കണ്ടു കണ്ടങ്ങിരിക്കാം ജനങ്ങളേ... നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ സഹിതം എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയാണ് എയർടെൽ. എന്നാൽ പോസ്റ്റ്പെയ്ഡ് കണക്ഷനുകളുടെ കാര്യത്തിലേക്ക് വന്നാൽ അവിടെ രാജ്യത്ത് ഒന്നാമത്തെ വലിയ കമ്പനി എയർടെൽ ആണ്, രണ്ടാമത് വൊഡാഫോൺ ഐഡിയയും. ഇവയ്ക്ക് രണ്ടിനും പിന്നിലായി മൂന്നാം സ്ഥാനത്ത് മാത്രമാണ് ജിയോ വരുന്നത്. കൂടുതൽ വരിക്കാരെ സ്വന്തമാക്കാൻ മികച്ച ആനുകൂല്യങ്ങൾ ടെലിക്കോം കമ്പനികൾ വാഗ്ദാനം ചെയ്യുന്നു. അതിൽ ഒടിടി സബ്സ്ക്രിപ്ഷനുകൾ ആണ് ഇപ്പോഴത്തെ മെയിൻ ആനുകൂല്യം. ലോക്ക്ഡൗൺ കാലഘട്ടത്തിന് ശേഷം ഇന്ത്യയിൽ ഒടിടി പ്ലാറ്റ്ഫോമുകളുടെ ജനപ്രീതി ഏറെ വർധിച്ചിട്ടുണ്ട്. ആളുകൾ ഒടിടി കണ്ടന്റുകൾ വില കൊടുത്ത് പോലും കാണാൻ തയാറാകുന്നു.
ഇത്തരമൊരു സാഹചര്യത്തിൽ ടെലിക്കോം കമ്പനികൾ ജനപ്രിയ ഒടിടി സബ്സ്ക്രിപ്ഷനുകൾ തങ്ങളുടെ ചില പ്ലാനുകൾക്കൊപ്പം സൗജന്യമെന്ന രീതിയിൽ ഉൾപ്പെടുത്തി ലഭ്യമാക്കിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട പ്ലാറ്റ്ഫോം ആണ് നെറ്റ്ഫ്ലിക്സ്. രാജ്യാന്തര തലത്തിൽ തന്നെ നെറ്റ്ഫ്ലിക്സ് വളരെ പ്രസിദ്ധമാണ്. ഇപ്പോൾ ഇന്ത്യയിലും നെറ്റ്ഫ്ലിക്സിന് ആരാധകർ ഏറെയുണ്ട്.

സ്വന്തമായി നിർമിച്ച് പുറത്തിറക്കുന്നവ ഉൾപ്പെടെ, ജനപ്രീയ വെബ്സീരീസുകളിലൂടെയും മറ്റുമാണ് നെറ്റ്ഫ്ലിക്സ് ജനങ്ങൾക്കിടയിൽ സ്വാധീനം നേടിയെടുത്തത്. എയർടെൽ തങ്ങളുടെ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് ഉപയോക്താക്കളെ അധിക ചെലവില്ലാതെ തങ്ങൾക്ക് പ്രിയപ്പെട്ട നെറ്റ്ഫ്ലിക്സ് കണ്ടന്റുകൾ കാണാൻ സഹായിക്കുന്നു.
എയർടെലിന്റെ രണ്ട് പോസ്റ്റ്പെയ്ഡ് പ്ലാനുകളാണ് നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ സഹിതം എത്തുന്നത്. അവ 1399 രൂപ, 1749 രൂപ എന്നീ വിലകളിലാണ് ലഭ്യമാകുക. നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷന് പുറമേ മറ്റ് ചില ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനും ഈ എയർടെൽ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

1399 രൂപയുടെ എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാൻ: ഈ പോസ്റ്റ്പെയ്ഡ് ഒരു ഫാമിലി പ്ലാനാണ്. 4 സിം കാർഡുകളുമായാണ് ഇത് വരുന്നത്. പ്രൈമറി സിമ്മിനായി ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ദിവസം 100 എസ്എംഎസ്, 150 ജിബി ഡാറ്റ എന്നിവയാണ് പ്രധാനമായും ലഭിക്കുക. ആഡ്-ഓൺ സിമ്മുകൾക്ക്, ഓരോ സിമ്മിനും 30 ജിബി ഡാറ്റ ലഭിക്കും.
1399 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനിനൊപ്പം നെറ്റ്ഫ്ലിക്സ് ബേസിക് സൗജന്യമായി എയർടെൽ വാഗ്ദാനം ചെയ്യുന്നു. ആറ് മാസത്തേക്ക് സൗജന്യ ആപ്പിൾ ടിവി+, ആപ്പിൾ മ്യൂസിക്, ആമസോൺ പ്രൈം മൊബൈൽ, ഒരു വർഷത്തേക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ (ഇപ്പോൾ ജിയോഹോട്ട്സ്റ്റാർ), എയർടെൽ എക്സ്സ്ട്രീം പ്രീമിയം എന്നിങ്ങനെ കൂടുതൽ OTT ആനുകൂല്യങ്ങളും ഇതിലുണ്ട്. ബ്ലൂ റിബൺ ബാഗ് ആനുകൂല്യം, വിഐപി സേവനം, അപ്പോളോ 24|7 സർക്കിൾ, സൗജന്യ ഹെലോട്യൂണുകൾ എന്നിവയാണ് മറ്റ് ആനുകൂല്യങ്ങൾ.
1749 രൂപയുടെ എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാൻ: ഈ എയർടെൽ പോസ്റ്റ്പെയ്ഡ് മൊബൈൽ പ്ലാൻ 5 സിം കാർഡുകൾക്കൊപ്പം വരുന്നു. പ്രൈമറി സിം കാർഡിന് 200 ജിബി ഡാറ്റയും അധിക സിം കാർഡുകൾക്ക് 30 ജിബി ഡാറ്റയും ഈ പ്ലാനിൽ ലഭ്യമാണ്. കൂടാതെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗും പ്രതിദിനം 100 എസ്എംഎസും പ്രധാന ആനുകൂല്യമായി ലഭിക്കും.

1749 രൂപയുടെ എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനിന്റെ ഒടിടി ആനുകൂല്യങ്ങളിൽ നെറ്റ്ഫ്ലിക്സ് സ്റ്റാൻഡേർഡ്, ആമസോൺ പ്രൈം മൊബൈൽ സബ്സ്ക്രിപ്ഷനുകൾ ആറ് മാസത്തേക്ക് ലഭിക്കും. കൂടാതെ ആപ്പിൾ ടിവി+, ആപ്പിൾ മ്യൂസിക്, എയർടെൽ എക്സ്സ്ട്രീം പ്ലേ പ്രീമിയം, ഒരു വർഷത്തേക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ എന്നിവയും ഉണ്ട്. ബ്ലൂ റിബൺ ബാഗ്, സൗജന്യ ഹെലോട്യൂൺസ്, വിഐപി സേവനം, അപ്പോളോ 24|7 സർക്കിൾ എന്നിവയാണ് മറ്റ് അധിക ആനുകൂല്യങ്ങൾ.


Click it and Unblock the Notifications








