സിങ്ക് Z1000 : 11,000 രൂപയുടെ ആന്‍ഡ്രോയ്ഡ് ഐ സി എസ്, 9.7 ഇഞ്ച് HD ടാബ്ലെറ്റ്

Posted By: Staff

സിങ്ക് Z1000 : 11,000 രൂപയുടെ ആന്‍ഡ്രോയ്ഡ് ഐ സി എസ്, 9.7 ഇഞ്ച് HD ടാബ്ലെറ്റ്

ഇന്ത്യന്‍ ഉപകരണവിപണി ആകെ ആശയക്കുഴപ്പത്തിലാണ്. കാരണം ദിനംപ്രതി വന്നിറങ്ങുന്ന വില കുറഞ്ഞ ടാബ്ലെറ്റുകളുടെയും സ്മാര്‍ട്ട്‌ഫോണുകളുടെയും എണ്ണം തന്നെയാണ്. ഇപ്പോഴിതാ സിങ്ക് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് അവരുടെ ആദ്യത്തെ 9.7 ഇഞ്ച് ടാബ്ലെറ്റുമായി എത്തിയിരിയ്ക്കുകയാണ്. സിങ്ക് Z1000 എന്ന പേരില്‍ പുറത്തിറങ്ങിയ ഇതിന്റെ ഓ എസ്, ആന്‍ഡ്രോയ്ഡ് 4.1 (ജെല്ലി ബീന്‍) ആയി ഉയര്‍ത്താവുന്നതാണ്. ഏകദേശം 10,990 രൂപയായിരിയ്ക്കും ഇതിന്റെ വില.

സവിശേഷതകള്‍

 
 • ആന്‍ഡ്രോയ്ഡ് 4.0 ഐസിഎസ്

 • 9.7 ഇഞ്ച് 5 പോയിന്റ് മള്‍ട്ടി ടച്ച് കപ്പാസിറ്റീവ് HD ഡിസ്‌പ്ലേ, 1024x768 പിക്‌സല്‍ റെസല്യൂഷന്‍

 • 1.5 GHz ARM കോര്‍ടെക്‌സ് എ8 പ്രൊസസ്സര്‍

 • 1 ജി ബി റാം

 • 8ജി ബി ആന്തരികമെമ്മറി, 32 ജി ബി വരെ ബാഹ്യമെമ്മറി

 • 0.3 എം പി പിന്‍ക്യാമറ

 • 2 എം പി പിന്‍ക്യാമറ

 • മിനി HDMI, മൈക്രോ യു എസ് ബി, ടിഎഫ് കാര്‍ഡ്, ഡി സി പോര്‍ട്ട്

 • 3ജി, വൈ-ഫൈ

 • ഇബിബോ, ഹംഗാമാ, ഫേസ്ബുക്ക് തുടങ്ങിയ ആപ്ലിക്കേഷനുകള്‍

 • ലൈക്ക പൗച്ച്, സ്‌ക്രീന്‍ പ്രൊട്ടെക്ടര്‍, ഇയര്‍ ഫോണ്‍ തുടങ്ങിയവ സൗജന്യം

 • 7000 mAh ബാറ്ററി

ഫ്ലിപ്കാര്‍ട്ട്, ഹോംഷോപ്പ് 18, നാപ്‌റ്റോള്‍, സ്‌നാപ്ഡീല്‍, ഇന്ത്യാടൈംസ്, ഇന്‍ഫിബീം തുടങ്ങിയ ഇ-ഷോപ്പിംഗ് സൈറ്റുകളില്‍ സിങ്ക് Z1000 ലഭ്യമാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot