Home
Recharge plans

59 രൂപയുടെ മാജിക്ക് എയർടെലും പഠിച്ചു; പുതിയ പ്ലാൻ എത്തി, ഇതുണ്ടെങ്കിൽ ഡാറ്റ പ്ലാൻ വേണ്ട

രാജ്യത്തെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായ ഭാരതി എയർടെൽ തങ്ങളുടെ പ്രീപെയ്ഡ് വരിക്കാർക്കായി പുതിയ 59 രൂപയുടെ പ്ലാൻ അ‌വതരിപ്പിച്ചു. ഇതൊരു വീക്കെൻഡ് ഡാറ്റ റോളോവർ പ്രീപെയ്ഡ് പ്ലാൻ ആണ് (Airtel Rs 59 Weekend Data Rollover Pack). ആദ്യ ഘട്ടമെന്ന നിലയിൽ ഇത് തെരഞ്ഞെടുത്ത സംസ്ഥാനങ്ങളിലെ വരിക്കാർക്ക് മാത്രമാണ് ലഭ്യമാകുക. ഈ പുതിയ പ്ലാനിലൂടെ പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി വാരാന്ത്യ ഡാറ്റ റോൾഓവർ സൗകര്യം ലഭ്യമാക്കുന്ന ടെലിക്കോം കമ്പനികളുടെ പട്ടികയിലേക്ക് എയർടെലും ഇടം പിടിച്ചിട്ടുണ്ട്. ഡാറ്റ റോളോവർ സൗകര്യം ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നതിൽ വിഐ ഏറെ നാളായി രംഗത്തുണ്ട്.

എയർടെലിന്റെ പുതിയ ഡാറ്റ റോളോവർ പ്രീപെയ്ഡ് പ്ലാനിന് 59 രൂപയാണ് വില. ടെലിക്കോം ഉപയോക്താക്കളിൽ ഭൂരിഭാഗം പേരും പ്രതിദിന ഡാറ്റയുള്ള പ്ലാനുകളാണ് തെരഞ്ഞെടുക്കുക. എന്നാൽ ഇങ്ങനെ പ്രതിദിന ഡാറ്റയുള്ള പ്ലാനുകൾ തെരഞ്ഞെടുക്കുമ്പോൾ വരിക്കാർ നേരിടുന്ന ഒരു പ്രശ്നം അ‌താത് ദിവസത്തെ ഡാറ്റ കൃത്യമായി ഉപയോഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ നിശ്ചിത ക്വാട്ടയിലെ ഉപയോഗിക്കാത്ത ഡാറ്റ പാഴായിപ്പോകും.

59 രൂപയുടെ മാജിക്ക് എയർടെലും പഠിച്ചു; പുതിയ പ്ലാൻ എത്തി

അ‌തായത് 2ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാൻ ഉപയോഗിക്കുന്ന ഒരു പ്രീപെയ്ഡ് വരിക്കാരൻ ഒരു ദിവസം 1ജിബി ഡാറ്റയേ ഉപയോഗിച്ചുള്ളൂ എങ്കിൽ അ‌യാളുടെ പ്രതിദിന ക്വാട്ടയിൽ ബാക്കിയുള്ള 1ജിബി ഡാറ്റ അ‌ന്ന് രാത്രി 12 മണി കഴിയുന്നതോടെ പാഴായിപ്പോകുന്നു. എന്നാൽ ഡാറ്റ റോളോവർ സൗകര്യം ലഭ്യമായാൽ ഇങ്ങനെ ഉപയോഗിക്കാതെ പോകുന്ന ഡാറ്റ പാഴാകാതെ സംരക്ഷിക്കാനാകും എന്നാണ് പറയുന്നത്.

എയർടെലിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പ്രകാരം, തെരഞ്ഞെടുക്കപ്പെട്ട പ്രീപെയ്ഡ് പ്ലാനുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കളുടെ തിങ്കളാഴ്ച മുതൽ വെള്ളി വരെയുള്ള സമയത്തെ ഓരോ ദിവസത്തിന്റെയും അവസാനം ശേഷിക്കുന്ന ഉപയോഗിക്കാത്ത ദൈനംദിന ഡാറ്റ ഈ പ്ലാൻ വഴി ശേഖരിക്കാം. പിന്നീട് ശനിയാഴ്ചയും ഞായറാഴ്ചയും അ‌ടങ്ങുന്ന വീക്കെൻഡിൽ ഈ ഡാറ്റ ഉപയോഗിക്കാനാകും.

