പുതിയ എയർടെൽ പ്ലാൻ: ഗുണമുണ്ടോന്ന് ചോദിച്ചാൽ... ഉണ്ട്, വില കൂടുതൽ അല്ലേ എന്ന് ചോദിച്ചാൽ... അതെ!
ഇന്ത്യയിലെ രണ്ടാമത്തെ പ്രധാന ടെലിക്കോം കമ്പനിയായ ഭാരതി എയർടെൽ തങ്ങളുടെ വരിക്കാർക്കായി ഒരു പുതിയ പ്രീപെയ്ഡ് പ്ലാൻ കൂടി അവതരിപ്പിച്ചിരിക്കുന്നു. ഇന്ത്യൻ പ്രീമിയർ ലീഗ് തുടങ്ങുന്നതിന് മുൻപും തുടങ്ങിയ ശേഷവും ക്രിക്കറ്റ് ആരാധകർക്കായി വിവിധ പ്ലാനുകൾ എയർടെൽ കൊണ്ടുവന്നിരുന്നു. അക്കൂട്ടത്തിലേക്ക് ഏറ്റവും ഒടുവിലായി എയർടെൽ കൂട്ടിച്ചേർത്തിരിക്കുന്ന പുതിയ പ്ലാനിന്റെ വില 451 രൂപയാണ്. ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സഹിതം എത്തുന്ന ഒരു ഡാറ്റ പ്ലാൻ ആണ് ഇത്. അതിനാൽ തന്നെ കോളിങ്, എസ്എംഎസ് പോലുള്ള ആനുകൂല്യങ്ങൾ ഒന്നും ഈ 451 രൂപയുടെ എയർടെൽ പ്ലാനിൽ ഉൾപ്പെടുന്നില്ല.
ഡാറ്റ പ്ലാൻ ആണെങ്കിലും ജിയോഹോട്ട്സ്റ്റാർ ഒടിടി സബ്സ്ക്രിപ്ഷൻ ആണ് 451 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിന്റെ മുഖ്യ ആകർഷണം. ഈ പ്ലാൻ ഒരു തരത്തിലുള്ള സേവന വാലിഡിറ്റിയും ബണ്ടിൽ ചെയ്യുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക. അതിനാൽത്തന്നെ വാലിഡിറ്റിക്കായി ഇത് ഉപയോഗപ്പെടുത്താൻ ആകില്ല. ഈ പ്ലാൻ ഉപയോഗിക്കണമെങ്കിൽ ഉപയോക്താവിന് ഒരു അടിസ്ഥാന പ്രീപെയ്ഡ് പ്ലാൻ ഉണ്ടായിരിക്കണം.

451 രൂപയുടെ പുതിയ എയർടെൽ പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ
എയർടെല്ലിന്റെ 451 രൂപ പ്രീപെയ്ഡ് പ്ലാൻ 50 ജിബി ഡാറ്റയുമായി വരുന്നു. ഇതോടൊപ്പം തന്നെ 3 മാസത്തേക്ക് ജിയോഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാൻ ബണ്ടിൽ ചെയ്യുന്നു. ഫോണിലൂടെ ഐപിഎൽ കാണാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്കായിട്ടാണ് എയർടെൽ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.
പ്രത്യേകിച്ച് 4ജി സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്ന ആളുകൾക്ക് ഐപിഎൽ കാണാൻ മതിയായ ഡാറ്റ 30 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാൻ നൽകുന്നുണ്ട്. കൂടാതെ ഐപിഎൽ എവിടെയിരുന്നും ആസ്വദിക്കുന്നതിനായി ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും ഇതോടൊപ്പം ലഭ്യമാക്കിയിരിക്കുന്നു. അതിനാൽ ഡാറ്റയ്ക്ക് ഡാറ്റയും ആക്സസിന് ആക്സസും ഈ ഒറ്റ പ്ലാനിൽ തന്നെ ലഭ്യമാകുന്നു.

451 രൂപയുടെ ഈ പുതിയ പ്ലാനിന് പുറമേ വേറെയും ഒട്ടനവധി എയർടെൽ പ്ലാനുകൾ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സഹിതം എത്തുന്നുണ്ട്. അതിൽ ഏറെ ശ്രദ്ധേയം 100 രൂപയുടെയും 195 രൂപയുടെയും ഡാറ്റ പ്ലാനുകളാണ്. ഈ രണ്ട് പ്ലാനുകളും ഡാറ്റയ്ക്ക് പുറമേ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇതിൽ 100 രൂപയുടെ എയർടെൽ പ്ലാൻ 30 ദിവസത്തെ വാലിഡിറ്റിയിൽ 5ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഇതോടൊപ്പം ജിയോഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷനും ഒരു മാസത്തേക്ക് ലഭ്യമാണ്. 195 രൂപയുടെ എയർടെൽ പ്ലാനിൽ, 15 ജിബി ഡാറ്റയും 90 ദിവസത്തേക്ക് ജിയോഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷനും ലഭ്യമാകുന്നു.
ഈ ഡാറ്റ പ്ലാനുകൾ കൂടാതെ വാലിഡിറ്റി സഹിതം ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭ്യമാക്കുന്ന ജിയോ പ്ലാനുകളും ഉണ്ട്. 3999 രൂപ, 549 രൂപ, 1029 രൂപ, 398 രൂപ എയർടെൽ പ്രീപെയ്ഡ് പ്ലാനുകളെല്ലാം അത്തരത്തിൽ ഉള്ളവയാണ്. ഇത് കൂടാതെ എയർടെൽ അടുത്തിടെ 301 രൂപ വിലയിൽ ഒരു പ്ലാനും വാലിഡിറ്റിയും ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും സഹിതം അവതരിപ്പിച്ചിട്ടുണ്ട്.

301 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിന്റെ പ്രധാന ആനുകൂല്യങ്ങൾ 1 ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ദിവസം 100 എസ്എംഎസ് എന്നിവയാണ്. 28 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തുന്നത്. അധിക ആനുകൂല്യമായി മൂന്ന് മാസത്തേക്ക് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും ഇതിൽ എയർടെൽ വാഗ്ദാനം ചെയ്യുന്നു. മൂന്ന് മാസത്തേക്ക് അപ്പോളോ 24|7 സർക്കിളും സൗജന്യ ഹെലോട്യൂണും ഈ പ്ലാനിൽ ലഭ്യമാണ്.


Click it and Unblock the Notifications








