Home
Recharge plans

നാലിൽ മൂന്നും ബഡാ പ്ലാനുകളാണ്! ജിയോ വരിക്കാർക്ക് ​ഒഴിവാക്കാൻ കഴിയാത്തത് അ‌ടക്കം 4 പ്ലാനുകൾ

ഇന്ത്യയിലെ ​ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ (Reliance Jio) തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ഡാറ്റ വാഗ്ദാനം ചെയ്യുന്നതിൽ ഒരു മടിയും കാണിക്കാറില്ല. 2ജിബിക്ക് മുകളിൽ പ്രതിദിന ഡാറ്റയുള്ള പ്ലാനുകളിൽ ജിയോ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ നൽകുന്നുണ്ട്. അ‌തിനാൽ 5ജി ​ഫോണുള്ള ജിയോ വരിക്കാർക്ക് പ്രതിദിന പരിധിയില്ലാതെ ഇഷ്ടം പോലെ ഡാറ്റ ഉപയോഗിക്കാൻ സാധിക്കും. നിലവിൽ കേരളത്തിൽ ഏതാണ്ട് എല്ലായിടത്തും ജിയോ 5ജി എത്തിയിട്ടുണ്ട്. അ‌വശേഷിക്കുന്ന ഇടങ്ങളിൽ അ‌ധികം ​വൈകാതെ ജിയോ 5ജി സേവനങ്ങൾ എത്തും.

ജിയോയെക്കാൾ മുൻപ് രാജ്യത്ത് 5ജി വ്യാപനം ആരംഭിച്ചത് എയർടെൽ ആണ്, എങ്കിലും കൂടുതൽ പ്രദേശങ്ങളിൽ ഇപ്പോൾ 5ജി എത്തിച്ചിരിക്കുന്നത് ജിയോ ആണെന്നാണ് മുൻപ് വന്ന റിപ്പോർട്ടുകൾ വെളിപ്പെടുത്തിയിട്ടുള്ളത്. ഡാറ്റയുടെ കാര്യത്തിലേക്ക് വന്നാൽ, ജിയോ പരമാവധി 3ജിബി വരെ പ്രതിദിന ഡാറ്റയുള്ള പ്ലാനുകളാണ് വാഗ്ദാനം ചെയ്യുന്നത്.

ജിയോ വരിക്കാർക്ക് ​ഒഴിവാക്കാൻ കഴിയാത്തത് അ‌ടക്കം 4 പ്ലാനുകൾ

എന്നാൽ പ്രതിദിനം 3ജിബി ഡാറ്റ അ‌ടങ്ങുന്ന പ്ലാനുകൾക്ക് ചെലവ് വളരെ കൂടുതലാണ്. 5ജി ഫോണുള്ള ജിയോ വരിക്കാരെ സംബന്ധിച്ചിടത്തോളം 2ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാനുകൾ തെരഞ്ഞെടുത്താൽ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ലഭിക്കുന്നതിനാൽ ഡാറ്റയെപ്പറ്റി ആശങ്കപ്പെടേണ്ടതില്ല. എന്നാൽ 4ജി ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഡാറ്റ ഉപയോഗം കൂടുതലുണ്ടെങ്കിൽ 2.5ജിബി പ്ലാനുകളോ, 3ജിബി പ്ലാനുകളോ തെരഞ്ഞെടുക്കണം.

ജിയോയുടെ 2.5ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാനുകൾക്ക് സ്വാഭാവികമായും 3ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാനുകളെക്കാൾ ചിലവ് കുറവാണ്. 2.5ജിബി പ്രതിദിന ഡാറ്റ സഹിതം ആകെ നാല് പ്ലാനുകളാണ് ജിയോയ്ക്ക് ഉള്ളത്. അ‌വ 399 രൂപ, 2025 രൂപ, 3599 രൂപ, 3999 രൂപ വിലകളിലാണ് ലഭ്യമാകുക.

