സിംപിളായിട്ടുള്ള റീച്ചാർജ് പ്ലാനുകളും എയർടെലിന് ഉണ്ട് കേട്ടോ! ചെറിയ വാലിഡിറ്റി വേണ്ടവർക്കുള്ള 9 ഓപ്ഷനുകൾ
ജിയോ കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവുമധികം വരിക്കാരുള്ള ടെലിക്കോം കമ്പനിയാണ് ഭാരതി എയർടെൽ. വിവിധ ആനുകൂല്യങ്ങൾ അടങ്ങുന്ന വൈവിധ്യമാർന്ന നിരവധി റീച്ചാർജ് ഓപ്ഷനുകൾ എയർടെൽ തങ്ങളുടെ വരിക്കാർക്കായി ലഭ്യമാക്കിയിട്ടുണ്ട്. അതിൽ ചെറിയ വാലിഡിറ്റിയിൽ എത്തുന്ന പ്ലാനുകളും ഏറെയുണ്ട്. ഇതിൽ 24 ദിവസം, 28 ദിവസം, ഒരു മാസം എന്നീ വാലിഡിറ്റികളിൽ എത്തുന്ന മികച്ച ചില പ്രീപെയ്ഡ് പ്ലാനുകൾ ഇവിടെ പരിചയപ്പെടാം. ഇവ 1ജിബി മുതൽ 3ജിബി വരെ പ്രതിദിന ഡാറ്റ സഹിതം എത്തുന്ന പ്ലാനുകളാണ്. തങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് ഉപയോക്താക്കൾക്ക് ഇവയിൽ അനുയോജ്യമായ പ്ലാൻ റീച്ചാർജിനായി തെരഞ്ഞെടുക്കാം.
249 രൂപയുടെ എയർടെൽ പ്ലാൻ: 24 ദിവസ വാലിഡിറ്റിയിൽ 1ജിബി പ്രതിദിന ഡാറ്റ സഹിതം എത്തുന്ന എയർടെൽ ഹൃസ്വകാല പ്രീപെയ്ഡ് പ്ലാനാണിത്. അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ മറ്റ് പ്രധാന ആനുകൂല്യങ്ങൾ. ഇതിലെ എക്സട്രാ ആനുകൂല്യങ്ങളിൽ സൗജന്യ കണ്ടന്റും സൗജന്യ ഹലോ ട്യൂണുകളും ആക്‌സസ് ചെയ്യാവുന്ന എയർടെൽ എക്‌സ്ട്രീം ആപ്പ് സബ്‌സ്‌ക്രിപ്‌ഷനും ഉൾപ്പെടുന്നു.

299 രൂപയുടെ എയർടെൽ പ്ലാൻ: ഈ എയർടെൽ പ്രീപെയ്ഡ് പ്ലാൻ 28 ദിവസ വാലിഡിറ്റിയിൽ 1ജിബി പ്രതിദിന ഡാറ്റ സഹിതം എത്തുന്നു. അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും ഇതിൽ ലഭ്യമാണ്. കുറച്ച് ഡാറ്റ സഹിതം പ്രതിമാസ റീച്ചാർജ് പ്ലാനുകൾ തേടുന്നവർക്ക് ലഭ്യമായിട്ടുള്ള മികച്ച റീച്ചാർജ് പ്ലാനാണിത്.
349 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ: 28 ദിവസ വാലിഡിറ്റിയിൽ പ്രതിദിനം 1.5 ജിബി ഡാറ്റ സഹിതം എത്തുന്ന എയർടെൽ പ്ലാനാണ് ഇത്. അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും ഈ പ്ലാനിന്റെ പ്രധാന ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. മൂന്ന് മാസത്തേക്ക് അപ്പോളോ 24/7 സർക്കിൾ അംഗത്വവും സൗജന്യ ഹലോ ട്യൂണുകളും അധിക ആനുകൂല്യമായി ഇതിൽ ലഭ്യമാണ്.

