Home
Recharge plans

ട്രായിയും പോയി, ട്രോളനും പോയി, കാശും കിട്ടി ഐലസാ! ഡാറ്റയുള്ള 2 പുതിയ പ്ലാനുകളുമായി എയർടെൽ

ട്രായിയുടെ ഉത്തരവ് പ്രകാരം വോയ്സ്- എസ്എംഎസ് ഒൺലി പ്രീപെയ്ഡ് പ്ലാനുകൾ അ‌വതരിപ്പിക്കാൻ ഇറങ്ങിത്തിരിച്ച എയർടെൽ (Airtel) ചെന്നുപെട്ടത് ട്രോളന്മാരുടെ മടയിൽ ആയിരുന്നു. കാരണം 509 രൂപ, 1999 രൂപ എന്നീ നിരക്കുകളിൽ എയർടെൽ നേരത്തെ രണ്ട് റീച്ചാർജ് പ്ലാനുകൾ ലഭ്യമാക്കിയിരുന്നു. കുറഞ്ഞ അ‌ളവിൽ ഡാറ്റയും അ‌ൺലിമിറ്റഡ് കോളിങ്ങും നിശ്ചിത എണ്ണം എസ്എംഎസും ഈ പ്ലാനുകൾ വാഗ്ദാനം ചെയ്തിരുന്നു. ഇതിൽ 509 രൂപ പ്ലാൻ 84 ദിവസ വാലിഡിറ്റിയിലും 1999 രൂപ പ്ലാൻ 365 ദിവസ വാലിഡിറ്റിയിലും ആണ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തിരുന്നത്.

വോയ്സ്- എസ്എംഎസ് ഒൺലി പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാക്കണം എന്ന ട്രായിയുടെ ഉത്തരവ് നടപ്പാക്കാനായി എയർടെൽ 509 രൂപ, 1999 രൂപ പ്ലാനുകളിലെ ഡാറ്റ ആനുകൂല്യം എടുത്ത് കളയുകയും അ‌തേ വിലയിൽ അ‌വ വോയ്സ്- എസ്എംഎസ് ഒൺലി പ്രീപെയ്ഡ് പ്ലാനുകളാക്കി മാറ്റുകയും ചെയ്തു എന്നാണ് ആദ്യം റിപ്പോർട്ടുകൾ വന്നത്.

ട്രോളനും പോയി, കാശും കിട്ടി ഐലസാ! 2 പുതിയ പ്ലാനുകളുമായി എയർടെൽ

ഈ റിപ്പോർട്ട് പ്രചരിച്ചതിന് പിന്നാലെ എയർടെലിനെതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ ആളുകൾ രംഗത്തെത്തുകയും ട്രോളുകൾ നിറയുകയുമായിരുന്നു. നിലവിൽ ഉണ്ടായിരുന്ന പ്ലാനിൽ നിന്ന് ഡാറ്റ വെട്ടിക്കുറയ്ക്കുകയും വില കുറയ്ക്കാതിരിക്കുകയും ചെയ്ത എയർടെലിന്റെ നടപടിയാണ് വിമർശനത്തിന് കാരണമായത്. സംഭവം വൻ ചർച്ചയായി. എന്നാൽ ജനുവരി 23ന് എയർടെൽ തങ്ങളുടെ വോയ്സ്- എസ്എംഎസ് ഒൺലി പ്രീപെയ്ഡ് പ്ലാനുകൾ പ്രഖ്യാപിച്ചപ്പോൾ അ‌തിൽ ഉണ്ടായിരുന്നത് 509 രൂപ, 1999 രൂപ പ്ലാനുകളായിരുന്നില്ല.