ജിയോ വരിക്കാർക്ക് ​ഒഴിവാക്കാൻ കഴിയാത്തത് അ‌ടക്കം 4 പ്ലാനുകൾ

399 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: 2.5ജിബി പ്രതിദിന ഡാറ്റയുള്ള ജിയോ പ്ലാനുക​ളിൽ ഏറ്റവും കുറഞ്ഞ വിലയുള്ള പ്ലാനാണ് ഇത്. 2.5ജിബി പ്രതിദിന ഡാറ്റയുള്ള നാല് ജിയോ പ്ലാനുകളിൽ മൂന്ന് പ്ലാനുകളും ദീർഘകാല വാലിഡിറ്റിയിൽ ആണ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ പ്രതിമാസ വാലിഡിറ്റിയിൽ 2.5ജിബി ഡാറ്റയുള്ള പ്ലാൻ വേണ്ടവർക്ക് 399 രൂപയുടെ പ്ലാനാണ് ആശ്രയം.

28 ദിവസത്തെ സർവീസ് വാലിഡിറ്റിയോടെയാണ് ജിയോ 399 രൂപ പ്രീപെയ്ഡ് പ്ലാൻ വരുന്നത്. അ‌ൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2.5 ജിബി ഡാറ്റ എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ, ജിയോ ആപ്പുകളിലേക്കുള്ള ആക്സസ് തുടങ്ങിയ അ‌ധിക ആനുകൂല്യങ്ങളും ഇതിലുണ്ട്.

2025 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: ഇത് ന്യൂഇയർ സ്പെഷൽ പ്ലാനായി അ‌വതരിപ്പിക്കപ്പെട്ടതാണ്. എന്നാൽ പിന്നീട് ഇതിലെ സ്പെഷൽ ആനുകൂല്യങ്ങളിൽ ചിലത് നീക്കി ഇതിനെ ഒരു ദീർഘകാല വാലിഡിറ്റി പ്ലാനായി ജിയോ നിലനിർത്തുകയായിരുന്നു. അ‌ൺലിമിറ്റഡ് കോളിങ്, 2.5ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ്, അ‌ൺലിമിറ്റഡ് 5ജി ഡാറ്റ, ജിയോ ആപ്പുകളിലേക്കുള്ള ആക്സസ് എന്നിവ 200 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാനിൽ ലഭ്യമാണ്.

ജിയോ വരിക്കാർക്ക് ​ഒഴിവാക്കാൻ കഴിയാത്തത് അ‌ടക്കം 4 പ്ലാനുകൾ

3599 രൂപയുടെ ജിയോ പ്ലാൻ: ജിയോയുടെ രണ്ട് വാർഷിക പ്രീപെയ്ഡ് പ്ലാനുകളും 2.5ജിബി പ്രതിദിന ഡാറ്റ സഹിതമാണ് എത്തുന്നത്. അ‌തിൽ ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാനാണിത്. അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 2.5 ജിബി പ്രതിദിന ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, അ‌ൺലിമിറ്റഡ് 5ജി ഡാറ്റ, ജിയോ ആപ്പുകളിലേക്കുള്ള ആക്സസ് എന്നിവയാണ് 365 ദിവസ വാലിഡിറ്റിയിൽ ഇതിൽ ലഭിക്കുക. ദീർഘകാല വാലിഡിറ്റിയും റീച്ചാർജിൽ ലാഭവും ആഗ്രഹിക്കുന്നവർക്ക് ഒഴിവാക്കാനാകാത്ത പ്ലാനാണിത്.

3999 രൂപയുടെ ജിയോ പ്ലാൻ: ഫാൻകോഡ് സബ്സ്ക്രിപ്ഷൻ അ‌ടങ്ങുന്നു എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത. 2.5 ജിബി പ്രതിദിന ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. അൺലിമിറ്റഡ് 5G ഡാറ്റ, ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയ അ‌ധിക ആനുകൂല്യങ്ങളും ഈ പ്ലാനിൽ ലഭ്യമാകുന്നു.

More from GizBot

Best Mobiles in India

English summary
There are 4 Jio prepaid plans available that offer daily data above 2GB. They are available at prices of Rs 399, Rs 2025, Rs 3599, and Rs 3999. Out of the four Jio plans with 2.5GB daily data, all three plans offer benefits with long-term validity. However, those who want a plan with 2.5GB data with monthly validity can choose the Rs 399 plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X