എയർടെൽ വരിക്കാർ പ്ലാനുകളുടെ എണ്ണത്തിലും സമ്പന്നർ തന്നെ! 2026ന് വേണ്ടി 4 റീച്ചാർജ് ഓപ്ഷനുകൾ ഇതാ
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായ ഭാരതി എയർടെൽ തങ്ങളുടെ വരിക്കാർക്കായി നിരവധി റീച്ചാർജ് പ്ലാനുകൾ ലഭ്യമാക്കിയിരിക്കുന്നു. മറ്റ് കമ്പനികളുടെ പ്ലാനുകളെ അപേക്ഷിച്ച് എയർടെൽ പ്ലാനുകൾക്ക് അൽപ്പം വില കൂടുതലായി തോന്നാറുണ്ട്. എങ്കിലും നിരവധി വരിക്കാർ അത് കാര്യമാക്കാതെ എയർടെലിനൊപ്പം തുടരുന്നു. എയർടെൽ നൽകുന്ന സേവനങ്ങളിൽ വരിക്കാർക്കുള്ള സംതൃപ്തിയാണ് ഇത് വ്യക്തമാക്കുന്നത്. പൊതുവെ എയർടെൽ വരിക്കാർ സാമ്പത്തികമായി ഉയർന്ന നിലയുള്ളവരാണ് എന്ന് വിലയിരുത്തപ്പെടാറുണ്ട്. ഈ നിഗമനത്തിന് കാരണം റീച്ചാർജിനായി എത്ര തുക വേണമെങ്കിലും മുടക്കാൻ വരിക്കാർ മടികാണിക്കുന്നില്ല എന്നതാണ്.
എയർടെൽ വരിക്കാർ മാത്രമല്ല, പ്ലാനുകളുടെ പട്ടികയും നിരവധി ഓപ്ഷനുകളാൽ സമ്പന്നമാണ്. ജിയോ വരിക്കാരെ സംബന്ധിച്ചിടത്തോളം രണ്ട് വാർഷിക പ്രീപെയ്ഡ് പ്ലാനുകൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്. ബിഎസ്എൻഎല്ലിനെ സംബന്ധിച്ചിടത്തോളം ഒരു പ്ലാനും. എന്നാൽ എയർടെലിന് നാല് വാർഷിക പ്രീപെയ്ഡ് പ്ലാൻ ഓപ്ഷനുകൾ ഉണ്ട്. ഇവ 3999 രൂപ, 3599 രൂപ, 2249 രൂപ, 1849 രൂപ എന്നീ വിലകളിലെത്തുന്നു.

എയർടെൽ 1849 രൂപ പ്രീപെയ്ഡ് പ്ലാൻ
എയർടെൽ വരിക്കാർക്ക് ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമായിരിക്കുന്ന വാർഷിക പ്രീപെയ്ഡ് പ്ലാനാണ് ഇത്. 365 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ്, 3600 എസ്എംഎസ് എന്നിവ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. എയർടെൽ അവതരിപ്പിച്ച രണ്ട് വോയ്സ് ഒൺലി പ്ലാനുകളിൽ ഒന്നാണ് ഇത്. അതിനാൽത്തന്നെ ഡാറ്റ ആനുകൂല്യം ഇതിൽ ലഭ്യമാകില്ല.
എയർടെൽ 2249 രൂപ പ്രീപെയ്ഡ് പ്ലാൻ
1849 രൂപയുടെ പ്ലാൻ കഴിഞ്ഞാൽ കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന എയർടെലിന്റെ രണ്ടാമത്തെ വാർഷിക പ്രീപെയ്ഡ് പ്ലാനാണിത്. ചെറിയ അളവിൽ ഡാറ്റ ലഭ്യമാകുന്നു എന്നതാണ് 1849 രൂപയുടെ പ്ലാനും ഈ പ്ലാനും തമ്മിലുള്ള വ്യത്യാസം. അതായത് അൺലിമിറ്റഡ് കോളിങ്, ആകെ 30ജിബി ഡാറ്റ, 3600 എസ്എംഎസ് എന്നിവയാണ് 365 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാനിൽ ലഭ്യമാകുക.

എയർടെൽ 3599 രൂപ പ്രീപെയ്ഡ് പ്ലാൻ
365 ദിവസ വാലിഡിറ്റിയിൽ മികച്ച അളവിൽ പ്രതിദിന ഡാറ്റ സഹിതം പ്ലാൻ തേടുന്നവർക്ക് ലഭ്യമായ എയർടെൽ റീച്ചാർജ് പ്ലാനാണ് ഇത്. അൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. 365 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. 5ജി ഫോണുള്ള വരിക്കാർക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ഇതിൽ ലഭ്യമാണ്.
എയർടെൽ 3999 രൂപ പ്രീപെയ്ഡ് പ്ലാൻ
2.5 ജിബി പ്രതിദിന ഡാറ്റയും ഒടിടി സബ്സ്ക്രിപ്ഷനുമാണ് ഈ വാർഷിക പ്രീപെയ്ഡ് പ്ലാനിനെ വ്യത്യസ്തമാക്കുന്നത്. 2.5 ജിബി പ്രതിദിന ഡാറ്റയ്ക്ക് പുറമേ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും 365 ദിവസ വാലിഡിറ്റിയിൽ ഇതിൽ ലഭ്യമാകും. കൂടാതെ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ഉണ്ട്.
ഒരു വർഷത്തേക്ക് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ 3999 രൂപയുടെ എയർടെൽ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ, ഉപയോക്താക്കൾക്കായി സൗജന്യ ഹെലോട്യൂണുകളും ഈ പ്ലാനിൽ ബണ്ടിൽ ചെയ്തിട്ടുണ്ട്. 17000 രൂപ വില വരുന്ന 12 മാസ പെർപ്ലെക്സിറ്റി പ്രോ സബ്സ്ക്രിപ്ഷനും ഈ പ്ലാനിന്റെ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു.

പ്രതിദിന ചെലവ്
1849 രൂപയുടെ എയർടെൽ പ്ലാനിന്റെ പ്രതിദിന ചെലവ് 5.06 രൂപയാണ്. 2249 രൂപയുടെ പ്ലാനിന്റെ പ്രതിദിന ചെലവ് ഏകദേശം 6.16 രൂപയാണ്. 3599 രൂപയുടെ എയർടെൽ വാർഷിക പ്ലാനിന് 9.86 രൂപ പ്രതിദിന ചെലവ് വരും. ഏറ്റവും വില കൂടിയ 3999 രൂപയുടെ പ്ലാനിന്റെ പ്രതിദിന ചെലവ് 10.95 രൂപയാണ്.


Click it and Unblock the Notifications