ചിലവ് കുറയ്ക്കാൻ ഇത് നോക്കാം! ശരാശരി ഡാറ്റ വേണ്ടവർക്ക് എയർടെൽ നൽകുന്ന 6 പ്രീപെയ്ഡ് പ്ലാനുകൾ
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായ ഭാരതി എയർടെൽ തങ്ങളുടെ വരിക്കാർക്കായി വിവിധ അളവുകളിൽ പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിൽ 1.5ജിബി പ്രതിദിന ഡാറ്റയുമായി എത്തുന്ന 6 പ്രീപെയ്ഡ് പ്ലാനുകളാണ് പ്രധാനമായും ഉള്ളത്. ഈ പ്ലാനുകളെല്ലാം 1000 രൂപയിൽ താഴെ വിലയിലാണ് എത്തുന്നത്. ശരാശരി 1.5ജിബി ഡാറ്റ ഒരു സാധാരണ ഉപയോക്താവിനെ സംബന്ധിച്ചിടത്തോളം ധാരാളമാണ്. 2ജിബി പ്രതിദിന ഡാറ്റ ലഭിക്കുന്ന പ്ലാനുകൾ അൺലിമിറ്റഡ് 5ജി ഓഫർ സഹിതമാണ് എത്തുന്നത്, എന്നാൽ 2ജിബി ഡാറ്റ പ്ലാനുകൾക്ക് വളരെ ഉയർന്ന തുക ചെലവഴിക്കേണ്ടിവരും.
സാധാരണ ടെലിക്കോം ഉപയോക്താവിനെ സംബന്ധിച്ചിടത്തോളം ഡാറ്റ ആവശ്യങ്ങൾ നിറവേറ്റാൻ 1.5ജിബി തന്നെ മതിയാകും. എയർടെലിന്റെ 1.5ജിബി ഡാറ്റ പ്ലാനുകളിൽ ഏറ്റവും ഉയർന്ന വാലിഡിറ്റിയായി ലഭിക്കുക 90 ദിവസമാണ്. 1.5ജിബി പ്രതിദിന ഡാറ്റ ലഭ്യമാകുന്ന എയർടെൽ പ്ലാനുകൾ 349 രൂപ, 579 രൂപ, 619 രൂപ, 799 രൂപ, 859 രൂപ, 929 രൂപ എന്നീ വിലകളിലാണ് എത്തുന്നത്.

349 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ: എയർടെല്ലിന്റെ എൻട്രി ലെവൽ 1.5 ജിബി പ്രതിദിന ഡാറ്റ പ്ലാൻ ആണിത്. 1.5 ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 28 ദിവസമാണ് വാലിഡിറ്റി. അപ്പോളോ 24|7 സർക്കിൾ, സൗജന്യ ഹെലോട്യൂൺസ് എന്നിവയാണ് അധിക ആനുകൂല്യങ്ങൾ.
579 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ: 56 ദിവസത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാൻ എത്തുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 1.5 ജിബി പ്രതിദിന ഡാറ്റ എന്നിവ ഇത് വാഗ്ദാനം ചെയ്യുന്നു. അപ്പോളോ 24|7 സർക്കിളിനൊപ്പം സൗജന്യ ഹെലോട്യൂണുകളും എക്സ്സ്ട്രീം പ്ലേയും അധിക ആനുകൂല്യമായി ഈ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

619 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ: 1.5GB പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ദിവസം 100 എസ്എംഎസ് എന്നിവ 60 ദിവസത്തേക്ക് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഇതിലെ അധിക ആനുകൂല്യങ്ങളിൽ എക്സ്സ്ട്രീം പ്ലേ, അപ്പോളോ 24|7 സർക്കിൾ, സൗജന്യ ഹെലോട്യൂണുകൾ എന്നിവ ഉൾപ്പെടുന്നു.
799 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ: 77 ദിവസത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, 1.5GB പ്രതിദിന ഡാറ്റ എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. അധിക ആനുകൂല്യമായി ഇതിൽ അപ്പോളോ 24|7 സർക്കിൾ, സൗജന്യ ഹെലോട്യൂണുകൾ എന്നിവയും ഉണ്ട്.
859 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ: 84 ദിവസത്തേക്ക് ഈ എയർടെൽ പ്ലാൻ ടെലിക്കോം ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നു. 1.5GB പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. അപ്പോളോ 24|7 സർക്കിൾ, സൗജന്യ ഹലോടൂൺസും റിവാർഡ്‌സ്മിനി സബ്‌സ്‌ക്രിപ്‌ഷനും ഇതിൽ അധിക ആനുകൂല്യമായി ഉണ്ട്.

929 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ: ഏറ്റവുമധികം വാലിഡിറ്റിയിൽ 1.5ജിബി പ്രതിദിന ഡാറ്റ ലഭിക്കുന്ന പ്ലാനാണ് ഇത്. 90 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. 1.5 ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 90 ദിവസത്തേക്ക് 100 എസ്എംഎസ് എന്നിവ ഇതിൽ ലഭിക്കും. ഒപ്പം അപ്പോളോ 24|7 സർക്കിൾ, എക്സ്സ്ട്രീം പ്ലേ, സൗജന്യ ഹെലോട്യൂൺസ് എന്നിവയും ഉണ്ട്.


Click it and Unblock the Notifications








