Home
Recharge plans

6 മാസം ആപ്പിൾ മ്യൂസിക് സബ്‌സ്‌ക്രിപ്‌ഷൻ ഫ്രീ, 30 ദിവസ വാലിഡിറ്റി 90 ദിവസമാക്കി; 2 പുതിയ മാറ്റങ്ങളുമായി എയർടെൽ

ഇന്ത്യൻ ടെലിക്കോം കമ്പനികളിൽ രണ്ടാമനായ എയർടെൽ (Airtel) തങ്ങളുടെ വരിക്കാർക്ക് നേട്ടം ഉണ്ടാകുന്ന പുതിയ രണ്ട് മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നു. ഇതുവരെ തങ്ങളുടെ വൈ-ഫൈ, പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കായി ലഭ്യമാക്കിയിരുന്ന ആപ്പിൾ മ്യൂസിക് സബ്സ്ക്രിപ്ഷൻ ഇപ്പോൾ പ്രീപെയ്ഡ് ഉപയോക്താക്കൾക്കും ലഭ്യമാക്കാൻ തുടങ്ങിയിരിക്കുന്നു എന്നതാണ് ആദ്യത്തെ മാറ്റം. 30 ദിവസ വാലിഡിറ്റിയിൽ ലഭ്യമായിരുന്ന ഒരു ഡാറ്റ പ്ലാൻ വാലിഡിറ്റി ഇപ്പോൾ 90 ദിവസമായി ഉയർത്തിയിരിക്കുന്നു എന്നതാണ് രണ്ടാമത്തെ മാറ്റം. കൂടുതൽ വരിക്കാരെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് ആപ്പിൾ സബ്സ്ക്രിപ്ഷൻ ഇപ്പോൾ പ്രീപെയ്ഡ് വരിക്കാർക്കും ലഭ്യമാക്കാൻ എയർടെൽ ഒരുങ്ങുന്നത്.

ആപ്പിൾ മ്യൂസിക് സബ്‌സ്‌ക്രിപ്‌ഷൻ

പരസ്യരഹിത മ്യൂസിക് ആക്‌സസ് നൽകുന്ന കണ്ടന്റ് ബണ്ടിംഗ് തന്ത്രത്തിന്റെ ഭാഗമായിട്ടാണ് ആപ്പിൾ മ്യൂസിക് സബ്‌സ്‌ക്രിപ്‌ഷൻ എയർടെൽ ഇപ്പോൾ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിലൂടെ മ്യൂസിക് പ്രേമികളെ ആകർഷിക്കാൻ കഴിയുമെന്ന് എയർടെൽ കണക്ക് കൂട്ടുന്നു. 2024 ഓഗസ്റ്റിൽ ആപ്പിളുമായി എയർടെൽ സഹകരണം പ്രഖ്യാപിച്ചിരുന്നു. അ‌തിന്റെ തുടർച്ചയായാണ് ആപ്പിൾ മ്യൂസിക് സബ്‌സ്‌ക്രിപ്‌ഷൻ ഇപ്പോൾ പ്രീപെയ്ഡ് വരിക്കാരിലേക്കും എത്തുന്നത്.

6 മാസം ആപ്പിൾ മ്യൂസിക് സബ്‌സ്‌ക്രിപ്‌ഷൻ ഫ്രീ, 2 മാറ്റങ്ങളുമായി എയർടെൽ

ഇന്ത്യയിലെ എയർടെൽ ഉപഭോക്താക്കൾക്ക് ആപ്പിൾ ടിവി+, ആപ്പിൾ മ്യൂസിക് എന്നിവയ്‌ക്കായി എക്‌സ്‌ക്ലൂസീവ് ഓഫറുകൾ വാഗ്ദാനം ചെയ്തുകൊണ്ട് പ്രീമിയം എന്റർടെയ്ൻമെന്റ് ആനുകൂല്യങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എയർടെൽ ആപ്പിളുമായി സഹകരണം പ്രഖ്യാപിച്ചത്. തുടർന്ന് 2025 ഫെബ്രുവരിയിൽ, എയർടെൽ തങ്ങളുടെ വൈ-ഫൈ, പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കായി ആപ്പിൾ മ്യൂസിക്, ആപ്പിൾ ടിവി+ ആനുകൂല്യങ്ങൾ അവതരിപ്പിച്ചു.

ആപ്പിൾ മ്യൂസിക് പ്രീപെയ്ഡ് വരിക്കാരിലേക്കും

ഇപ്പോൾ, എയർടെൽ പ്രീപെയ്ഡ് ഉപയോക്താക്കൾക്കും ആപ്പിൾ മ്യൂസിക് സബ്സ്ക്രിപ്ഷൻ നൽകാൻ തുടങ്ങിയതായി വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. എന്നാൽ എയർടെൽ താങ്ക്സ് ആപ്പിൽ ആപ്പിൾ മ്യൂസിക് സബ്‌സ്‌ക്രിപ്‌ഷൻ ഓഫർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്, "6 മാസം വരെ അധിക ചെലവില്ലാതെ ആപ്പിൾ മ്യൂസിക് നേടൂ" എന്നാണ് ഈ ഓഫറിനെപ്പറ്റി എയർടെൽ പറഞ്ഞിരിക്കുന്നത്.