59 രൂപയുടെ മാജിക്ക് എയർടെലും പഠിച്ചു; പുതിയ പ്ലാൻ എത്തി

റീച്ചാർജ് പ്ലാനുകളുടെ നിരക്ക് ഉയർത്തുന്ന പ്രധാന ഘടകം ഡാറ്റയാണ്. അ‌ങ്ങനെയിരിക്കെ ഉയർന്ന തുക നൽകി തെരഞ്ഞെടുക്കുന്ന പ്ലാനുകളിലെ ഡാറ്റ പാഴായിപ്പോകുന്നത് തടയാൻ ഈ 59 രൂപയുടെ ഡാറ്റ റോളോവർ പ്രീപെയ്ഡ് പ്ലാൻ എയർടെൽ ഉപയോക്താക്കളെ സഹായിക്കും. ഇങ്ങനെ ശേഖരിച്ച ഡാറ്റ ഞായറാഴ്ച അവസാനിക്കും മുമ്പ് ഉപയോഗിച്ചില്ലെങ്കിൽ, അത് അർദ്ധരാത്രിയിൽ (ഞായറാഴ്ചയ്ക്കും തിങ്കളാഴ്ചയ്ക്കും ഇടയിലുള്ള രാത്രി) കാലഹരണപ്പെടും.

ഞായറാഴ്ച രാത്രി റോളോവർ ഡാറ്റയുടെ കാലാവധി തീരുമെങ്കിലും തിങ്കളാഴ്ച മുതൽ വീണ്ടും ഉപയോഗിക്കാത്ത ഡാറ്റ ശേഖരിക്കപ്പെടും. എയർടെൽ 59 രൂപ വീക്കെൻഡ് ഡാറ്റ റോൾഓവർ പായ്ക്ക് 28 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. ഈ പ്ലാൻ ഉപയോഗിക്കണമെങ്കിൽ ഉപയോക്താക്കൾ അ‌ൺലിമിറ്റഡ് കോളിങ്ങും പ്രതിദിന ഡാറ്റയും അ‌ടങ്ങുന്ന ഒരു പ്ലാൻ ഉപയോഗിക്കുന്നയാൾ ആയിരിക്കണം.

ആദ്യഘട്ടമെന്ന നിലയിൽ ഹരിയാന, വടക്കുകിഴക്കൻ സർക്കിളുകളിൽ മാത്രമേ ഈ എയർടെൽ പായ്ക്ക് ലഭ്യമാകൂ. തെന്നിന്ത്യൻ സംസ്ഥാനങ്ങളിലെ സർക്കിളുകളിലേക്ക് എയർടെൽ ഈ പ്ലാൻ എത്തിക്കുമോയെന്ന് ഇപ്പോൾ വ്യക്തമല്ല.
വടക്ക് കിഴക്കൻ സർക്കിളിലെ പ്രമുഖ ടെലിക്കോം ശക്തിയാണ് എയർടെൽ, അ‌വിടെ ഈ പായ്ക്ക് അവതരിപ്പിക്കുന്നതിലൂടെ മറ്റ് ടെലിക്കോം ഓപ്പറേറ്റർമാർക്ക് കടുത്ത വെല്ലുവിളി ഉയർത്താനും ആധിപത്യം തുടരാനും എയർടെൽ ലക്ഷ്യമിടുന്നു.

59 രൂപയുടെ മാജിക്ക് എയർടെലും പഠിച്ചു; പുതിയ പ്ലാൻ എത്തി

അ‌ടുത്തിടെ എയർടെൽ നടത്തിയ മറ്റൊരു പ്രധാന നീക്കം പുതിയ ക്രിക്കറ്റ് പായ്ക്ക് ആണ്. 160 രൂപയുടെ പുതിയ എയർടെൽ ക്രിക്കറ്റ് ഡാറ്റ പായ്ക്കിന്റെ ആനുകൂല്യങ്ങളിൽ 7 ദിവസത്തെ വാലിഡിറ്റിയും മൂന്ന് മാസത്തെ ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും 5ജിബി ഡാറ്റയും ആണ് ലഭിക്കുക. ഡാറ്റ ക്വാട്ട പിന്നിട്ടാൽ തുടർന്ന് എംബിക്ക് 50 പൈസ ഈടാക്കും.

More from GizBot

Best Mobiles in India

English summary
Airtel has launched a Weekend Data Rollover Pack for Rs 59. According to Airtel, this pack allows you to roll over unused daily data from eligible packs remaining at the end of each day from Monday to Friday, and this data can be used on the following Saturday and Sunday. The collected data will expire at midnight on Sunday.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X