അൺലിമിറ്റഡ് 5G ഡാറ്റ കിട്ടാൻ നിങ്ങൾ എത്ര രൂപ മുടക്കും! കുറഞ്ഞ വിലയിലെ 5 പ്ലാനുകൾ
റിലയൻസ് ജിയോയുടെ വരിക്കാരുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും കുതിച്ചുയരുകയാണ്. ഏറ്റവുമൊടുവിൽ പുറത്തുവന്ന ട്രായിയുടെ മേയിലെ പ്രതിമാസ റിപ്പോർട്ട് പ്രകാരം ഏകദേശം 27 ലക്ഷത്തിലധികം പേരാണ് മേയിൽ പുതിയതായി ജിയോയിലേക്ക് എത്തിയത്. മികച്ച കവറേജും സേവനങ്ങളും മറ്റ് സ്വകാര്യ കമ്പനികളെ അപേക്ഷിച്ച് അൽപ്പം താങ്ങാനാകുന്ന നിരക്കിലുള്ള പ്ലാനുകളും ജിയോയെ ടെലിക്കോം ഉപയോക്താക്കളുടെ ആദ്യ ചോയ്സ് ആക്കി മാറ്റുന്നു. 2ജിബിക്ക് മുകളിൽ പ്രതിദിന ഡാറ്റയുള്ള പ്ലാനുകളിൽ ജിയോ അൺലിമിറ്റഡ് 5ജി ഡാറ്റ വാഗ്ദാനം ചെയ്യുന്നു എന്നതും ആളുകളെ ആകർഷിക്കുന്നുണ്ട്. ജിയോ മാത്രമല്ല, എതിരാളിയായ എയർടെലും ഇതേ ആനുകൂല്യം നൽകുന്നുണ്ട് എന്നത് വേറെ കാര്യം.
ജിയോ വരിക്കാരനായിട്ടുള്ള ഒരാളെ സംബന്ധിച്ചിടത്തോളം സ്വന്തം ശേഷിക്കും ആവശ്യങ്ങൾക്കും അനുസരിച്ച് തെരഞ്ഞെടുക്കാൻ സാധിക്കുന്ന നിരവധി ഓപ്ഷനുകൾ ഉണ്ട്. എങ്കിലും അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ വേണമെന്ന് ആഗ്രഹിക്കുന്ന ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം 2ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാനുകളാണ് മികച്ച ഓപ്ഷൻ. അതിനാൽ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന 5 ജിയോ 2ജിബി പ്ലാനുകൾ ഇവിടെ പരിചയപ്പെടാം.

ജിയോ 198 രൂപ പ്രീപെയ്ഡ് പ്ലാൻ: അൺലിമിറ്റഡ് 5ജി ഡാറ്റ ലഭിക്കുന്ന ഏറ്റവും വില കുറഞ്ഞ ജിയോ പ്ലാനാണിത്. വാലിഡിറ്റി കുറച്ചുകൊണ്ടാണ് കുറഞ്ഞ വിലയിൽ ഈ പ്ലാൻ ജിയോ അവതരിപ്പിച്ചിട്ടുള്ളത്. അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 2ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ 14 ദിവസ വാലിഡിറ്റിയിൽ ഇതിൽ ലഭിക്കും. അധിക ആനുകൂല്യമായി അൺലിമിറ്റഡ് 5ജി ഡാറ്റയും ജിയോടിവി, ജിയോക്ലൗഡ് എന്നിവയും ഉണ്ട്.
ജിയോ 349 രൂപ പ്രീപെയ്ഡ് പ്ലാൻ: പ്രതിമാസ പ്ലാനുകൾ തേടുന്നവർക്ക് അനുയോജ്യമായ അൺലിമിറ്റഡ് 5ജി ഡാറ്റ പ്ലാൻ ആണിത്. അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് 5ജി, ജിയോടിവി, ജിയോക്ലൗഡ് എന്നീ ആനുകൂല്യങ്ങൾ 28 ദിവസത്തെ വാലിഡിറ്റിയിൽ ഈ പ്ലാനിൽ ലഭിക്കും.