6 മാസം ആപ്പിൾ മ്യൂസിക് സബ്‌സ്‌ക്രിപ്‌ഷൻ ഫ്രീ, 2 മാറ്റങ്ങളുമായി എയർടെൽ

എയർടെൽ താങ്ക്സ് ആപ്പ് പരിശോധിക്കുക

എയർടെലിന്റെ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ഈ സബ്‌സ്‌ക്രിപ്‌ഷൻ ക്ലെയിം ചെയ്യാം. യോഗ്യരായ ഉപഭോക്താക്കൾക്ക് ആറ് മാസം വരെ ആപ്പിൾ മ്യൂസിക് സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭിക്കും, അതിനുശേഷം പ്രതിമാസം 119 രൂപ നൽകേണ്ടി വരും. ഈ സബ്സ്ക്രിപ്ഷനു വേണ്ടിയുള്ള യോഗ്യതാ മാനദണ്ഡങ്ങൾ എയർടെൽ ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ എയർടെൽ ഉപയോക്താക്കൾക്ക് തങ്ങളുടെ എയർടെൽ താങ്ക്സ് ആപ്പ് പരിശോധിച്ചുകൊണ്ട് ഈ ഓഫർ തങ്ങൾക്ക് ലഭ്യമാണോ എന്ന് പരിശോധിക്കാവുന്നതാണ്.

എയർടെൽ 361 രൂപ പ്ലാൻ പരിഷ്കരിച്ചു

എയർടെൽ തങ്ങളുടെ 361 രൂപയുടെ ഡാറ്റ പ്ലാൻ ഇപ്പോൾ പരിഷ്കരിച്ചിട്ടുണ്ട്. ഇതുവരെ ഈ പ്ലാനിന്റെ വാലിഡിറ്റി 30 ദിവസമായിരുന്നു. എന്നാൽ ഇപ്പോൾ പുതിയ പ്ലാൻ പരിഷ്കരണത്തിന്​ ശേഷം അ‌ത് 90 ദിവസമായി ഉയർന്നിരിക്കുന്നു. 30 ദിവസത്തേക്ക് 50 ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭ്യമായിരുന്നത്. ഇപ്പോൾ അ‌ത് 90 ദിവസത്തേക്ക് 50ജിബി ഡാറ്റ എന്ന നിലയിലേക്ക് മാറിയിരിക്കുന്നു.

എയർടെൽ പെർപ്ലെക്സിറ്റി സബ്സ്ക്രിപ്ഷൻ

അ‌ടുത്തിടെ എയർടെൽ അ‌വതരിപ്പിച്ച ഏറ്റവും വലിയ ഓഫർ പെർപ്ലെക്സിറ്റി സബ്സ്ക്രിപ്ഷനാണ്. ഉപയോക്താക്കൾക്ക് തങ്ങളുടെ എയർടെൽ താങ്ക്സ് ആപ്പ് വഴി പെർപ്ലെക്സിറ്റി പ്രോ സൗജന്യ സബ്സ്ക്രിപ്ഷൻ നേടാൻ എയർടെൽ അ‌വസരം ഒരുക്കി. പ്രതിവർഷം 17,000 രൂപ വിലവരുന്ന സബ്സ്ക്രിപ്ഷനാണ് എയർടെൽ ഫ്രീയായി വരിക്കാർക്കായി ലഭ്യമാക്കിയത് എന്നത് ഏറെ ശ്രദ്ധേയമായിരുന്നു.

6 മാസം ആപ്പിൾ മ്യൂസിക് സബ്‌സ്‌ക്രിപ്‌ഷൻ ഫ്രീ, 2 മാറ്റങ്ങളുമായി എയർടെൽ

പെർപ്ലെക്‌സിറ്റി സബ്സ്ക്രിപ്ഷൻ എങ്ങനെ നേടാം

അ‌ർഹതയുള്ള എയർടെൽ വരിക്കാർക്ക് ​താങ്ക്സ് ആപ്പിൽ ഓഫർ കാണാൻ സാധിക്കും. താങ്ക്സ് ആപ്പ് തുറന്ന് റിവാർഡ്സ് വിഭാഗത്തിലേക്ക് നാവിഗേറ്റ് ചെയ്യുക, തുടർന്ന് "17,000 രൂപ വിലയുള്ള 12 മാസത്തെ പെർപ്ലെക്‌സിറ്റി പ്രോ സൗജന്യമായി നേടൂ - എന്ന തലക്കെട്ടിലുള്ള ബാനറിൽ ടാപ്പ് ചെയ്യുക. ഓഫർ ആക്ടീവാക്കുന്നതിനും പെർപ്ലെക്‌സിറ്റിയുടെ വെബ്‌സൈറ്റിൽ പ്രക്രിയ പൂർത്തിയാക്കുന്നതിനും "ഇപ്പോൾ ക്ലെയിം ചെയ്യുക" എന്നതിൽ ക്ലിക്ക് ചെയ്യുക.

More from GizBot

Best Mobiles in India

English summary
Airtel is offering 6 months of Apple Music subscription for free to its prepaid subscribers. There has been no official announcement regarding this. However, the Apple Music subscription offer has appeared on the Airtel Thanks app, and Airtel has said about this offer, "Get Apple Music for up to 6 months at no additional cost."
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X