Home
Recharge plans

പുതിയ ഇന്റർനെറ്റ് കണക്ഷന് 700 രൂപ ഡിസ്കൗണ്ട്; പുതിയ പ്ലാനുകൾക്ക് പിന്നാലെ വീണ്ടും എയർടെൽ ഓഫർ എത്തി

ഇന്ത്യയിലെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് രംഗത്ത് പിടിമുറുക്കാൻ ശ്രമിച്ച് എയർടെൽ പുതിയ നീക്കങ്ങൾ തുടരുന്നു. കഴിഞ്ഞ ദിവസം 100 എംബിപിഎസ് വേഗതയിൽ പുതിയ രണ്ട് ​പ്ലാനുകൾ അ‌വതരിപ്പിച്ച എയർടെൽ വരിക്കാരെ ആകർഷിക്കാൻ മറ്റൊരു ഓഫറും പ്രഖ്യാപിച്ചിരിക്കുന്നു. പുതിയ വൈ- ഫൈ കണക്ഷൻ എടുക്കുമ്പോൾ 700 രൂപ ഡിസ്കൗണ്ട് ലഭിക്കും എന്നതാണ് എയർടെലിന്റെ പുതിയ ഓഫർ (Airtel Offers Rs 700 Off on New Wi-Fi Connections). ക്രിക്കറ്റ് സീസൺന്റെ ഭാഗമായിട്ടാണ് ഈ ഓഫർ ലഭ്യമാക്കിയിരിക്കുന്നത്. എന്നാൽ ഈ ഓഫർ ലഭ്യമാക്കിയെങ്കിലും ഔദ്യോഗികമായി എയർടെൽ ഇത് പരസ്യപ്പെടുത്തിയിട്ടില്ല.

നേരത്തെ ഐപിഎൽ 2025 സീസൺ കണക്കിലെടുത്ത് തങ്ങളുടെ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ്, ബ്രോഡ്‌ബാൻഡ് വൈ-ഫൈ സേവനങ്ങൾക്കായി എയർടെൽ ജിയോഹോട്ട്‌സ്റ്റാർ ഒടിടി സബ്‌സ്‌ക്രിപ്‌ഷൻ ആനുകൂല്യങ്ങൾ ആരംഭിച്ചിരുന്നു. ഇപ്പോൾ കൂടുതൽ വരിക്കാരെ ആകർഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരമൊരു ഡിസ്കൗണ്ട് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത് എങ്കിലും അ‌ത് അ‌വതരിപ്പിച്ചിരിക്കുന്നത് ക്രിക്കറ്റ് ഓഫർ എന്ന നിലയിലാണ്.

പുതിയ ഇന്റർനെറ്റ് കണക്ഷന് 700 രൂപ ഡിസ്കൗണ്ട്; വീണ്ടും എയർടെൽ ഓഫർ

പുതിയ എയർടെൽ വൈ- ഫൈ കണക്ഷനുകളിൽ 700 രൂപ ഡിസ്കൗണ്ട് എങ്ങനെ: പുതിയ എയർടെൽ ബ്ലാക്ക് വൈ- ഫൈ കണക്ഷൻ തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് 12 മാസ വാലിഡിറ്റിയുള്ള ഏഴ് 100 രൂപ കൂപ്പണുകളുടെ രൂപത്തിൽ ആണ് 700 രൂപയുടെ ഡിസ്കൗണ്ട് ലഭിക്കുക.

എയർടെൽ താങ്ക്സ് ആപ്പ് വഴി എയർടെൽ ബ്ലാക്ക് വൈ- ഫൈ ബിൽ പേയ്‌മെന്റുകളിൽ ഉപഭോക്താക്കൾക്ക് പ്രതിമാസം ഒരു കൂപ്പൺ വീതം റിഡീം ചെയ്യാൻ കഴിയും. എയർടെൽ ബ്ലാക്ക് കണക്ഷനുകൾക്കും (FTTH, FWA) 599 രൂപയോ അതിൽ കൂടുതലോ ഉള്ള IPTV പ്ലാനുകൾക്കും ഡിസ്കൗണ്ട് ആനുകൂല്യം ബാധകമാണ്.

