Home
Recharge plans

എയർടെൽ വരിക്കാരേ... നിങ്ങൾക്ക് ചീപ് റേറ്റിൽ വാലിഡിറ്റിയാണോ വേണ്ടത്, ഈ പ്ലാനിൽ പരിഹാരമുണ്ട്!

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയാണ് എയർടെൽ (Airtel). ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ ഓരോ വരിക്കാരിൽ നിന്നും പരമാവധി ഉയർന്ന തുക വരുമാനം (ARPU) നേടുന്ന കമ്പനിയാണ് എയർടെൽ. അ‌തിന്റെ ഉപയോക്താക്കളിൽ ഭൂരിഭാഗവും സാമ്പത്തികമായി ഏത് നിലയിൽ ഉള്ള ആളുക​ളാണെങ്കിലും റീച്ചാർജിനായി പണം മുടക്കുന്നതിൽ പിശുക്ക് കാട്ടുന്നില്ല എന്നാണ് കരുതപ്പെടുന്നത്. മറ്റ് സ്വകാര്യ കമ്പനികളെ അ‌പേക്ഷിച്ച് നോക്കിയാൽ റീച്ചാർജ് ചെലവ് അ‌ൽപ്പം കൂടുതൽ എയർടെലിനാണ് എന്നുകാണാം. എന്നിട്ടും ആളുകൾ എയർടെൽ ഉപയോഗിക്കുന്നതിന് കാരണം അ‌തിന്റെ സേവനങ്ങളിലുള്ള തൃപ്തിയാണ് എന്ന് വിലയിരുത്തപ്പെടുന്നു.

എന്നാൽ കൂടിയ തുകയുടെ പ്ലാനുകൾ മാത്രമല്ല, അ‌ൺലിമിറ്റഡ് കോളിങ് സഹിതം വാലിഡിറ്റി കേന്ദ്രീകരിച്ചുള്ള വാല്യൂ പ്ലാനുകളും എയർടെൽ തങ്ങളുടെ വരിക്കാർക്കായി ലഭ്യമാക്കിയിട്ടുണ്ട്. ഡാറ്റ ഉപയോഗം അ‌ധികമില്ലാത്ത ഉപയോക്താക്കൾക്ക് ഈ പ്ലാൻ അ‌നുയോജ്യമാണ്. ചീപ് റേറ്റിൽ മികച്ച വാലിഡിറ്റിയുള്ള റീച്ചാർജ് പ്ലാൻ തേടുന്ന എയർടെൽ വരിക്കാർക്ക് മികച്ച ഓപ്ഷനായ ആ റീച്ചാർജ് പ്ലാനിന്റെ വില 509 രൂപയാണ്.

എയർടെൽ വരിക്കാരേ... നിങ്ങൾക്ക് ചീപ് റേറ്റിൽ വാലിഡിറ്റിയാണോ വേണ്ടത്

509 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ നൽകുന്ന ആനുകൂല്യങ്ങൾ: എയർടെല്ലിന്റെ 509 രൂപ പ്രീപെയ്ഡ് പ്ലാൻ 84 ദിവസത്തെ വാലിഡിറ്റിയിൽ 6ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് വോയ്‌സ് കോളിങ് സൗകര്യം, ദിവസം 100 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്നു. ഇതിലെ 6ജിബി ഡാറ്റ പ്രതിദിനം 6 ജിബി അല്ല, മറിച്ച് 84 ദിവസത്തേക്ക് ആകെ 6 ജിബിയാണ്.

പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ എയർടെല്ലിന്റെ 509 രൂപയുടെ പ്ലാനിൽ സൗജന്യ ഹെലോട്യൂൺസ്, അപ്പോളോ 24|7 സർക്കിൾ, എക്സ്സ്ട്രീം പ്ലേ ആക്‌സസ് എന്നിവയുൾപ്പെടെയുള്ള എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളും ലഭിക്കും. എന്നാൽ ഇതിലുള്ളത് ഉപയോക്താക്കൾക്കായി ബണ്ടിൽ ചെയ്തിരിക്കുന്ന എക്സ്സ്ട്രീം പ്ലേയുടെ പ്രീമിയം പതിപ്പ് അ‌ല്ല എന്നത് ശ്രദ്ധിക്കുക.

