Home
Recharge plans

ഗൂഗിൾ വൺ സബ്സ്ക്രിപ്ഷൻ ഫ്രീ; ഫോണിൽ സ്റ്റോറേജ് കുറവുള്ളവർക്ക് ഈ എയർടെൽ റീച്ചാർജ് പ്ലാനുകൾ ഗുണം ചെയ്യും!

തങ്ങളുടെ വരിക്കാർക്ക് പ്രയോജനം ചെയ്യുന്ന നിരവധി ആനുകൂല്യങ്ങൾ റീച്ചാർജ് പ്ലാനുകൾക്കൊപ്പം വാഗ്ദാനം ചെയ്യുന്ന ടെലിക്കോം കമ്പനിയാണ് എയർടെൽ, മികച്ച സേവനങ്ങൾ നൽകുന്നതിന് പ്രതിഫലമായി ​എയർടെൽ ന്യായമായ വില ഈടാക്കുന്നുണ്ട് എന്നത് വേറെ കാര്യം. മികച്ച സേവനം ലഭ്യമാകുന്നുണ്ട് എന്നതിനാൽ തന്നെ എയർടെൽ പ്ലാൻ നിരക്കുകളിൽ അ‌തിന്റെ വരിക്കാർ തൃപ്തരാണ് എന്ന് വേണം കരുതാൻ. എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം ഒടിടി സബ്സ്ക്രിപ്ഷൻ, പെർപ്ലെക്സിറ്റി പ്രോ സബ്സ്ക്രിപ്ഷൻ തുടങ്ങി പലവിധ ആനുകൂല്യങ്ങൾ അ‌ധികമായി ലഭ്യമാകാറുണ്ട്. അ‌ത്തരത്തിൽ എയർടെൽ നൽകുന്ന വ്യത്യസ്തമായ ആനുകൂല്യങ്ങളിൽ ഒന്നാണ് സൗജന്യ ഗൂഗിൾ വൺ സബ്സ്ക്രിപ്ഷൻ.

എയർടെൽ തങ്ങളുടെ ചില പ്രീപെയ്ഡ് പ്ലാനുകളിൽ ഗൂഗിൾ വൺ സബ്സ്ക്രിപ്ഷൻ സൗജന്യമായി നൽകുന്നുണ്ട്. ഗൂഗിൾ വൺ സബ്സ്ക്രിപ്ഷൻ സാധാരണ നിലയ്ക്ക് പണം നൽകി വേണം സ്വന്തമാക്കാൻ. എന്നാൽ ഇവിടെ എയർടെൽ വരിക്കാരെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുത്ത പ്രീപെയ്ഡ് പ്ലാനുകളിൽ ഈ സേവനം സൗജന്യമായി ആസ്വദിക്കാൻ അ‌വസരം ഉണ്ട്.

സ്റ്റോറേജ് കുറവുള്ളവർക്ക് ഈ എയർടെൽ റീച്ചാർജ് പ്ലാനുകൾ ഗുണം ചെയ്യും!

എയർടെല്ലിൽ നിന്ന് ഉപയോക്താക്കൾക്ക് ഗൂഗിൾ വൺ സൗജന്യമായി ലഭിക്കുന്ന നിരവധി പ്രീപെയ്ഡ് പ്ലാനുകളുണ്ട്. അ‌തിൽ ഏറ്റവും വിലകുറഞ്ഞ ഓപ്ഷൻ 319 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ്. 379 രൂപ, 449 രൂപ എന്നീ വിലകളിലുള്ള എയർടെൽ പ്രീപെയ്ഡ് പ്ലാനുകളും ഫ്രീ ഗൂഗിൾവൺ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഗൂഗിൾവൺ സബ്സ്ക്രിപ്ഷൻ

സാധാരണ ഗൂഗിൾ അ‌ക്കൗണ്ടിനൊപ്പം പരിമിതമായ സ്റ്റോറേജ് സ്പേസ് മാത്രമേ ലഭിക്കാറുള്ളൂ. കൂടുതൽ സ്റ്റോറേജ് ആവശ്യമാണ് എങ്കിൽ സബ്സ്ക്രിപ്ഷൻ എടുക്കേണ്ടിവരും. ഫോണിൽ സ്റ്റോറേജ് കുറവാകുമ്പോഴും അ‌ല്ലാത്തപ്പോഴും പ്രധാന ഫോട്ടോകൾ, വീഡിയോകൾ, മറ്റ് ഫയലുകൾ എന്നിവയെല്ലാം ഗൂഗിൾ സ്റ്റോറേജിൽ ആളുകൾ സൂക്ഷിക്കാറുണ്ട്. ഗൂഗിൾവൺ കൂടുതൽ സ്റ്റോറേജ് സൗകര്യം ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു.

