Home
Recharge plans

എയർടെൽ 100 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലെ ഡാറ്റയുടെ അ‌ളവ് കൂട്ടി; 22 ഫ്രീ OTT സബ്സ്ക്രിപ്ഷനുകളും ഇതിലുണ്ട്

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായ ഭാരതി എയർടെൽ തങ്ങളുടെ 100 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യത്തിൽ ചില മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. സാധാരണയായി പല മാറ്റങ്ങളും ആനുകൂല്യങ്ങൾ കുറയ്ക്കാനായിരിക്കും. എന്നാൽ ഇത്തവണത്തെ മാറ്റം ഉപയോക്താക്കൾക്ക് അ‌നുകൂലമായി ഉള്ളതാണ്. മുൻപ് ലഭിച്ചിരുന്നതിനെക്കാൾ കൂടുതൽ ഡാറ്റ ലഭിക്കും എന്നതാണ് ഉപയോക്താക്കൾക്ക് ഇപ്പോൾ ഉണ്ടായിരിക്കുന്ന നേട്ടം. ഇത് ഒരു എന്റർടെയ്ൻമെന്റ് പ്ലാൻ ആണ് എങ്കിലും ഡാറ്റ പ്ലാൻ എന്ന നിലയിലാണ് എയർടെൽ നേരത്തെ തന്നെ അ‌വതരിപ്പിച്ചിട്ടുള്ളത്. എയർടെൽ എക്സ്സ്ട്രീം പ്ലേ പ്രീമിയം സബ്സ്ക്രിപ്ഷൻ സഹിതം എത്തുന്നു എന്നതാണ് ഈ പ്ലാനിന്റെ പ്രധാന പ്രത്യേകത.

100 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിലെ മാറ്റം

മുൻപ് 100 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിൽ ആകെ 5ജിബി ഡാറ്റയാണ് ലഭിച്ചിരുന്നത്. ഇപ്പോൾ ഒരു ജിബി ഡാറ്റ കൂടി ഇതോടൊപ്പം കമ്പനി വർധിപ്പിച്ചിരിക്കുന്നു. അ‌തിനാൽ ആകെ, 6ജിബി ​ഹൈസ്പീഡ് ഡാറ്റ ഇപ്പോൾ ഇതിൽ ലഭിക്കും. 30 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാനിലെ ആനുകൂല്യങ്ങൾ ലഭ്യമാകുക.

എയർടെൽ 100 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലെ ഡാറ്റയുടെ അ‌ളവ് കൂട്ടി

ആക്ടീവ് വാലിഡിറ്റിയുള്ള ഒരു എയർടെൽ ഉപയോക്താവിന് മാത്രമേ 100 രൂപയുടെ ഡാറ്റ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യാനാകൂ. 22-ലധികം ഓവർ-ദി-ടോപ്പ് (ഒടിടി) പ്ലാറ്റ്‌ഫോമുകളുടെ സബ്സ്ക്രിപ്ഷൻ ചുളുവിലയിൽ ആസ്വദിക്കാം എന്നതാണ് ഈ എയർടെൽ പ്ലാനിന്റെ നേട്ടം. ഇപ്പോൾ വരുത്തിയിരിക്കുന്ന മാറ്റം നിസാരമെന്ന് തോന്നുമെങ്കിലും ഉപയോക്താക്കളെ ആകർഷിക്കാൻ ഈ മാറ്റത്തിന് ശേഷിയുണ്ട്.

കടുത്ത മത്സരം നിലനിൽക്കുന്ന ടെലിക്കോം വിപണിയിൽ ഒരു ജിബി അ‌ധിക ഡാറ്റയ്ക്ക് വലിയ പ്രാധാന്യം തന്നെയുണ്ട് എന്ന് വിലയിരുത്തപ്പെടുന്നു. വീഡിയോകൾ സ്ട്രീം ചെയ്യാനായാലും ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനായാലും വീഡിയോ കോളുകൾ ചെയ്യാനായാലും സോഷ്യൽ മീഡിയ ബ്രൗസ് ചെയ്യാനായാലും അധികമായി 1 ജിബി ഡാറ്റ കൂടി അ‌ധിക ചെലവില്ലാതെ ലഭിക്കുന്നത് ഉപയോക്താവിനെ സംബന്ധിച്ചിടത്തോളം നേട്ടമാണ്.

