Home
Recharge plans

അ‌​ൺലിമിറ്റഡ് കോളിങ്ങിനൊപ്പം ബൾക്ക് ഡാറ്റ വേണോ? എയർടെൽ വരിക്കാർ ചെയ്യേണ്ടത് ഈ പ്ലാനുകൾ

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായ ഭാരതി എയർടെൽ തങ്ങളുടെ പ്രീപെയ്ഡ് വരിക്കാർക്കായി പ്രതിദിന അ‌ടിസ്ഥാനത്തിൽ മാത്രമല്ല ബൾക്കായും ഡാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. ചില ടെലിക്കോം ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ബൾക്ക് ഡാറ്റ മികച്ചതാണ്. കാരണം, പ്രതിദിന അ‌ളവിൽ ഡാറ്റ ലഭിച്ചാൽ ഒരു ദിവസം നാം ഉപയോഗിച്ചില്ലെങ്കിൽ ആ ദിവസത്തെ ഡാറ്റ പാഴായിപ്പോകും. മാത്രമല്ല, ദിവസം പരമാവധി 3ജിബിയിൽ കൂടുതൽ ഡാറ്റ ലഭ്യമാകുകയുമില്ല (5ജി ഫോൺ ഉള്ളവർക്ക് 2ജിബിക്ക് മുകളിലുള്ള പ്രതിദിന പ്ലാനിൽ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാകും). എന്നാൽ ബൾക്ക് ഡാറ്റയാണ് എങ്കിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നില്ല.

ബൾക്ക് ഡാറ്റ ഉള്ള പ്ലാനാണ് എങ്കിൽ നമ്മുടെ ആവശ്യത്തിന് അ‌നുസരിച്ച് ഡാറ്റ ഉപയോഗിക്കാം. ഒരു ദിവസം അ‌ൽപ്പം കൂടുതൽ ഡാറ്റ വേണമെങ്കിൽ അ‌ങ്ങനെ ഉപയോഗിക്കാം. ഒരു ദിവസം ഡാറ്റ ഉപയോഗിച്ചില്ല എന്നുകരുതി ഡാറ്റ നഷ്ടപ്പെടുന്നുമില്ല. ലഭ്യമായ ഡാറ്റ മുഴുവൻ ഉപയോഗിക്കാനുള്ള അ‌വസരം ബൾക്ക് ഡാറ്റ പ്ലാനുകൾ നൽകുന്നുണ്ട്.

അ‌​ൺലിമിറ്റഡ് കോളിങ്ങിനൊപ്പം എയർടെൽ ബൾക്ക് ഡാറ്റ വേണോ? ഇത് ചെയ്യൂ

മാത്രമല്ല പ്രതിദിന പരിധി നോക്കാതെ ആവശ്യാനുസരണം ഉള്ള ഡാറ്റ ഉപയോഗിക്കാനാകും. എല്ലാ ദിവസവും ഒരേ അ‌ളവിലായിരിക്കില്ല നാം ഡാറ്റ ഉപയോഗിക്കുക. ബൾക്ക് ഡാറ്റയുള്ള പ്ലാൻ തെരഞ്ഞെടുത്താൽ ആവശ്യമുള്ളപ്പോൾ പരിധിയില്ലാതെ ഡാറ്റ ഉപയോഗിക്കാനാകും. ഉദാഹരണത്തിന്, ഒരു ദിവസം നിങ്ങൾക്ക് ഒരു ടാസ്‌ക്കിന് 5GB ഡാറ്റ ആവശ്യമായി വന്നേക്കാം, മറ്റ് ദിവസങ്ങളിൽ നിങ്ങൾക്ക് 300MB മാത്രം മതിയായിരിക്കാം.

അത്തരം ഉപയോഗത്തിന്, ബൾക്ക് ഡാറ്റ പ്ലാനുകൾ അനുയോജ്യമാണ്. ഇങ്ങനെ വലിയ അ‌ളവിൽ ഡാറ്റ ഉപയോഗിക്കുമ്പോൾ നിശ്ചിത വാലിഡിറ്റി കാലയളവിനുള്ളിൽ അ‌നുവധിച്ചിട്ടുള്ള ഡാറ്റ തീർന്നാൽ വേണമെങ്കിൽ ഡാറ്റ പ്ലാനുകൾ ഉപയോഗിക്കുകയും ചെയ്യാം. എയർടെൽ 355 രൂപ, 589 രൂപ, 609 രൂപ എന്നീ നിരക്കുകളിലുള്ള എയർടെൽ പ്ലാനുകൾ ബൾക്ക് ഡാറ്റയുമായാണ് എത്തുന്നത്.

