എക്സ്ട്രാ ഡാറ്റ തരാം, കൂടെ പോരാമോ! എയർടെൽ പ്രീപെയ്ഡ് വരിക്കാർക്ക് പോസ്റ്റ്പെയ്ഡിലേക്ക് മാറാൻ അവസരം
ഇന്ത്യയിലെ ടെലിക്കോം കമ്പനികളുടെ കാര്യമെടുത്താൽ വരിക്കാരുടെ എണ്ണം വച്ച് ജിയോ ആണ് ഒന്നാമൻ. ജിയോയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് എയർടെലിന്റെ സ്ഥാനം. ജിയോയുടെ ശക്തി എന്നുപറയുന്നത് പ്രീപെയ്ഡ് ഉപയോക്താക്കളാണ്. അതേസമയം പോസ്റ്റ്പെയ്ഡ് കണക്ഷനുകളുടെ കാര്യത്തിലേക്ക് വന്നാൽ ജിയോയെക്കാൾ കൂടുതൽ പോസ്റ്റ്പെയ്ഡ് വരിക്കാർ ഉള്ളത് എയർടെലിനാണ്. പോസ്റ്റ്പെയ്ഡ് സേവന രംഗത്ത് എയർടെലിന് പിന്നിലാണ് ജിയോയുടെ സ്ഥാനം. ടെലിക്കോം കമ്പനികളെ സംബന്ധിച്ചിടത്തോളം പ്രീപെയ്ഡ് വരിക്കാരെക്കാൾ പോസ്റ്റ്പെയ്ഡ് വരിക്കാരിൽ നിന്നാണ് വരുമാനം സ്ഥിരമായും കാര്യമായും കിട്ടുക. കൂടുതൽ പോസ്റ്റ്പെയ്ഡ് വരിക്കാരെ സ്വന്തമാക്കാൻ എല്ലാ ടെലിക്കോം കമ്പനികളും ആഗ്രഹിക്കുന്നു.
ഇന്ത്യയിലെ പോസ്റ്റ്പെയ്ഡ് മൊബൈൽ ടെലിക്കോം രംഗത്തെ വൻ ശക്തിയായ എയർടെൽ ഇപ്പോൾ തങ്ങളുടെ പ്രീപെയ്ഡ് വരിക്കാരെ പോസ്റ്റ്പെയ്ഡ് കണക്ഷനിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ പ്രേരിപ്പിക്കുന്ന പുതിയ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നു. പ്രീപെയ്ഡ് കണക്ഷനിൽ നിന്ന് പോസ്റ്റ്പെയ്ഡ് പ്ലാനിലേക്ക് മാറിയാൽ എക്സ്ട്രാ ഡാറ്റ നൽകാം എന്നാണ് എയർടെലിന്റെ ഓഫർ.

എയർടെല്ലിൽ നിന്ന് ബൾക്ക് ഡാറ്റ ആനുകൂല്യങ്ങൾ ആഗ്രഹിക്കുന്ന വരിക്കാരെ സംബന്ധിച്ച് പോസ്റ്റ്പെയ്ഡ് പ്ലാനുകൾ മികച്ച ഓപ്ഷനാണ്. എയർടെൽ ഉപയോക്താക്കൾക്ക് ലഭ്യമായിട്ടുള്ള എൻട്രി ലെവൽ പോസ്റ്റ്പെയ്ഡ് പ്ലാൻ ഇപ്പോൾ 449 രൂപ വിലയിലാണ് എത്തുന്നത്. ഈ പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണ് എന്ന് ഇവിടെ പരിചയപ്പെടാം.
എയർടെൽ 449 രൂപ പോസ്റ്റ്‌പെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: ഇപ്പോൾ എയർടെൽ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്ക് ലഭ്യമായ എൻട്രി ലെവൽ പ്ലാൻ ഓപ്ഷനാണ് ഇത്. പ്രതിമാസം 449 രൂപ വിലയുള്ള ഈ പ്ലാനിൽ അൺലിമിറ്റഡ് കോളുകൾ (ലോക്കൽ, എസ്ടിഡി, റോമിംഗ്), പ്രതിദിനം 100 എസ്എംഎസ്, പ്രതിമാസം 50 ജിബി ഡാറ്റ എന്നിവ ലഭിക്കും.

