എയർടെൽ വരിക്കാരേ... നിങ്ങൾക്ക് 60 ദിവസ വാലിഡിറ്റി കിട്ടുന്ന ഏക പ്രീപെയ്ഡ് പ്ലാനിന് ഇത്രയേ വിലയുള്ളൂ...
ഇന്ത്യയിലെ പ്രധാന ടെലിക്കോം കമ്പനികളിൽ ഒന്നാണ് ഭാരതി എയർടെൽ (Bharti Airtel). കേരളത്തിലടക്കം നിരവധി എയർടെൽ ഉപയോക്താക്കൾ ഉണ്ട്. എയർടെലിന്റെ വരിക്കാരിൽ കൂടുതൽ പേരും ചെലവിനെക്കാൾ സേവനങ്ങളുടെ നിലവാരത്തിന് പ്രാധാന്യം നൽകുന്നവരാണ് എന്ന് കരുതേണ്ടിയിരിക്കുന്നു. കാരണം മറ്റ് കമ്പനികളുടെ പ്രീപെയ്ഡ് പ്ലാനുകളെ അപേക്ഷിച്ച് നോക്കിയാൽ എയർടെൽ പ്ലാനുകൾ അൽപ്പം കൂടി ചിലവേറിയതാണ്. എന്നാൽ അതൊന്നും ഉപയോക്താക്കൾ ഒരു വിഷമായേ കാണുന്നില്ല എന്ന് വേണം കരുതാൻ. അല്ലെങ്കിൽ നിരക്ക് വർധനവിന്റെ ഘട്ടത്തിൽ വളരെയധികം ഉപയോക്താക്കൾ എയർടെലിനെ ഉപേക്ഷിച്ച് കടന്നുകളയുമായിരുന്നു. എന്നാൽ പ്രതീക്ഷിച്ച അത്ര കൊഴിഞ്ഞുപോക്ക് ഉണ്ടായില്ല.
എയർടെൽ സേവനങ്ങളുടെ നിലവാരമാണ് അതിന്റെ വരിക്കാരെ പിടിച്ചുനിർത്തുന്നത് എന്ന് കരുതപ്പെടുന്നു. ഓരോ ഉപയോക്താവിൽ നിന്നുമുള്ള ശരാശരി വരുമാനത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ ഏറ്റവും മുന്നിൽ എയർടെൽ ആണ്. ഇതും എയർടെൽ വരിക്കാർ പണം നോക്കാതെ പ്ലാനുകൾ തെരഞ്ഞെടുക്കുന്നവരാണ് എന്ന വാദത്തിന് ബലമേകുന്നുണ്ട്.

വരിക്കാരുടെ എണ്ണത്തിന്റെ കാര്യമെടുത്താൽ, ജിയോയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനമാണ് എയർടെലിനുള്ളത്. തങ്ങളുടെ വരിക്കാർക്കായി എയർടെൽ നിരവധി പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അക്കൂട്ടത്തിൽ 60 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരേയൊരു പ്രീപെയ്ഡ് പ്ലാൻ മാത്രമാണ് ഉള്ളത്. എന്നാൽ അൺലിമിറ്റഡ് 5ജി പോലുള്ള ആനുകൂല്യങ്ങൾ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നില്ല.
60 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന എയർടെൽ പ്രീപെയ്ഡ് പ്ലാനിന്റെ വില 619 രൂപയാണ്. ഏറെ നാളയി ഈ പ്ലാൻ ഉപയോക്താക്കൾക്ക് ലഭ്യമാണ്, അതായത് റീച്ചാർജ് നിരക്കുകൾ വർധിപ്പിച്ച ശേഷമുള്ള പുതിയ പ്ലാനുകൾ വന്ന ഘട്ടം മുതൽ 619 രൂപ പ്ലാനും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.

619 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ദിവസം 100 എസ്എംഎസ്, 1.5 ജിബി പ്രതിദിന ഡാറ്റ എന്നിവയാണ് ഈ എയർടെൽ പ്രീപെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. ഈ പ്ലാൻ 60 ദിവസത്തെ സേവന വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നു.
619 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്ന അധിക ആനുകൂല്യം എയർടെൽ എക്സ്സ്ട്രീം പ്ലേ ആണ്. സോണിലൈവ് പോലുള്ള നിരവധി ഒടിടി പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള കണ്ടന്റുകൾ സംയോജിപ്പിച്ചിട്ടുള്ള, എയർടെല്ലിന്റെ ഉടമസ്ഥതയിലുള്ള ഒരു ഒടിടി പ്ലാറ്റ്‌ഫോമാണിത്. എക്സ്സ്ട്രീം പ്ലേ ആക്‌സസ് ഉള്ള ഉപയോക്താക്കൾക്ക് അവരുടെ പ്രിയപ്പെട്ട എല്ലാ ടിവി ഷോകളും സിനിമകളും ഒരൊറ്റ ലോഗിൻ ഉപയോഗിച്ച് കാണാനാകും.
സൗജന്യ ഹലോട്യൂൺസ്, അപ്പോളോ 24|7 സർക്കിൾ തുടങ്ങിയ എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളും 619 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാണ്. അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ലഭ്യമാകില്ല എന്നത് മാത്രമാണ് ഈ പ്ലാനിന്റെ ഒരു പോരായ്മ. അതിന് കാരണം എയർടെലിന്റെ 5ജി നയമാണ്. 2ജിബിയോ അതിന് മുകളിലോ പ്രതിദിന ഡാറ്റ ലഭിക്കുന്ന പ്ലാനുകളിൽ മാത്രമേ അൺലിമിറ്റഡ് 5ജി ഡാറ്റ ഇപ്പോൾ ലഭ്യമാകൂ.

1.5ജിബി പ്രതിദിന ഡാറ്റ സഹിതം എത്തുന്ന 6 പ്രീപെയ്ഡ് പ്ലാനുകളാണ് എയർടെലിന് ആകെയുള്ളത്. അതിൽ 619 രൂപയുടെ ഈ പ്ലാനിന് പുറമേ 349 രൂപ, 579 രൂപ, 799 രൂപ, 859 രൂപ, 929 രൂപ വിലകളിലുള്ള പ്ലാനുകളാണ് ഉൾപ്പെടുന്നത്. 619 രൂപയുടെ പ്ലാനിനോട് അടുത്ത വിലയിൽ അൺലിമിറ്റഡ് 5ജി അടങ്ങുന്ന പ്ലാൻ വേണമെങ്കിൽ 649 രൂപയുടെ പ്ലാൻ പരിശോധിക്കാം. അതിൽ 56 ദിവസത്തെ സർവീസ് വാലിഡിറ്റിയിലാണ് ആനുകൂല്യങ്ങൾ ലഭിക്കുക.


Click it and Unblock the Notifications








