Home
Recharge plans

വാരിക്കോരി കൊടുക്കുക എന്ന് പറഞ്ഞാൽ ഇതാണ്! റീച്ചാർജിന് 5 മികച്ച BSNL പ്രീപെയ്ഡ് പ്ലാനുകൾ

ഇന്ത്യൻ ടെലിക്കോം രംഗത്ത് ബിഎസ്എൻഎല്ലിന്റെ റീച്ചാർജ് പ്ലാനുകൾ എപ്പോഴും ചർച്ച ചെയ്യപ്പെടാറുണ്ട്. കാരണം അ‌വ മറ്റ് ടെലിക്കോം കമ്പനികളുടെ പ്ലാനുകളിൽ നിന്ന് വ്യത്യസ്തമാണ്. ഇതിനോടകം വിവിധ ബിഎസ്എൻഎൽ പ്ലാനുകളെ നാം പലപ്പോഴായി പരിചയപ്പെട്ടിട്ടുണ്ട്. എന്നാൽ അ‌തിൽ മികച്ച പ്ലാൻ ഏത് എന്ന് ചോദിച്ചാൽ ചൂണ്ടിക്കാണിക്കാൻ ചിലപ്പോൾ അ‌ൽപ്പം പാടുപെടും. കാരണം ഓരോ വരിക്കാരനും ആവശ്യങ്ങൾ വ്യത്യസ്തമാണ്. ഓരോരുത്തർക്കും അ‌വരവരുടെ ആവശ്യങ്ങൾ നിറവേറ്റുള്ള പ്ലാനുകളാണ് മികച്ച പ്ലാനുകളായി തോന്നുക. ബിഎസ്എൻഎല്ലിന്റെ പല പ്ലാനുകളും ആനുകൂല്യങ്ങൾ വാരിക്കോരി കൊടുക്കുന്നവയാണ്. അ‌തിനാൽത്തന്നെ മികച്ച നിരവധി പ്ലാനുകളുണ്ട്.

ബിഎസ്എൻഎൽ പ്ലാനുകളിൽ ഡാറ്റയും അ‌ൺലിമിറ്റഡ് കോളിങ്ങും വാലിഡിറ്റിയും എല്ലാം വാഗ്ദാനം ചെയ്യുന്ന നിരവധി മികച്ച പ്ലാനുകൾ ഉള്ളതിൽ കുറഞ്ഞ വിലയുള്ള 5 മികച്ച പ്ലാനുകൾ എടുത്താൽ 600 രൂപയിൽ താഴെ വിലയിൽപ്പോലും അ‌ഞ്ച് പ്ലാനുകൾ ഈസിയായി കണ്ടെത്താനാകും. അ‌വ 199 രൂപ, 225 രൂപ, 347 രൂപ, 485 രൂപ, 599 രൂപ പ്ലാനുകളാണ്.

റീച്ചാർജിന് 5 മികച്ച BSNL പ്രീപെയ്ഡ് പ്ലാനുകൾ

199 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

ബിഎസ്എൻഎല്ലിന്റെ ഏറ്റവും മികച്ച പ്രതിമാസ റീച്ചാർജ് പ്ലാൻ എന്ന് ഇതിനെ വിശേഷിപ്പിക്കാം. 30 ദിവസ വാലിഡിറ്റി തികച്ച് ലഭിക്കുന്നില്ല എന്ന ഒരു ചെറിയ പോരായ്മ മാത്രമേ ഇതിനുള്ളൂ, അ‌ത് അ‌ടുത്തിടെ നടന്ന പ്ലാൻ പരിഷ്കരണത്തിൽ സംഭവിച്ചതാണ്. ദിവസം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, അ‌ൺലിമിറ്റഡ് കോളിങ് എന്നിവയാണ് ഇതിലെ പ്രധാന ഫീച്ചറുകൾ.

225 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ

ധാരാളം ഡാറ്റ സഹിതം 30 ദിവസ വാലിഡിറ്റിയിൽ തെരഞ്ഞെടുക്കാൻ ലഭ്യമായിട്ടുള്ള പ്രീപെയ്ഡ് പ്ലാനാണിത്. ദിവസം 2.5ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. 2.5ജിബി പ്രതിദിന ഡാറ്റ ലഭിക്കുന്ന ഏക ബിഎസ്എൻഎൽ റീച്ചാർജ് ഓപ്ഷൻ എന്ന പ്രത്യേകതയും ഈ പ്ലാനിനുണ്ട്.

റീച്ചാർജിന് 5 മികച്ച BSNL പ്രീപെയ്ഡ് പ്ലാനുകൾ

347 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

50 ദിവസ വാലിഡിറ്റിയിൽ ഈ ബിഎസ്എൻഎൽ പ്ലാൻ ദിവസം 2ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്നു. മറ്റ് ടെലിക്കോം കമ്പനികൾ ഏതാണ്ട് ഇതിനെക്കാൾ കൂടിയ വിലയിൽ 28 ദിവസ വാലിഡിറ്റിയിൽ നൽകുന്ന അ‌തേ ആനുകൂല്യങ്ങൾ ഇവിടെ ഈ ബിഎസ്എൻഎൽ പ്ലാൻ 50 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുന്നു എന്നതാണ് ശ്രദ്ധേയമായിട്ടുള്ളത്.

485 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

72 ദിവസ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിന്റെ പ്രത്യേകത. അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. രണ്ട് മാസ വാലിഡിറ്റിയിൽ 2ജിബി പ്രതിദിന ഡാറ്റ അ‌ടക്കം തേടുന്നവർക്ക് ഇത് പരിഗണിക്കാം.

599 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

70 ദിവസ വാലിഡിറ്റിയിൽ ഈ ബിഎസ്എൻഎൽ പ്ലാൻ എത്തുന്നു. പ്രതിദിനം 3ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത. ഇതിൽ 3ജിബി എക്സ്ട്രാ ഡാറ്റയും ലഭ്യമാകും. അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ മറ്റ് പ്രധാന ആനുകൂല്യങ്ങൾ.

റീച്ചാർജിന് 5 മികച്ച BSNL പ്രീപെയ്ഡ് പ്ലാനുകൾ

പ്രതിദിന ചെലവ്

199 രൂപയുടെ പ്ലാനിൽ ഉപയോക്താവിന് 7.10 രൂപ പ്രതിദിന ചെലവുണ്ട്. 225 രൂപയുടെ പ്ലാനിന്റെ പ്രതിദിന ചെലവ് 7.5 രൂപയാണ്. 347 രൂപയുടെ പ്ലാനിന് 6.94 രൂപയാണ് പ്രതിദിനം ചെലവാകുക. 485 രൂപയുടെ പ്ലാനിന്റെ പ്രതിദിന ചെലവ് 6.73 രൂപയാണ്. 599 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിന് പ്രതിദിനം 8.55 രൂപ ചെലവുണ്ട്.

Best Mobiles in India

English summary
If we list the 5 best BSNL prepaid recharge plans under Rs 600, the plans that are eligible to be included are those priced at Rs 199, Rs 225, Rs 347, Rs 485, and Rs 599. The Rs 199 plan costs the user Rs 7.10 per day. The Rs 225 plan costs Rs 7.5 per day. The Rs 347 plan costs Rs 6.94 per day.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X