ജിയോ 445 രൂപ പ്രീപെയ്ഡ് പ്ലാൻ: അൺലിമിറ്റഡ് 5ജി ഡാറ്റയ്ക്ക് പുറമേ ഒടിടി സബ്സ്ക്രിപ്ഷനും ആഗ്രഹിക്കുന്ന ജിയോ വരിക്കാർക്ക് അനുയോജ്യമായ പ്രതിമാസ പ്ലാനാണ് ഇത്. പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, അൺലിമിറ്റഡ് 5ജി ഡാറ്റ, 28 ദിവസത്തെ വാലിഡിറ്റി എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ.
445 രൂപ പ്രീപെയ്ഡ് പ്ലാനിൽ നിരവധി ഒടിടി സബ്സ്ക്രിപ്ഷനുകളും ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്. ജിയോടിവി ആപ്പ് വഴി സോണി ലിവ്, സീ5, ലയൺസ്ഗേറ്റ് പ്ലേ, ഡിസ്‌കവറി+, സൺ എൻഎക്‌സ്‌ടി, കാഞ്ച ലങ്ക, പ്ലാനറ്റ് മറാത്തി, ചൗപാൽ, ഫാൻകോഡ്, ഹോയ്‌ചോയ് സബ്‌സ്‌ക്രിപ്‌ഷനുകളും ജിയോടിവിയും ജിയോക്ലൗഡും ലഭ്യമാകുന്നു.
ജിയോ 629 രൂപ പ്രീപെയ്ഡ് പ്ലാൻ: ഒരുമാസത്തിൽ കൂടുതൽ വാലിഡിറ്റിയുള്ള അൺലിമിറ്റഡ് 5ജി ഡാറ്റ പ്ലാൻ തേടുന്നവർക്കുള്ള കുറഞ്ഞ വിലയിലുള്ള മികച്ച ഓപ്ഷനാണ് ഇത്. അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് 5ജി, 56 ദിവസ വാലിഡിറ്റി, ജിയോടിവി, ജിയോക്ലൗഡ് എന്നിവയാണ് ഈ പ്ലാനിൽ ലഭ്യമാകുക.

ജിയോ 719 രൂപ പ്രീപെയ്ഡ് പ്ലാൻ: രണ്ട് മാസത്തിൽ കൂടുതൽ വാലിഡിറ്റിയിൽ അൺലിമിറ്റഡ് 5ജി ഡാറ്റ പ്ലാൻ തേടുന്നവർക്കുള്ള ഓപ്ഷനായാണ് ജിയോ ഈ പ്ലാൻ ലഭ്യമാക്കിയിട്ടുള്ളത്. 70 ദിവസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് 5ജി, ജിയോടിവി, ജിയോക്ലൗഡ് എന്നിവ ഈ പ്ലാൻ നൽകുന്നു.
ജിയോയ്ക്ക് ആകെ 14 2ജിബി പ്രതിദിന ഡാറ്റ പ്ലാനുകളാണുള്ളത്. അതിൽ ഏറ്റവും കുറഞ്ഞ വിലയിൽ ലഭിക്കുന്ന 5 പ്ലാനുകളാണ് ഇവ. ഇവിടെ ശ്രദ്ധിച്ചാൽ മനസിലാക്കാവുന്ന ഒരു കാര്യം പ്ലാനിന്റെ വാലിഡിറ്റി കൂടുന്നതോടൊപ്പം വിലയും കൂടും എന്നത് സ്വാഭാവികമാണ്. പക്ഷേ ദീർഘകാല പ്ലാനുകൾ തെരഞ്ഞെടുത്താൽ ചെലവ് കുറയും എന്നത് ശ്രദ്ധേയമാണ്. ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന 198 രൂപ പ്ലാനിനെക്കാൾ ലാഭമാണ് അതിന്റെ തൊട്ടടുത്ത ഓപ്ഷനായ 349 രൂപ പ്ലാൻ.


Click it and Unblock the Notifications