കൂടുതൽ ഡാറ്റയാണോ വേണ്ടത്; 100 രൂപയിൽ താഴെ വിലയിൽ 8 പ്രീപെയ്ഡ് പ്ലാനുകൾ എയർടെലിനുണ്ട്
സ്മാർട്ട്ഫോൺ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഡാറ്റ വളരെ പ്രധാനമാണ്. പ്രധാന പ്ലാനിനൊപ്പം ഡാറ്റയുണ്ടെങ്കിലും പലപ്പോഴും അത് തികയാറില്ല. അത്തരം ഘട്ടങ്ങളിൽ ഡാറ്റ പ്ലാനുകളെ ആശ്രയിക്കേണ്ടിവരുന്നു. 5ജി സ്മാർട്ട്ഫോൺ ഉള്ള ഉപയോക്താക്കൾ ആണെങ്കിൽ തങ്ങളുടെ പ്രദേശത്ത് 5ജി ലഭ്യമായിട്ടുണ്ടെങ്കിൽ ഡാറ്റയെക്കുറിച്ചുള്ള ആശങ്കകൾ ഇല്ലാതെ തന്നെ മുന്നോട്ട് പോകാനാകും. പക്ഷേ അവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം 2ജിബിയോ അതിന് മുകളിലോ പ്രതിദിന ഡാറ്റ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്നവർക്ക് മാത്രമാണ് ജിയോയും എയർടെലും സൗജന്യമായി അൺലിമിറ്റഡ് ഡാറ്റ നൽകുക എന്നതാണ്. വിഐയെ സംബന്ധിച്ചിടത്തോളം ഒരു കൈയിലെ വിരലിൽ എണ്ണാവുന്നത്രയും നഗരങ്ങളിൽ മാത്രമേ 5ജി ആരംഭിച്ചിട്ടുള്ളൂ.
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലിക്കോം കമ്പനിയാണ് ഭാരതി എയർടെൽ. ഇന്ത്യയിൽ ഇപ്പോഴും 5ജി ഫോൺ ഉപയോഗിക്കുന്നവരെക്കാൾ കൂടുതൽ 4ജി ഫോൺ ഉപയോഗിക്കുന്നവരാണ് എന്നാണ് കണക്കാക്കപ്പെടുന്നത്. അൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമല്ലാത്ത എല്ലാ എയർടെൽ വരിക്കാർക്കും പ്രതിദിന ഡാറ്റയ്ക്കപ്പുറം ഡാറ്റ ആവശ്യമായി വന്നാൽ ഡാറ്റ പ്ലാനുകൾ തന്നെയാണ് തുണ.

വെറും 11 രൂപ മുതൽ എയർടെലിന്റെ ഡാറ്റ പ്ലാനുകൾ ആരംഭിക്കുന്നു. ഏറ്റവും ഉയർന്ന എയർടെൽ ഡാറ്റ പ്ലാനിന്റെ വില 451 രൂപയാണ്. കുറഞ്ഞ വിലയിൽ ഡാറ്റ പ്ലാനുകൾ തേടുന്നവർക്കായി എയർടെൽ 100 രൂപയിൽ താഴെ വിലയിൽ 8 പ്രീപെയ്ഡ് പ്ലാനുകളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. അതിനാൽ ഉപയോക്താക്കൾക്ക് തങ്ങളുടെ ആവശ്യത്തിന് അനുയോജ്യമായ പ്ലാൻ തെരഞ്ഞെടുക്കാൻ കൂടുതൽ ഓപ്ഷനുകൾ ലഭ്യമായിരിക്കുന്നു.
100 രൂപയിൽ താഴെ വിലയിൽ ലഭ്യമാകുന്ന എയർടെൽ പ്രീപെയ്ഡ് ഡാറ്റ പ്ലാനുകൾ: 11 രൂപ, 22 രൂപ, 26 രൂപ, 33 രൂപ, 49 രൂപ, 77 രൂപ, 99 രൂപ, 100 രൂപ എന്നിവയാണ് അവ. ഇതിൽ കൂടിയ വിലയിലും എയർടെൽ ഡാറ്റ പ്ലാനുകൾ എത്തുന്നുണ്ട് എന്നത് വേറെ കാര്യം. ഇപ്പോൾ ഈ 8 പ്ലാനുകളിലെ ആനുകൂല്യങ്ങൾ പരിചയപ്പെടാം.