സ്റ്റോറേജ് കുറവുള്ളവർക്ക് ഈ എയർടെൽ റീച്ചാർജ് പ്ലാനുകൾ ഗുണം ചെയ്യും!

319 രൂപയുടെ എയർടെൽ പ്ലാൻ

ഗൂഗിൾവൺ സബ്സ്ക്രിപ്ഷൻ ലഭ്യമാകുന്ന ഏറ്റവും വില കുറഞ്ഞ എയർടെൽ പ്ലാനാണിത്. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, 1.5 ജിബി പ്രതിദിന ഡാറ്റ എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. ഒരു മാസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തുന്നത്. ആപ്പിൾ മ്യൂസിക് സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ഇതിലുണ്ട്. ഈ സബ്സ്ക്രിപ്ഷനുതന്നെ സാധാരണയായി പ്രതിമാസം 99 രൂപ ചെലവ് വരും.

319 രൂപയുടെ എയർടെൽ പ്ലാനിനൊപ്പം അധിക ആനുകൂല്യമായി 30 ജിബി ക്ലൗഡ് സ്റ്റോറേജുള്ള ഗൂഗിൾ വൺ സബ്‌സ്‌ക്രിപ്‌ഷനാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പ്ലാനിൽ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ലഭ്യമല്ല, കാരണം ഇതിൽ 1.5ജിബി പ്രതിദിന ഡാറ്റയാണ് ഉള്ളത്. 2ജിബിക്ക് മുകളിൽ പ്രതിദിന ഡാറ്റയുള്ള പ്ലാനുകൾ മാത്രമേ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ സഹിതം എത്തൂ.

379 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ

ഇതും ഒരു പ്രതിമാസ പ്രീപെയ്ഡ് പ്ലാനാണ്. ഒരു മാസ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, 2ജിബി പ്രതിദിന ഡാറ്റ എന്നിവയാണ് ഈ പ്ലാനിൽ ലഭ്യമാകുന്ന പ്രധാന ആനുകൂല്യങ്ങൾ. ഗൂഗിൾവൺ സബ്സ്ക്രിപ്ഷൻ (30GB ക്ലൗഡ് സ്റ്റോറേജ്), അ‌ൺലിമിറ്റഡ് 5ജി, ഹെലോ ട്യൂൺസ്, പെർപ്ലെക്സിറ്റി പ്രോ, സ്പാംപ്രൊട്ടക്ഷൻ തുടങ്ങിയ അ‌ധിക ആനുകൂല്യങ്ങളും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

സ്റ്റോറേജ് കുറവുള്ളവർക്ക് ഈ എയർടെൽ റീച്ചാർജ് പ്ലാനുകൾ ഗുണം ചെയ്യും!

449 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ

ഗൂഗിൾവൺ സബ്സ്ക്രിപ്ഷനുള്ള ഏറ്റവും ഉയർന്ന വിലയുടെ എയർടെൽ പ്ലാൻ ഇതാണ്. 28 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തുന്നത്. അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, 4ജിബി പ്രതിദിന ഡാറ്റ എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

30 ജിബി ക്ലൗഡ് സ്റ്റോറേജുള്ള ഗൂഗിൾ വൺ സബ്‌സ്‌ക്രിപ്‌ഷൻ, ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ, 20+ ഒടിടി പ്ലാറ്റ്ഫോമുകൾ അ‌ടങ്ങുന്ന എയർടെൽ എക്സ്ട്രീം പ്ലേ പ്രീമിയം സബ്സ്ക്രിപ്ഷൻ, ആപ്പിൾ മ്യൂസിക്, പെർപ്ലെക്സിറ്റി പ്രോ സബ്സ്ക്രിപ്ഷൻ എന്നിങ്ങനെ ഒരുപിടി അ‌ധിക ആനുകൂല്യങ്ങളും 449 രൂപയുടെ എയർടെൽ പ്ലാനിൽ ഉൾപ്പെടുന്നു.

More from GizBot

Best Mobiles in India

English summary
Airtel prepaid plans that come with Google One subscription for free are priced at Rs 319, Rs 379 and Rs 449. These plans include Google One subscription with 30GB cloud storage. The Rs 319 and Rs 379 plans come with a validity of one month. The Rs 449 plan offers benefits with a validity of 28 days. This plan also includes JioHotstar subscription.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X