379 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ: 1 മാസ വാലിഡിറ്റിയിൽ ലഭ്യമാകുന്ന എയർടെൽ പ്ലാൻ എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. മാത്രമല്ല അൺലിമിറ്റഡ് 5ജി അധിക ആനുകൂല്യമായി ലഭ്യമാകുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള പ്ലാനും ഇതാണ്. അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 2ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണിതിലെ പ്രധാന ആനുകൂല്യങ്ങൾ. എക്‌സ്ട്രീം ആപ്പ് സബ്‌സ്‌ക്രിപ്‌ഷൻ, അപ്പോളോ 24/7 സർക്കിൾ അംഗത്വം, സൗജന്യ ഹലോ ട്യൂൺസ് എന്നിവയും ഇതിലുണ്ട്.
398 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ: 28 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ സഹിതം എത്തുന്ന എയർടെൽ പ്ലാനാണിത്. അൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, 100 എസ്എംഎസ് എന്നിവയാണ് പ്രധാന ആനുകൂല്യങ്ങൾ. 28 ദിവസത്തേക്ക് ഡിസ്‌നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും എന്നതാണ് ഇതിന്റെ മറ്റൊരു നേട്ടം. എയർടെൽ എക്‌സ്ട്രീം ആപ്പ് സബ്‌സ്‌ക്രിപ്‌ഷനും ഇതിൽ ലഭ്യമാകും.
409 രൂപയുടെ എയർടെൽ പ്ലാൻ: 28 ദിവസ വാലിഡിറ്റിയിൽ പ്രതിദിനം 2.5ജിബി ഡാറ്റ സഹിതം എത്തുന്ന പ്ലാനാണിത്. അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് മറ്റ് പ്രധാന ആനുകൂല്യങ്ങൾ. അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും 28 ദിവസത്തേക്ക് എയർടെൽ എക്സ്സ്ട്രീം പ്ലേ പ്രീമിയം ആക്‌സസും സൗജന്യ ഹലോ ട്യൂൺസും ഈ പ്ലാനിൽ ലഭ്യമാണ്.

429 രൂപയുടെ എയർടെൽ പ്ലാൻ: 1 മാസ വാലിഡിറ്റിയിൽ ലഭ്യമാകുന്ന എയർടെലിന്റെ ചുരുക്കം ചില പ്ലാനുകളിൽ ഒന്നാണിത്. പ്രതിദിനം അൺലിമിറ്റഡ് കോളിങ്, ദിവസവും 100 എസ്എംഎസ്, പ്രതിദിനം 2.5 ജിബി ഡാറ്റ എന്നിവ ഇതിൽ ലഭ്യമാകും. 5 രൂപ ടോക്ക് ടൈം, അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ, എയർടെൽ എക്സ്സ്ട്രീം ആപ്പ് സബ്‌സ്‌ക്രിപ്‌ഷൻ, സൗജന്യ ഹലോ ട്യൂൺസ് എന്നിവ അടക്കമുള്ള അധിക ആനുകൂല്യങ്ങളും ഇതിൽ ലഭ്യമാണ്.
449 രൂപയുടെ എയർടെൽ പ്ലാൻ: 28 ദിവസ വാലിഡിറ്റിയിൽ എത്തുന്ന ഈ പ്ലാൻ പ്രതിദിനം 3ജിബി ഡാറ്റ, അൺലിമിറ്റഡ് കോളുകൾ, പ്രതിദിനം 100 SMS എന്നിവ പ്രധാന ആനുകൂല്യമായി വാഗ്ദാനം ചെയ്യുന്നു. അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ, മൂന്ന് മാസത്തേക്ക് അപ്പോളോ 24/7 സർക്കിൾ അംഗത്വം, 28 ദിവസത്തേക്ക് എയർടെൽ എക്സ്സ്ട്രീം പ്ലേ പ്രീമിയം ആക്‌സസ്, സൗജന്യ ഹലോ ട്യൂൺസ് എന്നിവയാണ് ഇതിലെ അധിക ആനുകൂല്യങ്ങൾ.
549 രൂപയുടെ എയർടെൽ പ്ലാൻ: 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. അൺലിമിറ്റഡ് കോളിങ്, ദിവസം 3ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് പ്രധാന ആനുകൂല്യങ്ങൾ. അൺലിമിറ്റഡ് 5ജി ഡാറ്റ, മൂന്ന് മാസത്തേക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ ആക്‌സസ്, 28 ദിവസത്തേക്ക് എയർടെൽ എക്‌സ്ട്രീം പ്ലേ പ്രീമിയം ആക്‌സസ്, സൗജന്യ ഹലോ ട്യൂൺസ് എന്നിവ ഇതിലെ അധിക ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു.


Click it and Unblock the Notifications