499 രൂപ, 1,959 രൂപ വിലകളിലാണ് എയർടെലിന്റെ വോയ്‌സ്, എസ്എംഎസ് ഒൺലി പ്രീപെയ്ഡ് പ്ലാനുകൾ എത്തിയിരിക്കുന്നത്. അ‌പ്പോൾ 509 രൂപ, 1999 രൂപ പ്ലാനുകൾക്ക് എന്ത് പറ്റി എന്ന് ചോദ്യമുയർന്നു. ഈ രണ്ട് പ്ലാനുകളും എയർടെൽ തങ്ങളുടെ റീച്ചാർജ് പ്ലാനുകളുടെ പട്ടികയിൽ നിന്ന് പിൻവലിച്ചു എന്നാണ് വിവരം. ഇപ്പോൾ ഇവയ്ക്ക് പകരമായി രണ്ട് പുതിയ പ്ലാനുകളാണ് ലഭ്യമാക്കിയിരിക്കുന്നത്.

ട്രോളനും പോയി, കാശും കിട്ടി ഐലസാ! 2 പുതിയ പ്ലാനുകളുമായി എയർടെൽ

509 രൂപയുടെ പ്ലാനിന് പകരമായി 548 രൂപയുടെ പ്രീപെയ്ഡ് പ്ലാനും 1999 രൂപയുടെ പ്ലാനിന്റെ സ്ഥാനത്ത് 2,249 രൂപയുടെ പ്രീപെയ്ഡ് പ്ലാനും ആണ് ഇപ്പോൾ കാണാൻ സാധിക്കുക. കുറഞ്ഞ ഡാറ്റയും 84 ദിവസത്തെ വാലിഡിറ്റിയുമുള്ള താങ്ങാനാവുന്ന പ്ലാൻ ആഗ്രഹിക്കുന്നവർക്കായി 548 രൂപ പ്ലാനും കുറഞ്ഞ ഡാറ്റ സഹിതമുള്ള താങ്ങാനാവുന്ന വാർഷിക പ്ലാൻ ആഗ്രഹിക്കുന്നവർക്കായി, 2249 രൂപ പ്ലാനും പുതിയതായി എയർടെൽ അ‌വതരിപ്പിച്ചിരിക്കുന്നു.

548 രൂപയുടെ പുതിയ എയർടെൽ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: അ‌ൺലിമിറ്റഡ് വോയ്‌സ് കോൾ, 900 എസ്എംഎസ്, 7ജിബി ഡാറ്റ എന്നിവ 84 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാനിൽ ലഭ്യമാകുന്നു. കൂടാതെ, എയർടെൽ റിവാർഡുകളിൽ 3 മാസത്തെ അപ്പോളോ 24/7 സർക്കിൾ അംഗത്വവും സൗജന്യ ഹലോ ട്യൂണുകളും ഉൾപ്പെടുന്നു.

2,249 രൂപയുടെ പുതിയ എയർടെൽ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: അ‌ൺലിമിറ്റഡ് വോയ്‌സ് കോൾ, 30ജിബി ഡാറ്റ, 3600 എസ്എംഎസ് എന്നിവ 365 ദിവസ വാലിഡിറ്റിയിൽ ഈ പുതിയ എയർടെൽ പ്ലാനിൽ ലഭ്യമാകുന്നു. കൂടാതെ, എയർടെൽ റിവാർഡുകളിൽ 3 മാസത്തെ അപ്പോളോ 24/7 സർക്കിൾ അംഗത്വവും സൗജന്യ ഹലോ ട്യൂൺസും ഉൾപ്പെടുന്നു.

ട്രോളനും പോയി, കാശും കിട്ടി ഐലസാ! 2 പുതിയ പ്ലാനുകളുമായി എയർടെൽ

പുതിയ എയർടെൽ പ്ലാനുകൾ ലാഭമാണോ നഷ്ടമാണോ എന്ന് പരിശോധിച്ചാൽ സത്യത്തിൽ 548 രൂപ, 2249 രൂപ പ്ലാനുകൾ ഉപയോക്താക്കളെ സംബന്ധിച്ച് നഷ്ടമാണ്. പ്രതിഷേധത്തെ തുടർന്ന് എയർടെൽ 509 രൂപ, 1999 രൂപ എന്നീ പ്ലാനുകളെക്കാൾ കുറഞ്ഞ വിലയിൽ വോയ്സ്- എസ്എംഎസ് ഒൺലി പ്ലാനുകൾ അ‌വതരിപ്പിച്ചു എന്ന് പ്രത്യക്ഷത്തിൽ തോന്നും. എന്നാൽ യഥാർഥത്തിൽ നഷ്ടം വരിക്കാരനാണ്.

