Home
News

സ്‌റ്റോക്ക് ആന്‍ഡ്രോയ്ഡിലേക്ക് മാറാനൊരുങ്ങി ZTE നൂബിയ

By Lekshmi S

കഴിഞ്ഞ ദിവസം അവസാനിച്ച എംഡബ്ല്യുസി 2018, സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ നടക്കുന്ന, വരാന്‍ പോകുന്ന പല മാറ്റങ്ങള്‍ക്കും വേദിയായി. ഇക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായത് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ZTE-യുടെ ഒരു പ്രഖ്യാപനമായിരുന്നു. ZTE-യുടെ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡ് ആയ നൂബിയ നൂബിയ UI-യോട് വിടപറഞ്ഞ് സ്റ്റോക്ക് ആന്‍ഡ്രോയ്ഡിലേക്ക് മാറുമെന്നാണ് കമ്പനി പ്രഖ്യാപിച്ചത്.

സ്‌റ്റോക്ക് ആന്‍ഡ്രോയ്ഡിലേക്ക് മാറാനൊരുങ്ങി ZTE നൂബിയ

ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് കമ്പനി വക്താവ് അറിയിച്ചു. ആന്‍ഡ്രോയ്ഡ് അപ്‌ഡേറ്റുകളും പാച്ചസും വേഗത്തില്‍ ലഭ്യമാക്കാന്‍ ഇതിലൂടെ കഴിയും. ഇനി വരുന്ന നൂബിയ സ്മാര്‍ട്ട്‌ഫോണുകള്‍ സ്‌റ്റോക്ക് ആന്‍ഡ്രോയ്ഡ് ഒറിയോ ആയിരിക്കും ഉപയോഗിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എംഡബ്ല്യുസി 2018-ല്‍ ZTE മൂന്ന് സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കിയിരുന്നു. ബ്ലെയ്ഡ് V9, ബ്ലെയ്ഡ് V9 Vita , ടെമ്പോ ഗോ എന്നിവയായിരുന്നു അവ. കമ്പനിയുടെ ആദ്യ ആന്‍ഡ്രോയ്ഡ് ഗോ സ്മാര്‍ട്ട്‌ഫോണ്‍ ആണ് ടെമ്പോ ഗോ. ബ്ലെയെഡ് V9, V9 Vita എന്നിവ അധികം വൈകാതെ യൂറോപ്പ്, മെക്‌സിക്കോ, ചൈനീസ്, അമേരിക്കന്‍ വിപണികളിലെത്തും.

അതേസമയം ZTE-യും നൂബിയയും ഗെയിമിംഗ് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലാണെന്നും സൂചനയുണ്ട്. ആന്‍ഡ്രോയ്ഡ് ഗെയിമുകള്‍ മുന്നില്‍ക്കണ്ട് രൂപകല്‍പ്പന ചെയ്ത മൂന്ന് സ്മാര്‍ട്ട്‌ഫോണ്‍ മാതൃകകള്‍ ZTE എംഡബ്ല്യുസി 2018-ല്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

Aadhaar നമ്പർ ബാങ്ക് അക്കൗണ്ടുമായി എങ്ങനെ ബന്ധിപ്പിക്കാം ?

ഗെയിമിംഗ് ഫോണ്‍ പുറത്തിറക്കുമെന്ന് കമ്പനി സിഇഒ-യും സ്ഥിരീകരിച്ചിട്ടുണ്ട്. ഏപ്രില്‍ ആദ്യവാരത്തോടെ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ഏറ്റവും ഒടുവില്‍ വരുന്ന വാര്‍ത്തകള്‍.

More from GizBot

Best Mobiles in India

English summary
ZTE's sub-brand Nubia will reportedly discontinue Nubia UI. And the company has stated that it will now switch to stock Android for its global devices. According to Greek publication, TechValue, Nubia will be keeping its user interface only for devices in China. Apparently, Google services are blocked in China.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X