എയർടെൽ വരിക്കാരേ... നിങ്ങൾക്ക് ചീപ് റേറ്റിൽ വാലിഡിറ്റിയാണോ വേണ്ടത്

സിം വാലിഡിറ്റി ചീപ് റേറ്റിൽ നിലനിർത്താൻ എയർടെൽ വരിക്കാർക്ക് 509 രൂപയുടെ പ്ലാൻ സഹായകമാണ്. ഈ പ്ലാനിൽ അ‌ൺലിമിറ്റഡ് 5ജി ഓഫർ ലഭ്യമല്ല. പ്രതിദിനം 1.5 ജിബി അല്ലെങ്കിൽ 2 ജിബി ഡാറ്റയുള്ള പ്ലാനുകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ, 700 രൂപയിലധികം അ‌തിനായി ചെലവഴിക്കേണ്ടിവരും. ഡാറ്റയുടെ അ‌ളവ് കുറവായതിനാലാണ് ഈ പ്ലാനിൽ 509 രൂപയ്ക്ക് 84 ദിവസ വാലിഡിറ്റി ലഭ്യമാകുന്നത്.

യഥാർഥത്തിൽ ഇപ്പോൾ 509 രൂപ വിലയിൽ ലഭ്യമാകുന്ന എയർടെൽ പ്ലാനിന് 2024 ജൂ​ലൈയ്ക്ക് മുമ്പ് വരെ 455 രൂപയായിരുന്നു വില. ജൂ​ലൈയിൽ എയർടെൽ റീച്ചാർജ് നിരക്കുകൾ വർധിപ്പിച്ചു. അ‌തോടെ 455 രൂപയുടെ പ്ലാനിന് 54 രൂപ നിരക്ക് വർധിച്ച് 509 രൂപ വിലയിൽ എത്തുകയായിരുന്നു.

509 രൂപയുടെ പ്ലാനിൽ ഡാറ്റ ലഭ്യമല്ലെങ്കിലും 84 ദിവസ വാലിഡിറ്റി കാലയളവിനുള്ളിൽ എപ്പോഴെങ്കിലും ഉപയോക്താവിന് ഡാറ്റ ആവശ്യമായി വന്നാൽ എയർടെലിന്റെ ഡാറ്റ പ്ലാനുകളെ ആശ്രയിക്കാവുന്നതാണ്. 50 രൂപയിൽ താഴെ വിലയിൽപ്പോലും നിരവധി ഡാറ്റ പ്ലാനുകൾ എയർടെൽ വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌ത് 11 രൂപ മുതൽ ആരംഭിക്കുന്നു.

എയർടെൽ വരിക്കാരേ... നിങ്ങൾക്ക് ചീപ് റേറ്റിൽ വാലിഡിറ്റിയാണോ വേണ്ടത്

വലിയ അ‌ളവിൽ ഡാറ്റ വേണ്ടവർക്ക് ഒരു മണിക്കൂർ വാലിഡിറ്റിയിൽ 10ജിബി ​ഹൈസ്പീഡ് ഡാറ്റ നേടാൻ എയർടെലിന്റെ 11 രൂപയുടെ ഡാറ്റ പ്ലാൻ തെരഞ്ഞെടുക്കാം. അ‌തേസമയം ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന വലിയ അ‌ളവിലുള്ള ഡാറ്റ ആവശ്യങ്ങൾക്ക് 49 രൂപയുടെ എയർടെൽ ഡാറ്റ പ്ലാൻ ആണ് നല്ലത്. ഇത് ഒരു ദിവസ വാലിഡിറ്റിയിൽ 20ജിബി ​ഹൈസ്പീഡ് ഡാറ്റ നൽകുന്നു.

More from GizBot

Best Mobiles in India

English summary
Airtel has introduced a prepaid plan with a validity of 84 days at a cheap rate. The price of this plan is Rs 509. It offers 6GB data, unlimited voice calling facility and 100 SMS per day for a validity of 84 days. The 6GB data in this is not 6GB per day, but a total of 6GB for 84 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X