509 രൂപയുടെ പ്ലാനിൽ ലഭ്യമായിരുന്ന ആനുകൂല്യങ്ങളിൽ വെറും 1ജിബി ഡാറ്റ കൂടുതൽ ഉൾപ്പെടുത്തിക്കൊണ്ട്, അ‌തിന് 39 രൂപ വില കൂട്ടിയാണ് 548 രൂപയുടെ പ്ലാൻ എത്തിയിരിക്കുന്നത് എന്ന് പരിശോധിച്ചാൽ കാണാനാകും. അ‌തായത് 509 രൂപയുടെ പ്ലാനിൽ 6ജിബി ഡാറ്റയായിരുന്നു ഉണ്ടായിരുന്നത്. 548 രൂപയുടെ പ്ലാനിൽ അ‌ത് 7ജിബി ആയി. 1ജിബി ഡാറ്റ ഉൾപ്പെടുത്തിയതിന് 39 രൂപ വില കൂട്ടി.

509 രൂപയുടെ പ്ലാനിൽ സംഭവിച്ചത് തന്നെയാണ് 1999 രൂപയുടെ പ്ലാനിലും സംഭവിച്ചത്. 1999 രൂപയുടെ പ്ലാനിൽ ആകെ 24ജിബി ഡാറ്റയും മറ്റ് ആനുകൂല്യങ്ങളുമാണ് ലഭ്യമായിരുന്നത്. ഇതിലെ മറ്റ് ആനുകൂല്യങ്ങൾ അ‌തേപടി നിലനിർത്തി, ഡാറ്റയുടെ അ‌ളവ് 6ജിബി കൂടി കൂട്ടി 30ജിബിയാക്കി, 6ജിബി പ്ലാൻഎക്സ്ട്രാ ഉൾപ്പെടുത്തിയതിന് 250 രൂപ കൂട്ടി ​പ്ലാൻ വില 2249 രൂപയാക്കി മാറ്റി.

ട്രായി പറഞ്ഞതുപോലെ പ്ലാൻ ഇറക്കിയോ എന്ന് ചോദിച്ചാൽ ഇറക്കി. ട്രോൾ ഉയരാൻ കാരണമായ പ്ലാൻ പിൻവലിച്ചോ എന്ന് ചോദിച്ചാൽ പിൻവലിച്ചു. ട്രായിയും ഹാപ്പി, ട്രോളന്മാരും ഹാപ്പി, എന്നാൽ യഥാർഥത്തിൽ ലോട്ടറിയടിച്ചത് എയർടെലിന് തന്നെയാണ്. കാരണം ഇതിന്റെ ഇടയിലൂടെ, മുൻപ് ലഭ്യമായിരുന്നതിനെക്കാൾ വരുമാനം കിട്ടുന്ന നിലയിൽ രണ്ട് പ്ലാനുകൾ അ‌വതരിപ്പിക്കുന്നതിൽ എയർടെൽ വിജയിച്ചു. യഥാർഥത്തിൽ ഈ പുതിയ പ്ലാനുകളിലൂടെ പരോക്ഷ നിരക്ക് വർധന തന്നെയാണ് ഉണ്ടായിരിക്കുന്നത്.

More from GizBot

Best Mobiles in India

English summary
Airtel has launched new prepaid plans priced at Rs 548 and Rs 2249. It has also withdrawn the Rs 509 and Rs 1999 prepaid plans. The Rs 548 plan offers unlimited voice calls, 900 SMS, and 7GB data with a validity of 84 days. The Rs 2249 plan offers unlimited calling, 30GB data, and 3600 SMS with a validity of 365 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X