Home
Recharge plans

ഒരു വെടിക്ക് 2 പക്ഷി! ഒറ്റ റീച്ചാർജിൽ ടിവി ചാനലുകളും ഇന്റർനെറ്റും ലഭ്യമാകുന്ന ഒരു കിടിലൻ എയർടെൽ പ്ലാൻ

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലിക്കോം കമ്പനിയായ ഭാരതി എയർടെലിന്റെ മൊ​ബൈൽ പ്രീപെയ്ഡ് പ്ലാനുകളെക്കുറിച്ച് ഉപയോക്താക്കൾക്ക് പരിചയം കാണും. എന്നാൽ ഒറ്റ റീച്ചാർജിൽ തന്നെ രണ്ട് സേവനങ്ങൾ ലഭ്യമാക്കുന്ന എയർടെൽ ബ്ലാക്ക് പ്ലാനുകളെക്കുറിച്ച് പലർക്കും അ‌ത്ര ധാരണ ഇല്ല. എല്ലാ സേവനങ്ങൾക്കും ഉപയോക്താക്കൾക്ക് ഒരൊറ്റ ഇൻവോയ്സ് ലഭിക്കുക മാത്രമല്ല, ഉപഭോക്താക്കളെ അതിന്റെ ആവാസവ്യവസ്ഥയിലേക്ക് ബന്ധിപ്പിക്കാൻ കമ്പനിയെ സഹായിക്കുകയും ചെയ്യുന്ന തരത്തിൽ സേവനങ്ങൾ ബണ്ടിൽ ചെയ്യുക എന്ന ആശയം മുൻ നിർത്തിയ എയർടെൽ ബണ്ടിൽഡ് പ്ലാനുകൾ അ‌വതരിപ്പിച്ചിട്ടുണ്ട്. എയർടെൽ ബ്ലാക്കിന് കീഴിലാണ് ഈ ബണ്ടിൽഡ് ആനുകൂല്യങ്ങൾ ലഭിക്കുക.

അ‌തായത് എയർടെലിന്റെ ബണ്ടിൽഡ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ബ്രാൻഡാണ് എയർടെൽ ബ്ലാക്ക്. ഈ എയർടെൽ ബ്ലാക്ക് പ്ലാനുകളിൽ കേരളത്തിലെ ഏറ്റവും കുറഞ്ഞ വിലയുടെ പ്ലാൻ 599 രൂപ വിലയിൽ എത്തുന്നു. ഉപയോക്താക്കൾക്കായി ഡിടിഎച്ച് (ഡയറക്ട്-ടു-ഹോം), വൈ-ഫൈ (വയർലെസ് ഫിഡിലിറ്റി) സേവനങ്ങൾ ആണ് ഇതിൽ ലഭ്യമാക്കിയിരിക്കുന്നത്.

ഒറ്റ റീച്ചാർജിൽ ടിവി ചാനലുകളും ഇന്റർനെറ്റും ലഭ്യമാകുന്ന എയർടെൽ പ്ലാൻ

എയർടെല്ലിന്റെ വൈ-ഫൈ സേവനം രണ്ട് വിധത്തിലുണ്ട്. എയർടെൽ ഫൈബർ, 5G ഉപയോഗിച്ചുകൊണ്ടുള്ള എയർടെൽ എയർ​ഫൈബർ അ‌ഥവാ FWA (ഫിക്സഡ് വയർലെസ് ആക്സസ്) എന്നിവയാണ് അ‌വ. ഉപയോക്താക്കൾക്ക് ഇതിൽ തങ്ങൾക്ക് അ‌നുയോജ്യമായ ബ്രോഡ്ബാൻഡ് കണക്ഷൻ രീതി തെരഞ്ഞെടുക്കാം. ഇതിൽ ​ഫൈബർ കണക്ഷനാണ് കുറച്ചുകൂടി വിശ്വാസ്യത.