പുതിയ ഇന്റർനെറ്റ് കണക്ഷന് 700 രൂപ ഡിസ്കൗണ്ട്; വീണ്ടും എയർടെൽ ഓഫർ

ബ്ലാക്ക് സർവീസ് ഇൻസ്റ്റാളേഷൻ പൂർത്തിയാക്കിയതിന് ശേഷം താങ്ക്സ് ആപ്പിലെ "റിവാർഡ്സ് ആൻഡ് കൂപ്പൺസ്" വിഭാഗത്തിൽ ഈ ഡിസ്കൗണ്ട് കൂപ്പണുകൾ കാണാനാകും. ബ്രോഡ്ബാൻഡ് വരിക്കാരെ ആകർഷിക്കാൻ എയർടെൽ അ‌ടുത്തിടെ നടത്തിയ ശ്രദ്ധേയമായ മറ്റൊരു നീക്കം നെറ്റ്ഫ്ലിക്സ് OTT സബ്‌സ്‌ക്രിപ്‌ഷൻ ആനുകൂല്യങ്ങളുള്ള രണ്ട് പുതിയ 100 Mbps എയർടെൽ എക്സ്സ്ട്രീം ഫൈബർ എന്റർടൈൻമെന്റ് പ്ലാനുകളാണ്.

999 രൂപ, 1199 രൂപ വിലകളിലാണ് പുതിയ 100 Mbps എയർടെൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ എത്തിയിരിക്കുന്നത്. 999 രൂപയുടെ എയർടെൽ എക്സ്സ്ട്രീം ഫൈബർ പ്ലാനിൽ 100Mbps വരെ വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ, നെറ്റ്ഫ്ലിക്സ്, ആപ്പിൾ ടിവി+, ആമസോൺ പ്രൈം വീഡിയോ, സീ5, ജിയോ ഹോട്ട്സ്റ്റാർ എന്നിവയിലേക്കുള്ള OTT സബ്‌സ്‌ക്രിപ്‌ഷനുകൾ എന്നിവ അ‌ടക്കം എത്തുന്നു.

1199 രൂപയുടെ എയർടെൽ എക്സ്സ്ട്രീം ഫൈബർ ബ്ലാക്ക് ഐപിടിവി എന്റർടൈൻമെന്റ് പ്ലാനിൽ 100Mbps വരെ വേഗതയിൽ അ‌ൺലിമിറ്റഡ് ഇന്റർനെറ്റ്, 350-ലധികം ടിവി ചാനലുകൾ (എച്ച്ഡി ചാനലുകൾ ഉൾപ്പെടെ), നെറ്റ്ഫ്ലിക്സ്, ആപ്പിൾ ടിവി+, ആമസോൺ പ്രൈം വീഡിയോ, സീ5, ജിയോഹോട്ട്സ്റ്റാർ എന്നിവയിലേക്കുള്ള ഒടിടി സബ്സ്ക്രിപ്ഷനുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

പുതിയ ഇന്റർനെറ്റ് കണക്ഷന് 700 രൂപ ഡിസ്കൗണ്ട്; വീണ്ടും എയർടെൽ ഓഫർ

മാർച്ച് അവസാനത്തോടെ എയർടെൽ ആരംഭിച്ച ഐപിടിവി സേവനം ഈ പ്ലാനിൽ ലഭ്യമാണ്. ഇത് കൂടാതെ 899 രൂപ, 799 രൂപ വിലകളിൽ മറ്റ് രണ്ട് എയർടെൽ ​ഫൈബർ പ്ലാനുകൾ കൂടി 100 എംബിപിഎസ് ​വേഗതയിൽ ലഭ്യമാണ്. 899 രൂപ പ്ലാനിൽ 100Mbps വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ, ഐപിടിവി സേവനം, 350+ ടിവി ചാനലുകൾ, സീ5, ജിയോഹോട്ട്സ്റ്റാർ തുടങ്ങിയ ഒടിടി സബ്സ്ക്രിപ്ഷനുകൾ എന്നിവ ലഭ്യമാകുന്നു. 799 രൂപയുടെ പ്ലാൻ ഉപയോക്താക്കൾക്ക് കുറഞ്ഞ വിലയിൽ 100 Mbps വേഗതയിൽ ഡാറ്റ ലഭ്യമാക്കുന്നു.

More from GizBot

Best Mobiles in India

English summary
Airtel is offering a discount of Rs 700 on new Wi-Fi connections. The discount of Rs 700 is in the form of seven Rs 100 coupons with a validity of 12 months. Customers can redeem one coupon per month on Airtel Black Wi-Fi bill payments through the Airtel Thanks app. For some reason, Airtel has not released an official announcement of this offer.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X