എയർടെൽ സിം ഉണ്ടെങ്കിൽ റീച്ചാർജിന് ഈ 3 പ്ലാനുകൾ ബെസ്റ്റാണ്! ഒറ്റ റീച്ചാർജിൽ ഒരു വർഷം കഴിയാം
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയാണ് ഭാരതി എയർടെൽ (Bharti Airtel). തങ്ങളുടെ വരിക്കാർക്ക് ഏറ്റവും മികച്ച സേവനങ്ങൾ ലഭ്യമാക്കാൻ എയർടെൽ ശ്രദ്ധിക്കാറുണ്ട്. അതിനുള്ള പ്രതിലമായി തക്കതായ തുക അവർ ഈടാക്കാറുമുണ്ട്. മറ്റ് ടെലിക്കോം കമ്പനികളുടെ പ്ലാനുകളെക്കാൾ എയർടെൽ പ്ലാനുകൾ അൽപ്പം വ്യത്യസ്തമായി നിൽക്കുന്നു. നിരക്കിന്റെ കാര്യത്തിൽ ചെറിയ വിലക്കൂടുതൽ ഉണ്ടെങ്കിലും മികച്ച സേവനങ്ങളിൽ തൃപ്തരായതിനാൽ ബഹുഭൂരിപക്ഷം എയർടെൽ ഉപയോക്താക്കളും ഇഷ്ടമുള്ള റീച്ചാർജ് പ്ലാനുകൾ തെരഞ്ഞെടുത്ത് സന്തോഷത്തോടെ മുന്നോട്ട് പോകുന്നു. സ്മാർട്ട്ഫോൺ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം കഴിവതും വാർഷിക പ്രീപെയ്ഡ് പ്ലാനുകളാണ് ലാഭകരം.
പ്രതിമാസ അടിസ്ഥാനത്തിലോ ത്രൈമാസ അടിസ്ഥാനത്തിലോ ലഭ്യമാകുന്ന പ്ലാനുകളെക്കാൾ ലാഭകരം വാർഷിക പ്ലാനുകളാണ്. എന്നാൽ ഒറ്റയടിക്ക് വലിയൊരു തുക മുടക്കേണ്ടിവരും എന്നതാണ് ഏക പ്രശ്നം. എയർടെൽ വരിക്കാരെ സംബന്ധിച്ചിടത്തോളം പ്രധാനമായും ഡാറ്റ സഹിതം മൂന്ന് വാർഷിക പ്രീപെയ്ഡ് പ്ലാനുകളാണ് ലഭ്യമായിട്ടുള്ളത്. അതിലൊരു പ്ലാനിൽ ഡാറ്റ പേരിന് മാത്രമേയുള്ളൂ. എയർടെലിന്റെ ആ വാർഷിക പ്രീപെയ്ഡ് പ്ലാനുകൾ പരിചയപ്പെടാം.

3599 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ
എയർടെലിന്റെ ഏറ്റവും വില കൂടിയ വാർഷിക പ്രീപെയ്ഡ് പ്ലാനാണ് ഇത്. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 2.5 ജിബി പ്രതിദിന ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. ഈ പ്ലാനിന്റെ സർവീസ് വാലിഡിറ്റി 365 ദിവസമാണ്. നിരവധി അധിക ആനുകൂല്യങ്ങളും ഈ വാർഷിക പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.
അൺലിമിറ്റഡ് 5ജി ഡാറ്റ ഈ എയർടെൽ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഒടിടി സബ്സ്ക്രിപ്ഷനും ഉണ്ട്. ഒരു വർഷത്തേക്ക് ജിയോ ഹോട്ട്സ്റ്റാർ മൊബൈൽ, എക്സ്സ്ട്രീം പ്ലേ എന്നിവയാണ് ഇതിൽ ലഭ്യമാകുന്ന ഒടിടി ആനുകൂല്യങ്ങൾ. ഉപയോക്താക്കൾക്കായി സൗജന്യ ഹെലോട്യൂണുകളും ഈ പ്ലാനിൽ ബണ്ടിൽ ചെയ്തിട്ടുണ്ട്.

3599 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ
എയർടെലിന്റെ മറ്റൊരു പ്രധാന വാർഷിക പ്രീപെയ്ഡ് പ്ലാനാണ് ഇത്. ഒടിടി സബ്സ്ക്രിപ്ഷൻ വേണ്ടാത്ത വരിക്കാർക്ക് ഈ പ്ലാൻ തെരഞ്ഞെടുക്കാം. അൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. 365 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. അധിക ആനുകൂല്യമായി അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ലഭ്യമാണ്.
2249 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ
എയർടെലിന്റെ ഏറ്റവും ചെലവ് കുറഞ്ഞ വാർഷിക പ്ലാനുകളിൽ ഒന്നാണ് ഇത്. ചെറിയ അളവിൽ മാത്രം ഡാറ്റ ആവശ്യമുള്ള ഉപയോക്താക്കൾക്ക് അനുയോജ്യമായ വാർഷിക പ്ലാൻ ആയാണ് ഇത് അവതരിപ്പിച്ചിട്ടുള്ളത്. 365 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ്, ആകെ 30ജിബി ഡാറ്റ, 3600 എസ്എംഎസ് എന്നിവയാണ് ഇതിൽ ലഭ്യമാകുക. അൺലിമിറ്റഡ് 5ജി ഇതിൽ ലഭ്യമാകില്ല.
1849 രൂപയുടെ എയർടെൽ പ്ലാൻ
ഡാറ്റ ഒട്ടും ആവശ്യമില്ലാത്ത വരിക്കാർക്കായി എയർടെൽ ലഭ്യമാക്കിയിട്ടുള്ള വാർഷിക റീച്ചാർജ് പ്ലാനാണ് ഇത്. അൺലിമിറ്റഡ് കോളിങ്, 3600 എസ്എംഎസ് എന്നിവ 365 ദിവസ വാലിഡിറ്റിയിൽ ഈ വോയ്സ് ഒൺലി പ്ലാൻ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നു. കുറഞ്ഞ വിലയിൽ വാർഷിക പ്ലാൻ തേടുന്ന എയർടെൽ വരിക്കാർക്ക് ഇത് പരിഗണിക്കാം.

17,000 രൂപയുടെ നേട്ടം
എയർടെൽ തങ്ങളുടെ വരിക്കാർക്കായി ഇപ്പോൾ 17000 രൂപ വിലമതിക്കുന്ന പെർപ്ലെക്സിറ്റി പ്രോ AI സബ്സ്ക്രിപ്ഷൻ സൗജന്യമായി വാഗ്ദാനം ചെയ്യുന്നുണ്ട്. 2026 ജനുവരി വരെ ഉപയോക്താക്കൾക്ക് ഇത് ക്ലെയിം ചെയ്യാൻ കഴിയും. GPT-4, ക്ലോഡ്, ജെമിനി എന്നിവയുൾപ്പെടെ ലോകത്തിലെ ഏറ്റവും നൂതനമായ ചില ഭാഷാ മോഡലുകളിലേക്ക് ആക്‌സസ് വാഗ്ദാനം ചെയ്യുന്ന പ്രീമിയം AI പ്ലാറ്റ്‌ഫോമാണ് പെർപ്ലെക്‌സിറ്റി പ്രോ.


Click it and Unblock the Notifications