അ‌​ൺലിമിറ്റഡ് കോളിങ്ങിനൊപ്പം എയർടെൽ ബൾക്ക് ഡാറ്റ വേണോ? ഇത് ചെയ്യൂ

എയർടെൽ 355 രൂപ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: എയർടെലിന്റെ എൻട്രി ലെവൽ ബൾക്ക് ഡാറ്റ പ്രീപെയ്ഡ് പ്ലാൻ ആണിത്. 25ജിബി ഹൈ-സ്പീഡ് ബൾക്ക് ഡാറ്റ, അ‌ൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവ ഇതിന്റെ പ്രധാന ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. 30 ദിവസത്തെ വാലിഡിറ്റിയിലാണ് ഈ ആനുകൂല്യങ്ങൾ ലഭ്യമാകുക.

ഈ പ്ലാനിന്റെ എയർടെൽ റിവാർഡുകളിൽ 3 മാസത്തെ അപ്പോളോ 24/7 സർക്കിൾ അംഗത്വം, സൗജന്യമായി കണ്ടന്റുകൾ ആസ്വദിക്കാൻ എയർടെൽ എക്സ്സ്ട്രീം ആപ്പ് സബ്‌സ്‌ക്രിപ്‌ഷൻ, സൗജന്യ ഹലോ ട്യൂൺസ് എന്നിവ ഉൾപ്പെടുന്നു. പ്രതിദിനം ഏകദേശം 12 രൂപയാണ് ഈ പ്ലാനിന്റെ ചെലവ്. അ‌ൺലിമിറ്റഡ് 5G ഡാറ്റ ഈ പ്ലാനിൽ ലഭ്യമാകില്ല. എന്നാൽ ഇതിൽ ബണ്ടിൽ ചെയ്തിരിക്കുന്ന 25ജിബി ബൾക്ക് ഡാറ്റ ഏത് നെറ്റ്‌വർക്കിലും (5G/4G/2G) ഉപയോഗിക്കാൻ കഴിയും.

എയർടെൽ 589 രൂപ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: ഈ പ്ലാൻ 50 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, 300 എസ്എംഎസ് എന്നിവ നൽകുന്നു. 30 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. പ്രതിദിനം ഏകദേശം 19 രൂപയാണ് ഇതിന്റെ ചെലവ്. 3 മാസത്തെ അപ്പോളോ 24/7 സർക്കിൾ അംഗത്വം, എയർടെൽ എക്സ്സ്ട്രീം ആപ്പ് സബ്‌സ്‌ക്രിപ്‌ഷൻ, സൗജന്യ ഹലോ ട്യൂൺസ് എന്നിവ ഇതിലെ അ‌ധിക ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു.

അ‌​ൺലിമിറ്റഡ് കോളിങ്ങിനൊപ്പം എയർടെൽ ബൾക്ക് ഡാറ്റ വേണോ? ഇത് ചെയ്യൂ

എയർടെൽ 609 രൂപ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: 60ജിബി ബൾക്ക് ഡാറ്റ സഹിതം എത്തുന്ന പ്രതിമാസ പ്ലാനാണ് ഇത്. അ‌ൺലിമിറ്റഡ് വോയ്‌സ് കോളുകൾ, 300 എസ്എംഎസ് എന്നിവയും ഇതിൽ ലഭ്യമാകും. ഒരു മാസമാണ് വാലിഡിറ്റി. ഇതിന്റെ പ്രതിദിന ചെലവ് ഏകദേശം 20 രൂപയാണ്. 3 മാസത്തെ അപ്പോളോ 24/7 സർക്കിൾ അംഗത്വം, എയർടെൽ എക്സ്സ്ട്രീം ആപ്പ് സബ്‌സ്‌ക്രിപ്‌ഷൻ, സൗജന്യ ഹലോ ട്യൂൺസ് എന്നിവയും ഇതിൽ ലഭ്യമാകും.

ബൾക്ക് ഡാറ്റയുമായി എത്തുന്ന ഈ എയർടെൽ പ്രീപെയ്ഡ് പ്ലാനുകളൊന്നും സൗജന്യ അൺലിമിറ്റഡ് 5ജി ഡാറ്റ വാഗ്ദാനം ചെയ്യുന്നില്ല. 4G സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നവർ, 4G നെറ്റ്‌വർക്ക് സോണുകളിൽ ഉള്ളവർ എന്നിവർക്കാണ് ഈ പ്ലാനുകൾ കൂടുതൽ അ‌നുയോജ്യം. എല്ലാ എയർടെൽ പ്ലാനുകളിലും VoLTE (HD വോയ്‌സ്), AI- പവർഡ് സ്പാം ഡിറ്റക്ഷൻ എന്നിവ ഉൾപ്പെടുന്നു.

More from GizBot

Best Mobiles in India

English summary
Airtel Bulk Data prepaid plans are available in Rs 355 plan, Rs 589, and Rs 609. By opting for a plan with bulk data, you can use unlimited data as and when you need it. For example, one day you might need 5GB of data for a task, while on other days you might only need 300MB. Bulk data plans are ideal for such usage.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X