡൽഹി അധികൃതർ ചില്ലറ മദ്യ വിലയ്ക്ക് മുകളിൽ 70 ശതമാനം സ്‌പെഷ്യൽ കൊറോണ ഫീസ് ഏർപ്പെടുത്തി.

സ്പിരിറ്റ്സ് ആൻഡ് വൈൻസ് അസോസിയേഷൻ ഓഫ് ഇന്ത്യ (ISWAI)
 

ഇന്ത്യയിൽ മദ്യം വിതരണം ചെയ്യുന്നതിന് നിലവിൽ നിയമപരമായ വ്യവസ്ഥകളൊന്നുമില്ല, സോമാറ്റോയുമായും മറ്റുള്ളവരുമായും ചേർന്ന് മാറ്റം വരുത്താൻ വ്യവസായ സ്ഥാപനമായ ഇന്റർനാഷണൽ സ്പിരിറ്റ്സ് ആൻഡ് വൈൻസ് അസോസിയേഷൻ ഓഫ് ഇന്ത്യ (ISWAI) ശ്രമിക്കുന്നു. മാർച്ച് 25 ന് രാജ്യവ്യാപകമായി അടച്ച മദ്യവിൽപ്പനശാലകൾ ഈ ആഴ്ച വീണ്ടും തുറക്കാൻ അനുവദിച്ചു, ചില നഗരങ്ങളിലെ ചില ഔട്ട്ലെറ്റുകൾക്ക് പുറത്ത് നൂറുകണക്കിന് ആളുകളുടെ നിരകൾ സൃഷ്ടിക്കുകയും സാമൂഹിക അകലം പാലിക്കുന്ന പ്രോട്ടോക്കോളുകൾ നടപ്പിലാക്കാൻ പോലീസ് ബാറ്റൺ ചാർജിലേക്ക് നയിക്കുകയും ചെയ്തിരുന്നു.

ഹോം ഡെലിവറി

"സാങ്കേതികവിദ്യ പ്രാപ്തമാക്കിയ ഹോം ഡെലിവറി അധിഷ്ഠിത പരിഹാരത്തിന് ഉത്തരവാദിത്തമുള്ള മദ്യപാനം പ്രോത്സാഹിപ്പിക്കാൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു," സോമാറ്റോയുടെ ഭക്ഷ്യ വിതരണ സിഇഒ മോഹിത് ഗുപ്ത ISWAI ന് ഒരു ബിസിനസ് നിർദ്ദേശത്തിൽ എഴുതി.

Most Read Articles
Best Mobiles in India

Read more about:
English summary
Indian food delivery company Zomato aims to branch out into delivering alcohol, according to a document seen by Reuters, as it seeks to cash in on high demand for liquor during the country’s coronavirus (COVID-19) lockdown. Zomato has already diversified into grocery deliveries as the restrictions on movement shuttered some restaurants and people hesitated to order outside food due to fears of catching the disease.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X