എയർടെൽ 100 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലെ ഡാറ്റയുടെ അ‌ളവ് കൂട്ടി

6ജിബി ക്വാട്ട ഉപയോഗിച്ചതിനുശേഷം, തുടർന്നുള്ള ഡാറ്റ ഉപയോഗത്തിന് ഉപഭോക്താക്കളിൽ നിന്ന് എംബിക്ക് 50 പൈസ ഈടാക്കും. അ‌തിനാൽ ഡാറ്റ പാഴാക്കാതെ ഉപയോഗിക്കാൻ ഉപയോക്താവ് ശ്ര​ദ്ധിക്കേണ്ടതുണ്ട്. അധിക ബഫർ ആവശ്യമുള്ള ഹെവി ഡാറ്റ ഉപഭോക്താക്കൾക്ക് മാത്രമല്ല, പൂർണ്ണ ഡാറ്റ-ഹെവി പ്ലാൻ ആവശ്യമില്ലാത്ത ലൈറ്റ് ഉപയോക്താക്കൾക്കും ഈ ഡാറ്റ പ്ലാൻ ഉപയോഗപ്രദമാണ്.

ഒടിടി സബ്സ്ക്രിപ്ഷനുകൾ

ഡാറ്റയെക്കാൾ ഉപരി ​ഒടിടി സബ്സ്ക്രിപ്ഷനുകളുടെ സാന്നിധ്യമാണ് 100 രൂപയുടെ എയർടെൽ പ്ലാനിനെ ശ്രദ്ധേയവും ആകർഷകവുമാക്കുന്നത്. 30 ദിവസത്തേക്ക് എയർടെൽ എക്സ്സ്ട്രീം പ്ലേ പ്രീമിയം ആക്‌സസ് ഈ പ്ലാൻ നൽകുന്നു. ഇതിലൂടെ സോണി ലിവ്, ലയൺസ്ഗേറ്റ് പ്ലേ, ആഹ, ഹോയ്ചോയ്, സൺഎൻഎക്സ്റ്റ് തുടങ്ങിയ 22-ലധികം ഒടിടി പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള കണ്ടന്റുകൾ ഉപഭോക്താക്കൾക്ക് ആസ്വദിക്കാനാകുന്നു.

ഇപ്പോൾ ഏഷ്യ കപ്പ് ക്രിക്കറ്റ് ​മത്സരങ്ങൾ നടക്കുകയാണ്. ഇന്ത്യ- പാക് പോരാട്ടം ഉൾപ്പെടെ ആവേശകരമായ മത്സരങ്ങൾ നടക്കുന്ന ഈ ഇവന്റ് സോണിലിവ് തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ഈ 100 രൂപ എയർടെൽ പ്ലാനിൽ സോണിലിവ് സബ്സ്ക്രിപ്ഷനും അ‌ടങ്ങുന്നുണ്ട് എന്നതിനാൽ ഉപയോക്താക്കൾക്ക് ഈ പ്ലാനുപയോഗിച്ച് എവിടെയിരുന്നും മത്സരത്തിന്റെ ആവേശത്തിനൊപ്പം മുഴുകാനാകും.

എയർടെൽ 100 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലെ ഡാറ്റയുടെ അ‌ളവ് കൂട്ടി

എന്റർടെയ്മെന്റ് സേവനങ്ങൾ ചുളുവിലയിൽ ലഭിക്കും എന്നതിനാൽ 100 രൂപയുടെ എയർടെൽ പ്ലാൻ യുവാക്കൾക്കും മറ്റും ഏറെ പ്രിയപ്പെട്ടതാണ്. ഒരു ഒടിടി സബ്സ്ക്രിപ്ഷനു തന്നെ മാസം 100 രൂപ മൂല്യം വരും. അ‌ങ്ങനെയുള്ളപ്പോൾ 22ൽ അ‌ധികം ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭ്യമാകുന്നു എന്നത് വലിയ കാര്യമാണ്. 100 രൂപ 6ജിബി ഡാറ്റയ്ക്ക് മുടക്കുന്ന സാധാരണ നിരക്കായി മാത്രം കരുതിയാൽ മതി.

More from GizBot

Best Mobiles in India

English summary
Airtel is now offering more data on its Rs 100 prepaid plan. Earlier, it offered a total of 5GB of high-speed data for 30 days. Now, Airtel has increased it to 6GB of data. It comes with Airtel Xstream Play premium subscription. Through this, you can enjoy content from over 22 OTT platforms like Sony Liv, Lionsgate Play, Aha, Hoychoi, SunNXT, etc.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X