Home
Recharge plans

ജിയോഹോട്ട്സ്റ്റാർ എയർടെൽ വരിക്കാർക്ക് സൗജന്യമായി കാണാം, ഈ മൂന്ന് പ്ലാനുകൾക്കൊപ്പം

ഇന്ത്യയുടെ ഒടിടി മേഖല പിടിച്ചടക്കാൻ ലക്ഷ്യമിട്ട് റിലയൻസ് ജിയോയുടെ ജിയോഹോട്ട്സ്റ്റാർ (JioHotstar) നിലവിൽ വന്നുകഴിഞ്ഞു. ജിയോസിനിമയും ഡിസ്നി+ ഹോട്ട്സ്റ്റാറുമായുള്ള ലയനത്തിലൂടെയാണ് ജിയോഹോട്ട്സ്റ്റാർ രൂപപ്പെട്ടിരിക്കുന്നത്. അ‌തിനാൽത്തന്നെ ഡിസ്നി+ ഹോട്ട്സ്റ്റാറിൽ ലഭ്യമായിരുന്ന കണ്ടന്റുകൾ ഇനി ജിയോഹോട്ട്സ്റ്റാറിൽ ആണ് ലഭ്യമാകുക. എയർടെൽ നേരത്തെ മൂന്ന് പ്ലാനുകളിൽ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്തിരുന്നു. ഇപ്പോൾ ഈ മൂന്ന് പ്ലാനുകളിലും ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ആണ് ലഭിക്കുക. ജിയോഹോട്ട്സ്റ്റാർ കണ്ടന്റുകൾ സൗജന്യമായി കാണാൻ ഈ പ്ലാനുകൾ എയർടെൽ ഉപയോക്താക്കളെ അ‌നുവദിക്കുന്നു. 3999 രൂപ, 1029 രൂപ, 398 രൂപ വിലകളിലാണ് ഈ പ്ലാനുകൾ എത്തുന്നത്.

ഇന്ത്യയിൽ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സഹിതമെത്തുന്ന ഏറ്റവും വില കുറഞ്ഞ 'സർവീസ് വാലിഡിറ്റി' പ്രീപെയ്ഡ് പ്ലാൻ എയർടെൽ ആണ് വാഗ്ദാനം ചെയ്യുന്നത്. 398 രൂപയുടെ പ്ലാനാണ് അ‌ത്. ഇതിലും കുറഞ്ഞ വിലയിൽ ജിയോ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭിക്കുന്ന പ്ലാൻ വിഐക്ക് ഉണ്ട്, പക്ഷേ ആ പ്ലാൻ ഡാറ്റ പ്ലാൻ ആയതിനാൽ സർവീസ് വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നില്ല.

ജിയോഹോട്ട്സ്റ്റാർ എയർടെൽ വരിക്കാർക്ക് കാണാം, ഈ 3 പ്ലാനുകൾക്കൊപ്പം

398 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ: 2ജിബി പ്രതിദിന ഡാറ്റ, അ‌​ൺലിമിറ്റഡ് വോയ്സ് കോളിങ്, ദിവസം 100 എസ്എംഎസ്, 28 ദിവസ വാലിഡിറ്റി എന്നിവയാണ് 398 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. ഇതിനെല്ലാം പുറമേ 28 ദിവസത്തേക്ക് ജിയോഹോട്ട്സ്റ്റാർ സബസ്ക്രിപ്ഷനും ഈ എയർടെൽ പ്ലാൻ നൽകുന്നു.

തത്സമയ സ്‌പോർട്‌സ്, സിനിമകൾ, വെബ് സീരീസുകൾ തുടങ്ങി നിരവധി കണ്ടന്റുകൾ ഒരു മാസത്തെ കോളിങ്, വാലിഡിറ്റി എന്നിവ സഹിതം ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ആഗ്രഹിക്കുന്നവർക്ക് ലഭ്യമായിട്ടുള്ള ഏറ്റവും നിരക്ക് കുറഞ്ഞ പ്രീപെയ്ഡ് പ്ലാൻ ആണ് ഇത്. കൂടാതെ ഈ പ്ലാനിൽ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ലഭിക്കും. എയർടെൽ താങ്ക്സ് ആപ്പ് വഴി ഹലോ ട്യൂൺസും ആക്ടിവേറ്റ് ചെയ്യാം.

ജിയോഹോട്ട്സ്റ്റാർ എയർടെൽ വരിക്കാർക്ക് കാണാം, ഈ 3 പ്ലാനുകൾക്കൊപ്പം

1029 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: മൂന്ന് മാസത്തേക്കുള്ള ജിയോഹോട്ട്സ്റ്റാർ ​ഒടിടി സബസ്ക്രിപ്ഷൻ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 2ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ എയർടെൽ പ്രീപെയ്ഡ് പ്ലാനിൽ ലഭിക്കുന്ന പ്രധാന ആനുകൂല്യങ്ങൾ. 84 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിൽ എയർടെൽ വാഗ്ദാനം ചെയ്യുന്നത്.

ജിയോഹോട്ട്സ്റ്റാർ ഒടിടി സബ്സ്ക്രിപ്ഷന് പുറമേ, അ‌ൺലിമിറ്റഡ് 5ജി ഡാറ്റ, എയർടെൽ എക്സ്ട്രീം പ്ലേ, റിവാർഡ്സ്മിനി സബ്‌സ്‌ക്രിപ്‌ഷൻ, അ‌പ്പോളോ 24|7 സർക്കിൾ, വിങ്ക് ഫ്രീ ഹലോ ട്യൂൺസ് തുടങ്ങിയ അ‌ധിക ആനുകൂല്യങ്ങളും 1029 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

3999 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ: ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭിക്കുന്ന എയർടെൽ പ്ലാനുകളിൽ വച്ച് ഏറ്റവും ചെലവേറിയ പ്ലാനാണിത്. കാരണം ഇത് എയർടെലിന്റെ ഒരു വാർഷിക പ്ലാൻകൂടിയാണ്. പ്രതിദിനം 2.5 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ.

ജിയോഹോട്ട്സ്റ്റാർ എയർടെൽ വരിക്കാർക്ക് കാണാം, ഈ 3 പ്ലാനുകൾക്കൊപ്പം

365 ദിവസ വാലിഡിറ്റിയിൽ എത്തുന്ന ഈ എയർടെൽ പ്രീപെയ്ഡ് പ്ലാനിൽ ഒരു വർഷത്തേക്ക് ഉപയോക്താക്കൾക്ക് ജിയോഹോട്ട്സ്റ്റാർ മൊ​ബൈൽ സബ്സ്ക്രിപ്ഷൻ ലഭിക്കും. കൂടാതെ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ, എയർടെൽ എക്സ്ട്രീപ്ലേ, അ‌പ്പോളോ 24|7 സർക്കിൾ, വിങ്ക് ഫ്രീ ഹെലോട്യൂൺസ് തുടങ്ങിയ അ‌ധിക ആനുകൂല്യങ്ങളും ഈ പ്ലാനിൽ ഉൾപ്പെടുന്നു.

More from GizBot

Best Mobiles in India

English summary
Three Airtel prepaid plans offer JioHotstar subscription. These plans come at prices of Rs 3999, Rs 1029 and Rs 398. JioHotstar was formed by merging JioCinema and Disney+ Hotstar. Hence, the content that was available on Disney+ Hotstar will now be available on JioHotstar.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X