VI ദീപാവലി ഓഫറുകൾ ലഭിക്കുന്ന 8 പ്രീപെയ്ഡ് പ്ലാനുകളും അതിലെ ആനുകൂല്യങ്ങളും
ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ വൊഡാഫോൺ ഐഡിയ (VI) തങ്ങളുടെ വരിക്കാർക്കായി ദീപാവലി ഓഫറുകൾ ലഭ്യമാക്കിയിട്ടുണ്ട്. 8 പ്രീപെയ്ഡ് പ്ലാനുകളിലായാണ് ഈ ഓഫറുകൾ എത്തിയിരിക്കുന്നത്. അതിൽ പ്രധാനമായും ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനാണ് വിഐ സ്പെഷൽ ആനുകൂല്യമായി ഉൾപ്പെടുത്തിയിരിക്കുന്നത്. ദീപാവലി ഓഫറുകൾ 398 രൂപ, 579 രൂപ, 649 രൂപ, 698 രൂപ, 859 രൂപ, 1048 രൂപ, 2399 രൂപ, 4999 രൂപ എന്നീ വിലകളിലുള്ള പ്ലാനുകളിലാണ് ലഭ്യമാക്കിയിരിക്കുന്നത്. ഈ പ്ലാനുകളും അവയിൽ ലഭ്യമാകുന്ന ദീപാവലി ഓഫറുകളും എന്തൊക്കെയെന്ന് പരിചയപ്പെടാം.
398 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ
ദിവസം മുഴുവൻ അൺലിമിറ്റഡ് ഡാറ്റ ലഭ്യമാകുന്ന വിഐയുടെ നോൺസ്റ്റോപ് ഹീറോ വിഭാഗത്തിൽ വരുന്ന റീച്ചാർജ് പ്ലാനാണ് ഇത്. അൺലിമിറ്റഡ് ഡാറ്റയ്ക്ക് പുറമേ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, 28 ദിവസ വാലിഡിറ്റി എന്നിവയും അൺലിമിറ്റഡ് 5ജി ഡാറ്റയും ഇതിലുണ്ട്. ദീപാവലി ഓഫറിന്റെ ഭാഗമായി 1 മാസത്തേക്ക് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഈ പ്ലാനിനൊപ്പം ലഭ്യമാകും. വിഐ ആപ്പ് വഴി ഇത് ക്ലെയിം ചെയ്യാം.

579 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ
അൺലിമിറ്റഡ് കോളിങ്, ദിവസം 1.5ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, 56 ദിവസം വാലിഡിറ്റി എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. രാത്രി 12 മുതൽ പുലർച്ചെ 6 വരെ അൺലിമിറ്റഡ് ഡാറ്റ ലഭ്യമാകുന്ന ബിങ് ഓൾ നൈറ്റ് ഓഫർ, ഡാറ്റ ഡിലൈറ്റ്സ് എന്നിവയും ഇതിലുണ്ട്. ദീപാവലി ഓഫറിന്റെ ഭാഗമായി ഒരു മാസത്തേക്ക് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഈ പ്ലാനിലും ലഭ്യമാക്കിയിരിക്കുന്നു.
649 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ
അൺലിമിറ്റഡ് കോളിങ്, 2ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. രാത്രി 12 മുതൽ ഉച്ചയ്ക്ക് 12 വരെ അൺലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാൻ കഴിയുന്ന ഹാഫ് ഡേ അൺലിമിറ്റഡ് ഡാറ്റ ഓഫർ ഇതിലുണ്ട്. കൂടാതെ വീക്കെൻഡ് ഡാറ്റ റോളോവർ, ഡാറ്റ ഡിലൈറ്റ്സ് തുടങ്ങിയ ആനുകൂല്യങ്ങളുമുണ്ട്. ഇപ്പോൾ 1 മാസ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും ദീപാവലി ഓഫറായി ഇതിൽ ലഭ്യമാകുന്നു.

698 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ
വിഐയുടെ നോൺസ്റ്റോപ് ഹീറോ വിഭാഗത്തിൽപ്പെടുന്ന ഈ പ്ലാനിൽ ദിവസം മുഴുവൻ അൺലിമിറ്റഡ് ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ ലഭ്യമാകുന്നു. 56 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ദീപാവലി ഓഫറിന്റെ ഭാഗമായി 1 മാസ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഇതിൽ ലഭ്യമാകും.
859 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ
1.5ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളുമായി 84 ദിവസ വാലിഡിറ്റിയിൽ എത്തുന്ന പ്ലാനാണ് ഇത്. ബിങ് ഓൾ നൈറ്റ്, ഡാറ്റ ഡിലൈറ്റ്സ്, വീക്കെൻഡ് ഡാറ്റ റോളോവർ തുടങ്ങിയ ആനുകൂല്യങ്ങളും ഇതിലുണ്ട്. ദീപാവലി ഓഫറിന്റെ ഭാഗമായി 1 മാസത്തേക്ക് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഈ പ്ലാനിലും ലഭ്യമാണ്.
1048 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ
വിഐ നോൺസ്റ്റോപ് ഹീറോ വിഭാഗത്തിൽ വരുന്ന ഈ പ്ലാനിൽ അൺലിമിറ്റഡ് ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ 84 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുന്നു. ദീപാവലി ഓഫിന്റെ ഭാഗമായി 1 മാസം ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും ഈ പ്ലാനിൽ ലഭ്യമാകും.

2399 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ
180 ദിവസം വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ ലഭ്യമാകുന്ന വിഐ പ്രീപെയ്ഡ് പ്ലാനാണ് ഇത്. അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, 1.5ജിബി പ്രതിദിന ഡാറ്റ എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. വീക്കെൻഡ് ഡാറ്റ റോളോവർ, ഡാറ്റ ഡിലൈറ്റ്സ് എന്നിവ ഇതിലുണ്ട്. ദീപാവലി ഓഫറിന്റെ ഭാഗമായി ViMTV സബ്സ്ക്രിപ്ഷൻ ഇപ്പോൾ ലഭ്യമാകുന്നു. സോണിലിവ്, സീ5 ഉൾപ്പെടെ 19 -ൽ അധികം ഒടിടി സബ്സ്ക്രിപ്ഷനുകൾ ഇതുവഴി നേടാം.
4999 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ
ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന വിലയുള്ള റീച്ചാർജ് പ്ലാനുകളിലൊന്നാണ് ഇത്. 2ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, 365 ദിവസ വാലിഡിറ്റി എന്നിവയാണ് പ്രധാന ആനുകൂല്യങ്ങൾ. ദീപാവലി ഓഫറിന്റെ ഭാഗമായി 21ഒടിടി സബ്സ്ക്രിപ്ഷനുകൾ ഇതിൽ ലഭ്യമാകുമെന്ന് വിഐ പറയുന്നു. ViMTV സബ്സ്ക്രിപ്ഷൻ, ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഹാഫ് ഡേ അൺലിമിറ്റഡ് ഡാറ്റ, ഡാറ്റ ഡിലൈറ്റ്സ്, വീക്കെൻഡ് ഡാറ്റ റോളോവർ തുടങ്ങിയവയും ഇതിലുണ്ട്.


Click it and Unblock the Notifications







