സിം ജിയോ ആണേൽ, ഈ മൂന്ന് റീച്ചാർജ് പ്ലാനുകൾ പരിചയപ്പെട്ട് വച്ചോ; എന്റർടെയ്ൻമെന്റ് ആകും!
ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ തങ്ങളുടെ വരിക്കാർക്കായി വിവിധ പ്ലാനുകളിൽ എന്റർടെയ്ൻമെന്റ് ആനുകൂല്യങ്ങൾ ഒരുക്കിയിരിക്കുന്നു. അതിൽ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സ്ഥിരമായി ലഭിക്കുന്ന മൂന്ന് പ്രീപെയ്ഡ് പ്ലാനുകളാണ് ഉള്ളത്. അവ 949 രൂപ, 100 രൂപ, 195 രൂപ എന്നീ വിലകളിലാണ് ലഭ്യമാകുക. ഇവയൊന്നും പുതിയ പ്ലാനുകളല്ല, ഏറെ നാളുകളായി ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടിയിൽ ഇവ കാണപ്പെടുന്നു. ഇതിൽ ഒരു പ്ലാൻ മാത്രമാണ് വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നത്. മറ്റ് രണ്ട് പ്ലാനുകൾ ഉപയോഗിക്കണമെങ്കിൽ ഉപയോക്താവിന് അടിസ്ഥാന വാലിഡിറ്റിയുള്ള ഒരു പ്രീപെയ്ഡ് പ്ലാനിന്റെ പിന്തുണ വേണം.
കാരണം, ജിയോ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സഹിതം ലഭ്യമാകുന്ന സ്ഥിരം ജിയോ പ്രീപെയ്ഡ് പ്ലാനുകളിൽ രണ്ടെണ്ണം ഡാറ്റ പ്ലാനുകൾ എന്ന നിലയ്ക്കാണ് ലഭ്യമാകുക. അവ ഉപയോഗിക്കണമെങ്കിൽ ഉപയോക്താവിന് വാലിഡിറ്റിയുള്ള ഒരു പ്ലാനിന്റെ പിന്തുണ വേണം. പ്രത്യേക ഓഫറിന്റെ ഭാഗമായി ജിയോ ചില പ്രീപെയ്ഡ് പ്ലാനുകളിൽ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നുണ്ട് എന്നത് വേറെ കാര്യം.

100 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ
ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സ്വന്തമാക്കാൻ ജിയോ വരിക്കാർക്ക് ലഭ്യമായിരിക്കുന്ന ഏറ്റവും വില കുറഞ്ഞ റീച്ചാർജ് ഓപ്ഷൻ ഇതാണ്. ഇത് ഒരു ഡാറ്റ പായ്ക്ക് ആണ്. ഉപയോക്താക്കൾക്ക് 30 ദിവസ വാലിഡിറ്റിയിൽ 5 ജിബി ഹൈ-സ്പീഡ് ഡാറ്റ ഈ പ്ലാൻ നൽകുന്നു. ഒപ്പം 30 ദിവസത്തേക്ക് ജിയോഹോസ്റ്റർ മൊബൈൽ/ടിവി സബ്‌സ്‌ക്രിപ്‌ഷനും കിട്ടും.
195 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ
ജിയോയുടെ 100 രൂപ പ്ലാനിനെക്കാൾ ലാഭകരമായ ജിയോഹോട്ട്സ്റ്റാർ പ്ലാൻ 195 രൂപയുടേത് ആണ്. ഇതിൽ 90 ദിവസ വാലിഡിറ്റിയിൽ 15ജിബി ഡാറ്റ ലഭിക്കും. അതോടൊപ്പം തന്നെ 90 ദിവസത്തേക്ക് ജിയോഹോട്ട്സ്റ്റാർ മൊബൈൽ/ ടിവി സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും. അതായത് 100 രൂപയുടെ പ്ലാനിനെക്കാൾ ഇരട്ടി വിലയിലാണ് എത്തുന്നത് എങ്കിലും ഇതിൽ ആനുകൂല്യങ്ങൾ രണ്ടിരട്ടി കൂടുതൽ ലഭ്യമാകും.

949 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ
ജിയോഹോട്ട്സ്റ്റാർ ലഭ്യമാകുന്ന ജിയോ പ്രീപെയ്ഡ് പ്ലാനുകളിൽ ഏറ്റവും ഉയർന്ന വിലയുള്ള സ്ഥിരം പ്ലാൻ ഇതാണ്. വാലിഡിറ്റി സഹിതമുള്ള ആനുകൂല്യങ്ങളും ഇതിൽ ലഭ്യമാണ്. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ദിവസേന 2 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, 84 ദിവസ വാലിഡിറ്റി എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ.
പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ അധിക ആനുകൂല്യമായി മൂന്ന് മാസത്തേക്ക് ജിയോഹോട്ട്സ്റ്റാർ മൊബൈൽ/ ടിവി സബ്‌സ്‌ക്രിപ്‌ഷൻ 949 രൂപയുടെ പ്ലാനിൽ ലഭ്യമാണ്. കൂടാതെ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ലഭ്യമാണ്. അതിനാൽ ഉപയോക്താക്കൾക്ക് ഡാറ്റ പരിധി സംബന്ധിച്ച ആശങ്കകൾ ഇല്ലാതെ ജിയോഹോട്ട്സ്റ്റാർ ഉൾപ്പെടെയുള്ളവ സുഖമായി ആസ്വദിക്കാനാകും.
ജിയോഫിനാൻസിൽ 1% അധിക സ്വർണം, പുതിയ ജിയോഹോം കണക്ഷനിൽ 2 മാസത്തെ സൗജന്യ ട്രയൽ, 50 ജിബിയുടെ ജിയോഎഐക്ലൗഡ് സ്റ്റോറേജ് തുടങ്ങിയ അധിക ആനുകൂല്യങ്ങളും ഈ ജിയോ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നു. കൂടാതെ 18 വയസ്സിനും അതിനുമുകളിലും പ്രായമുള്ള ജിയോ ഉപയോക്താക്കൾക്ക് 35,100 രൂപ വിലയുള്ള ഗൂഗിൾ ജെമിനി പ്രോ പ്ലാൻ 18 മാസത്തേക്ക് ലഭ്യമാകും.

ജിയോഹോട്ട്സ്റ്റാറിനായി പ്രത്യേകം പണം മുടക്കാൻ ആഗ്രഹിക്കാത്ത ജിയോ വരിക്കാർക്ക് 949 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ പരിഗണിക്കാം. അതേസമയം തങ്ങളുടെ പ്രീയപ്പെട്ട മറ്റ് റീച്ചാർജ് പ്ലാനുകൾ ഉപയോഗിച്ചുകൊണ്ടുതന്നെ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന വരിക്കാർക്ക് മറ്റ് രണ്ട് ഡാറ്റ പ്ലാനുകൾ തെരഞ്ഞെടുക്കാം.


Click it and Unblock the Notifications