എയർ​ഫൈബർ പ്ലാനുകൾ സിഗ്നലിനെ അ‌ടിസ്ഥാനമാക്കി പ്രവർത്തിക്കുന്നതിനാൽ ഉപയോക്താവിന്റെ പ്രശേത്ത് മതിയായ സിഗ്നൽ ലഭ്യമല്ലെങ്കിൽ അ‌ത് വേഗതയെയും ഇന്റർനെറ്റ് സേവനങ്ങളെയും ബാധിക്കാൻ സാധ്യതയുണ്ട്. 699 രൂപയുടെ പ്ലാൻ ഉപഭോക്താക്കൾക്ക് ലഭ്യമായ ഏറ്റവും വിലകുറഞ്ഞ എയർടെൽ ബ്ലാക്ക് പ്ലാനാണ്. ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണ് എന്ന് പരിചയപ്പെടാം.

എയർടെൽ ബ്ലാക്ക് 599 രൂപ പ്ലാൻ

എയർടെൽ ബ്ലാക്ക് 599 രൂപ പ്ലാനിൽ 30 Mbps വേഗതയും അൺലിമിറ്റഡ് ഡാറ്റയുമുള്ള ബ്രോഡ്‌ബാൻഡ് കണക്ഷൻ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇവിടെയുള്ള അൺലിമിറ്റഡ് ഡാറ്റയ്ക്ക് FUP (ന്യായമായ ഉപയോഗ നയം) പരിധിയുണ്ട്. അ‌ൺലിമിറ്റഡ് ലോക്കൽ എസ്ടിഡി കോളുകളും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

എയർടെൽ ബ്ലാക്ക് 599 രൂപ പ്ലാനിൽ 350 രൂപ വിലയുള്ള ടിവി ചാനലുകൾ വാഗ്ദാനം ചെയ്യുന്ന ഒരു ഡി‌ടി‌എച്ച് കണക്ഷനുണ്ട്. എയർടെൽ ഡിജിറ്റൽ ടിവിയുടെ കീഴിൽ കണക്ഷൻ വാഗ്ദാനം ചെയ്യും. ചില ആഡ്-ഓൺ ആനുകൂല്യങ്ങളും ഈ പ്ലാനിനൊപ്പം ഉണ്ട്. അ‌തിൽ 100GB ക്ലൗഡ് സ്റ്റോറേജും ജിയോഹോട്ട്‌സ്റ്റാർ സൗജന്യ ആക്‌സസും ഗൂഗിൾ വൺ സൗജനൽ സബ്സ്ക്രിപ്ഷനും ഉണ്ട്.

ഇവ കൂടാതെ ZEE5 പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനും ഉപയോക്താക്കൾക്കായി എയർടെൽ എക്‌സ്ട്രീം സബ്‌സ്‌ക്രിപ്‌ഷനുകളും 599 രൂപയുടെ എൻട്രിലെവൽ എയർടെൽ ബ്ലാക്ക് പ്ലാനിൽ ഉണ്ട്. കൂടാതെ ഈ പ്ലാനിനൊപ്പം പെർപ്ലെക്‌സിറ്റി പ്രോ AI സബ്‌സ്‌ക്രിപ്‌ഷനിലേക്കുള്ള പ്രത്യേക ആക്‌സസും എയർടെൽ വാഗ്ദാനം ചെയ്യുന്നു. ഈ സേവനങ്ങൾക്കെല്ലാം എയർടെൽ ഒറ്റ ബിൽ ആണ് നൽകുക.

അന്തിമ ബില്ലിൽ നികുതികളും ഉൾപ്പെടുമെന്നത് ശ്രദ്ധിക്കുക, അ‌ത് കൂടി ചേരുമ്പോൾ വില 599 രൂപയിലും കൂടും. എയർടെൽ ബ്ലാക്ക് പ്ലാനുകളിൽ ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ കഴിയുന്ന കൂടുതൽ പ്ലാനുകളും ഉണ്ട്, കൂടുതൽ ഡാറ്റ വേഗത, കൂടുതൽ ഒടിടി സബ്സ്ക്രിപ്ഷനുകൾ എന്നിവ ഉയർന്ന വിലയുള്ള എയർടെൽ ബ്ലാക്ക് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു.

More from GizBot

Best Mobiles in India

English summary
Airtel Black plans in Kerala start at Rs 599. It offers internet, TV channels and OTT subscription benefits. The company offers a broadband connection with 30 Mbps speed and unlimited data. The plan also offers TV channels worth Rs 350. It also offers OTT benefits including JioHotstar subscription.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X