നെറ്റ്ഫ്ലിക്സിന് കൊടുക്കുന്ന കാശ് ലാഭിക്കാം! റീച്ചാർജ് അടിപൊളിയാക്കാൻ 3 പ്ലാനുകളുമായി എയർടെൽ
ഇന്ത്യൻ ടെലിക്കോം രംഗത്തെ വൻ ശക്തികളിലൊന്നാണ് എയർടെൽ (Airtel). പുതിയ വരിക്കാരെ സ്വന്തമാക്കുന്നതിൽ ഉൾപ്പെടെയുള്ള മുന്നേറ്റം എയർടെലിന്റെ സേവനങ്ങളിൽ ഉപയോക്താക്കൾ സംതൃപ്തരാണ് എന്നതിന്റെ തെളിവ് കൂടിയാണ്. റിലയൻസ് ജിയോ കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവുമധികം ടെലിക്കോം വരിക്കാർ സ്വന്തമായുള്ള എയർടെൽ തങ്ങളുടെ പ്രീപെയ്ഡ് വരിക്കാർക്കായി നിരവധി പ്ലാനുകൾ ലഭ്യമാക്കിയിട്ടുണ്ട്. അതിൽ ഒടിടി സബ്സ്ക്രിപ്ഷനുകൾ അടങ്ങുന്ന പ്ലാനുകളും ഉണ്ട്. ഏറ്റവും ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിന്റെ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്ന മൂന്ന് എയർടെൽ പ്ലാനുകളാണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇവ ജിയോഹോട്ട്സ്റ്റാർ, സീ5 സബ്സ്ക്രിപ്ഷൻ അടക്കം ലഭ്യമാകുന്നവയാണ് എന്നതാണ് ഏറെ ശ്രദ്ധേയം.
നെറ്റ്ഫ്ലിക്സ് ഉൾപ്പെടെ ഓരോ ഒടിടി പ്ലാറ്റ്ഫോമിന്റെയും സബ്സ്ക്രിപ്ഷൻ നേരിട്ട് സ്വന്തമാക്കണമെങ്കിൽ നല്ലൊരു തുക ചെലവാകും. എന്നാലിവിടെ മൂന്ന് ഒടിടി പ്ലാറ്റ്ഫോമുകൾ അധിക നിരക്ക് നൽകാതെ തന്നെ ആസ്വദിക്കാനുള്ള അവസരം വാഗ്ദാനം ചെയ്യുന്ന മൂന്ന് എയർടെൽ പ്ലാനുകളാണ് പരിചയപ്പെടുത്തുന്നത്. നെറ്റ്ഫ്ലിക്സിന് പ്രതിമാസം നൽകേണ്ട തുക ലാഭിക്കാൻ ഉൾപ്പെടെ സഹായിക്കുക വഴി ഈ പ്ലാനുകൾ റീച്ചാർജ് കൂടുതൽ അടിപൊളിയാക്കാൻ വരിക്കാരെ സഹായിക്കുന്നു.

279 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ: നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന പ്ലാനിൽ നിന്നുതന്നെ തുടങ്ങാം. 279 രൂപയയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ ഒരു ഡാറ്റ വൗച്ചറാണ്. അടിസ്ഥാന വാലിഡിറ്റിയുള്ള ഒരു പ്രീപെയ്ഡ് പ്ലാൻ ഉപയോഗിക്കുന്ന എയർടെൽ വരിക്കാർക്ക് മാത്രമേ ഈ പ്ലാൻ ഉപയോഗപ്പെടുത്താൻ കഴിയൂ.
279 രൂപയുടെ എയർടെൽ ഡാറ്റ പ്ലാനിൽ 1 മാസ വാലിഡിറ്റിയിൽ 1ജിബി ഡാറ്റയാണ് ലഭിക്കുക. ഇത് കൂടാതെ അധിക ആനുകൂല്യമായി നെറ്റ്ഫ്ലിക്സ് ബേസിക്, ജിയോഹോട്ട്സ്റ്റാർ സൂപ്പർ, ZEE5 പ്രീമിയം, എയർടെൽ എക്സ്സ്ട്രീം പ്ലേ പ്രീമിയം സബ്സ്ക്രിപ്ഷനുകൾ ഇതിൽ ലഭ്യമാകുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ മെയിൻ ആനുകൂല്യത്തെക്കാൾ അധിക ആനുകൂല്യങ്ങൾക്കാണ് ഇതിൽ പ്രസക്തി.

598 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ: മീഡിയം റേഞ്ചിൽ എയർടെൽ ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കുന്ന നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ അടങ്ങുന്ന എയർടെൽ പ്ലാനാണിത്. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, 2ജിബി പ്രതിദിന ഡാറ്റ എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.
2ജിബി പ്രതിദിന പ്ലാൻ ആയതിനാൽത്തന്നെ അൺലിമിറ്റഡ് 5ജി ഡാറ്റ ഈ പ്ലാനിൽ ലഭ്യമാകും. അധിക ആനുകൂല്യമായി നെറ്റ്ഫ്ലിക്സ് ബേസിക്, ജിയോഹോട്ട്സ്റ്റാർ സൂപ്പർ, ZEE5 പ്രീമിയം, എക്സ്സ്ട്രീം പ്ലേ പ്രീമിയം എന്നീ പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനും 598 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകും.
1729 രൂപയുടെ എയർടെൽ പ്ലാൻ: നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ അടങ്ങുന്ന ഏറ്റവും ചെലവേറിയ എയർടെൽ പ്രീപെയ്ഡ് പ്ലാനാണ് ഇത്. പ്രതിദിനം 2 ജിബി ഡാറ്റ, പരിധിയില്ലാത്ത വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. 84 ദിവസ വാലിഡിറ്റിയിലാണ് ഇവ ലഭ്യമാകുക.

1729 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിൽ അധിക ആനുകൂല്യമായി നെറ്റ്ഫ്ലിക്സ് ബേസിക്, ജിയോഹോട്ട്സ്റ്റാർ സൂപ്പർ, ZEE5 പ്രീമിയം, എക്സ്സ്ട്രീം പ്ലേ പ്രീമിയം എന്നീ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ ലഭിക്കും. കൂടാതെ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ലഭ്യമാണ്. ഇതിന് പുറമേ സൗജന്യ ഹെലോട്യൂണുകളും ഇതിൽ ബണ്ടിൽ ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications








