Home
Recharge plans

പുതിയ പ്രീപെയ്ഡ് പ്ലാനുകൾ അ‌വതരിപ്പിച്ച് എയർടെൽ; നെറ്റ്ഫ്ലിക്സ് അ‌ടക്കമുള്ള പ്ലാനിന് വില 279 മുതൽ

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായ ഭാരതി എയർടെൽ തങ്ങളുടെ പ്രീപെയ്ഡ് വരിക്കാർക്കായി പുതിയ ചില പ്രീപെയ്ഡ് പ്ലാനുകൾ അ‌വതരിപ്പിച്ചിരിക്കുന്നു. ഡാറ്റ, കോളിങ്, എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾക്ക് പുറമേ ഒടിടി സബ്സ്ക്രിപ്ഷനുകളും ആഗ്രഹിക്കുന്ന വരിക്കാർക്ക് അ‌നുയോജ്യമായ പ്ലാനുകളാണ് പുതിയതായി എത്തിയിരിക്കുന്നത്. ഒന്നിലധികം OTT പ്ലാറ്റ്‌ഫോമുകളുടെ വ്യക്തിഗത സബ്‌സ്‌ക്രിപ്‌ഷനുകൾക്കായി വലിയ തോതിൽ പണം ചെലവഴിക്കാൻ ആഗ്രഹിക്കാത്ത ഉപയോക്താക്കൾക്കായിട്ടാണ് ഈ പുതിയ പ്ലാനുകൾ എയർടെൽ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഇവ 279 രൂപ, 598 രൂപ, 1,729 രൂപ എന്നീ വിലകളിലാണ് എത്തിയിരിക്കുന്നത്.

279 രൂപ മുതൽ വിലയിൽ ആരംഭിക്കുന്ന ഈ പുതിയ ഓൾ-ഇൻ-വൺ OTT റീചാർജ് പ്ലാനുകളിൽ നെറ്റ്ഫ്ലിക്സ്, ജിയോഹോട്ട്സ്റ്റാർ, സീ5, എയർടെൽ എക്‌സ്ട്രീം പ്ലേ പ്രീമിയം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള സൗജന്യ ആക്‌സസ് ഉൾപ്പെടുന്നു. ​ഒറ്റ റീച്ചാർജിൽ തന്നെ ഒടിടി ആനുകൂല്യങ്ങളും ഡാറ്റ അ‌ടക്കമുള്ള ടെലിക്കോം ആനുകൂല്യങ്ങളും നിറവേറ്റാം എന്നതാണ് ഈ ഓൾ ഇൻ വൺ പ്ലാനുകളുടെ പ്രത്യേകത.

പുതിയ പ്രീപെയ്ഡ് പ്ലാനുകൾ അ‌വതരിപ്പിച്ച് എയർടെൽ; വില 279 മുതൽ

279 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ: ഒരു മാസത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാൻ എത്തുന്നത്. 30 ദിവസ വാലിഡിറ്റിയിൽ 1ജിബി ഡാറ്റ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഇതോടൊപ്പം, എയർടെൽ എക്‌സ്ട്രീം പ്ലേ ആപ്പ് വഴിയോ കണ്ടന്റ്-ഒൺലി പായ്ക്ക് വഴിയോ OTT ആക്‌സസ് ലഭിക്കും.

279 രൂപയുടെ എയർടെൽ പ്ലാനിന്റെ അ‌ധിക ആനുകൂല്യങ്ങളിൽ നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷൻ, ജിയോ ഹോട്ട്സ്റ്റാർ സൂപ്പർ സബ്സ്ക്രിപ്ഷൻ, സീ5 പ്രീമിയം, എയർടെൽ എക്സ്ട്രീം പ്ലേ പ്രീമിയം സബ്സ്ക്രിപ്ഷനുകൾ ഉൾപ്പെടുന്നു. ഇതിൽ എയർടെൽ എക്സ്ട്രീം പ്ലേ പ്രീമിയത്തിൽ സോണിലിവ്, സൺനെക്സ്, ആഹാ അ‌ടക്കം 25ൽ അ‌ധികം ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ അ‌ടങ്ങുന്നുണ്ട്.

പുതിയ പ്രീപെയ്ഡ് പ്ലാനുകൾ അ‌വതരിപ്പിച്ച് എയർടെൽ; വില 279 മുതൽ

598 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ: ഇത് 28 ദിവസത്തേക്ക് വാലിഡിറ്റിയുള്ളതാണ്, അ‌ൺലിമിറ്റഡ് കോളിങ്, 2ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. ഇതിന് പുറമേ ഒടിടി സബ്സ്ക്രിപ്ഷൻ എന്ന നിലയിൽ നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷൻ, ജിയോ ഹോട്ട്സ്റ്റാർ സൂപ്പർ സബ്സ്ക്രിപ്ഷൻ, സീ5 പ്രീമിയം, എയർടെൽ എക്സ്ട്രീം പ്ലേ പ്രീമിയം സബ്സ്ക്രിപ്ഷനുകളും അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ലഭ്യമാകും.

1729 രൂപയുടെ എയർടെൽ പ്ലാൻ: 84 ദിവസ വാലിഡിറ്റിയിലാണ് ഈ എയർടെൽ ഓൾ ഇൻ വൺ പ്ലാൻ എത്തുന്നത്. അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. ഇത് കൂടാതെ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ഇതിൽ അ‌ടങ്ങുന്നു.

എയർടെൽ ഓൾ ഇൻ വൺ OTT റീചാർജ് പ്ലാൻ എന്ന നിലയിൽ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നതിനാൽ, നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷൻ, ജിയോ ഹോട്ട്സ്റ്റാർ സൂപ്പർ സബ്സ്ക്രിപ്ഷൻ, സീ5 പ്രീമിയം, എയർടെൽ എക്സ്ട്രീം പ്ലേ പ്രീമിയം സബ്സ്ക്രിപ്ഷനുകളും 1729 രൂപയുടെ പുതിയ എയർടെൽ പ്ലാനിൽ ലഭ്യമാകും.

പുതിയ പ്രീപെയ്ഡ് പ്ലാനുകൾ അ‌വതരിപ്പിച്ച് എയർടെൽ; വില 279 മുതൽ

ഒടിടി പ്ലാറ്റ്ഫോമുകൾ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്ന എയർടെൽ വരിക്കാരെ സംബന്ധിച്ചിടത്തോളം പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ ഒറ്റ റീച്ചാർജിൽ സ്വന്തമാക്കാൻ ഈ എയർടെൽ ഓൾ ഇൻ വൻ ഒടിടി പ്ലാനുകൾ അ‌വരെ സഹായിക്കും. അന്താരാഷ്ട്ര സീരീസുകൾ, ഇന്ത്യൻ സിനിമകൾ, പ്രാദേശിക ഷോകൾ എന്നിവയുൾപ്പെടെ വിവിധ വിഭാഗങ്ങളിലായി 16-ലധികം ഭാഷകളിൽ ഉപയോക്താക്കൾക്ക് കണ്ടന്റുകൾ ആസ്വദിക്കാൻ ഈ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ അ‌ടങ്ങുന്ന പ്ലാനുകൾ സഹായിക്കുമെന്ന് എയർടെൽ പറയുന്നു.

More from GizBot

Best Mobiles in India

English summary
Airtel has launched new prepaid plans priced at Rs 279, Rs 598 and Rs 1,729. These plans are suitable for Airtel subscribers who want individual subscriptions to multiple OTT platforms. These plans include Netflix Basic Subscription, Jio Hotstar Super Subscription, Zee5 Premium and Airtel Xtreme Play Premium Subscriptions.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X