അതേസമയം പ്രീപെയ്ഡിൽ നിന്ന് പോസ്റ്റ്പെയ്ഡിലേക്ക് അപ്‌ഗ്രേഡ് ചെയ്താൽ 25 ജിബി അധികമായി ലഭിക്കും. അതിനാൽ 449 രൂപയുടെ പ്ലാനിൽ മൊത്തം പ്രതിമാസം 75 ജിബി ഡാറ്റ ലഭ്യമാകും. ഇത് കൂടാതെ 200 ജിബി വരെ ഡാറ്റ റോൾഓവർ സൗകര്യവും ഈ പ്ലാനിന്റെ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ, തുടർന്ന് ഡാറ്റ സേവനങ്ങൾ നിലയ്ക്കും.
449 രൂപയുടെ എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനിന്റെ എയർടെൽ റിവാർഡുകളിൽ അപ്പോളോ 24/7 സർക്കിൾ മെമ്പർഷിപ്പ്, 3 മാസത്തേക്ക് എയർടെൽ എക്സ്സ്ട്രീം പ്ലേ പ്രീമിയം, സൗജന്യ ഹലോ ട്യൂൺസ്, ബ്ലൂ റിബൺ ബാഗ് സേവനം എന്നിവ ഉൾപ്പെടുന്നു. പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്ക് ഈ ആനുകൂല്യങ്ങളെല്ലാം ഒരൊറ്റ സിം കാർഡിൽ ആസ്വദിക്കാം. 3 മാസത്തിനുശേഷം, എയർടെൽ എക്സ്സ്ട്രീം പ്ലേ സബ്‌സ്‌ക്രിപ്‌ഷന് പ്രതിമാസം 99 രൂപ ഈടാക്കും, താൽപര്യമില്ലാത്തവർക്ക് ഒഴിവാക്കാം.
എയർടെല്ലിന്റെ അഭിപ്രായത്തിൽ, പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ ഏറെ മികച്ചതാണ്. ഇവ റോമിംഗ് ആനുകൂല്യങ്ങളും വിശദമായ പ്രതിമാസ ബില്ലുകളും വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല, സേവനങ്ങൾ ഉപയോഗിച്ചതിന് ശേഷം പിന്നീട് പണമടയ്ക്കാനുള്ള സൗകര്യം ഉണ്ട് എന്നതും നേട്ടമാണ്. ബൾക്ക് ഡാറ്റ ലഭിക്കുന്നതിനാൽ ഡാറ്റ പാഴായിപ്പോകാതെ ഉപയോഗിക്കാൻ അവസരമുണ്ട്. 200 ജിബി ഡാറ്റ റോൾഓവർ, പ്രയോറിറ്റി കസ്റ്റമർ സർവീസ്, ഒടിടി ആനുകൂല്യങ്ങൾ എന്നിവയും എയർടെല്ലിന്റെ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളുടെ നേട്ടങ്ങളാണ്.

30 ദിവസത്തേക്ക് ലഭ്യമാകുന്ന 449 രൂപയുടെ എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനിന്റെ പ്രതിദിന ചെലവ് കണക്കാക്കിയാൽ ഏകദേശം 15 രൂപ വരും. ഇഷ്ടം പോലെ ഡാറ്റ ഉപയോഗിക്കാൻ ഈ പ്ലാൻ അവസരം നൽകുന്നുണ്ട്. ഇത് ഏത് നെറ്റ്‌വർക്കിലും (2G/4G/5G/) ഉപയോഗിക്കാൻ കഴിയും. 5G നെറ്റ്‌വർക്കിൽ ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാനുള്ള അവസരവുമുണ്ട്.


Click it and Unblock the Notifications