11 രൂപയുടെ എയർടെൽ ഡാറ്റ പ്ലാൻ: എയർടെലിന്റെ ഏറ്റവും നിരക്ക് കുറഞ്ഞ ഡാറ്റ പ്ലാനാണ് ഇത്. ഒരു മണിക്കൂർ വാലിഡിറ്റിയിൽ 10ജിബി ഹൈസ്പീഡ് ഡാറ്റ ഈ എയർടെൽ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 22 രൂപയുടെ എയർടെൽ ഡാറ്റ പ്ലാൻ: ഒരു ദിവസത്തെ വാലിഡിറ്റിയിൽ ആകെ 1ജിബി ഹൈസ്പീഡ് ഡാറ്റയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.
26 രൂപയുടെ എയർടെൽ ഡാറ്റ പ്ലാൻ: ഒരു ദിവസത്തേക്ക് 1GBയിൽ കൂടുതൽ ഡാറ്റ ആവശ്യമുണ്ടെങ്കിൽ തെരഞ്ഞെടുക്കാവുന്ന പ്ലാനാണിത്. എയർടെൽ 26 രൂപ ഡാറ്റ പ്ലാനിൽ ഒരു ദിവസ വാലിഡിറ്റിയിൽ 1.5GB ഡാറ്റയാണ് ലഭിക്കുക. 33 രൂപയുടെ എയർടെൽ ഡാറ്റ പ്ലാൻ: ഒരു ദിവസ വാലിഡിറ്റിയിൽ ആകെ 2ജിബി ഡാറ്റ ഇതിൽ ലഭിക്കും. 49 രൂപയുടെ എയർടെൽ ഡാറ്റ പ്ലാൻ: ഒരു ദിവസ വാലിഡിറ്റിയിൽ 20ജിബി ഹൈസ്പീഡ് ഡാറ്റ ലഭിക്കും.
77 രൂപയുടെ എയർടെൽ ഡാറ്റ പ്ലാൻ: 7 ദിവസത്തെ വാലിഡിറ്റിയിൽ 5ജിബി ഡാറ്റ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 99 രൂപയുടെ എയർടെൽ ഡാറ്റ പ്ലാൻ: രണ്ട് ദിവസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡ് ഡാറ്റ (ഹൈസ്പീഡ് ഡാറ്റ 20GB) ഇതിൽ ലഭിക്കും. 100 രൂപയുടെ എയർടെൽ ഡാറ്റ പ്ലാൻ: 30 ദിവസ വാലിഡിറ്റിയിൽ 5ജിബി ഡാറ്റയും 30 ദിവസത്തേക്ക് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും ഇതിൽ ലഭിക്കുന്നു.

ഇന്ത്യയിലുടനീളമുള്ള എല്ലാ എയർടെൽ വരിക്കാർക്കും ഈ ഡാറ്റ പ്ലാനുകൾ ലഭ്യമാണ്. എന്നാൽ ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാൽ വാലിഡായിട്ടുള്ള ഒരു അടിസ്ഥാന പ്രീപെയ്ഡ് പ്ലാൻ ഉപയോഗിക്കുന്നവർക്ക് മാത്രമേ ഡാറ്റ പ്ലാൻ തെരഞ്ഞെടുക്കാനാകൂ എന്നതാണ്. പ്ലാനിന്റെ വാലിഡിറ്റി തീർന്നാൽ ഡാറ്റയ്ക്ക് വാലിഡിറ്റി ഉണ്ടെങ്കിലും മുന്നോട്ട് പോകാനാകില്ല എന്നതും ശ്രദ്ധിക്കുക.


Click it and Unblock the Notifications








