റീച്ചാർജിനൊപ്പം ഡബിൾ നേട്ടം! എയർടെൽ സിം ഉള്ളവർക്കായി രണ്ട് ആമസോൺ പ്രൈം ലൈറ്റ് പ്ലാനുകൾ
ഇന്ത്യയിൽ ബിഎസ്എൻഎൽ ഒഴികെയുള്ള ടെലിക്കോം കമ്പനികളെല്ലാം തങ്ങളുടെ വരിക്കാർക്കായി ഒടിടി സബ്സ്ക്രിപ്ഷനുകൾ അടങ്ങുന്ന വിവിധ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു. ഇത് അധിക ചെലവ് കുറച്ചുകൊണ്ട് ടെലിക്കോം ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം തന്നെ അധിക നേട്ടങ്ങളും ആസ്വദിക്കാൻ ഉപയോക്താക്കളെ സഹായിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലിക്കോം കമ്പനിയാണ് ഭാരതി എയർടെൽ (Bharti Airtel). ആമസോൺ, നെറ്റ്ഫ്ലിക്സ്, ജിയോഹോട്ട്സ്റ്റാർ തുടങ്ങി വിവിധ ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ എയർടെൽ തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിൽ ആമസോൺ പ്രൈം ലൈറ്റ് സബ്സ്ക്രിപ്ഷൻ ലഭ്യമാകുന്ന രണ്ട് പ്ലാനുകൾ ഉണ്ട്.
ഇന്ത്യക്കാർ ആസ്വദിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന ഒടിടി പ്ലാറ്റ്ഫോം സബ്സ്ക്രിപ്ഷനുകളിലൊന്നാണ് ആമസോൺ പ്രൈം. ഇതിന്റെ ലൈറ്റ് സബ്സ്ക്രിപ്ഷന് മൂന്ന് മാസത്തേക്ക് 599 രൂപയും ഒരു വർഷത്തേക്ക് 799 രൂപയുമാണ് യഥാർഥ വില. എന്നാൽ റീച്ചാർജ് പ്ലാനുകൾക്കൊപ്പം ഇവ യഥാർഥ വിലയെക്കാൾ കുറഞ്ഞ ചെലവിൽ സ്വന്തമാക്കാനാകും.

കഴിഞ്ഞ വർഷം ലഭിച്ചിരുന്നതിനെക്കാൾ അൽപ്പം കൂടിയ വിലയിൽ ആണ് ആമസോൺ പ്രൈം ലൈറ്റ് സബ്സ്ക്രിപ്ഷൻ അടങ്ങുന്ന എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾ ഇപ്പോൾ ലഭ്യമായിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈയിൽ ഉണ്ടായ ടെലിക്കോം നിരക്ക് വർധനയാണ് ഈ പ്ലാൻ വില വർധിക്കുന്നതിന്റെ കാരണമായി മാറിയത്.
ആമസോൺ പ്രൈം ലൈറ്റ് സബ്സ്ക്രിപ്ഷൻ ലഭ്യമാകുന്ന എയർടെലിന്റെ രണ്ട് പ്രീപെയ്ഡ് പ്ലാനുകൾ 838 രൂപ, 1199 രൂപ വിലകളിൽ ലഭ്യമാണ്. ഡാറ്റ, എസ്എംഎസ്, കോളിങ് അടക്കമുള്ള ആനുകൂല്യങ്ങൾ ഈ എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാകുന്നുണ്ട്. ഇതിന് പുറമേ ചില അധിക ആനുകൂല്യങ്ങളും ഇവയിലുണ്ട്.

838 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ: ആമസോൺ പ്രൈം ലൈറ്റ് സബ്സ്ക്രിപ്ഷൻ സ്വന്തമാക്കാൻ ലഭ്യമായ ഏറ്റവും വില കുറഞ്ഞ എയർടെൽ പ്രീപെയ്ഡ് പ്ലാനാണ് ഇത്. പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്സ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ.
838 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ 56 ദിവസ വാലിഡിറ്റിയിലാണ് ആനുകൂല്യങ്ങൾ ലഭ്യമാക്കുക. 2ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാൻ ആയതിനാൽ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ഇതിൽ ലഭ്യമാണ്. കൂടാതെ അധിക ആനുകൂല്യമായി 56 ദിവസ വാലിഡിറ്റിയിൽ ആമസോൺ പ്രൈം ലൈറ്റ് സബ്സ്ക്രിപ്ഷനും ഈ പ്ലാൻ നൽകുന്നു.
1199 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ: മൂന്ന് മാസത്തിനടുത്ത് വാലിഡിറ്റിയിൽ ആമസോൺ പ്രൈം ലൈറ്റ് സബ്സ്ക്രിപ്ഷൻ ലഭ്യമാകുന്ന പ്ലാനാണ് ഇത്. 2.5 ജിബി പ്രതിദിന ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും പ്രതിദിനം 100 എസ്എംഎസും ഈ എയർടെൽ പ്രീപെയ്ഡ് പ്ലാനിൽ ലഭിക്കും.

84 ദിവസ വാലിഡിറ്റിയിലാണ് 1199 രൂപയുടെ പ്ലാനിലെ ആനുകൂല്യങ്ങൾ ലഭ്യമാകുക. അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ, 84 ദിവസത്തേക്ക് ആമസോൺ പ്രൈം ലൈറ്റ് സബ്സ്ക്രിപ്ഷൻ എന്നിവ ഈ പ്ലാനിൽ അധിക ആനുകൂല്യങ്ങളായി ഉപയോക്താക്കൾക്ക് ലഭ്യമാകും. അതിനാൽ 5ജി ഫോൺ ഉള്ളവർക്ക് ഈ പ്ലാനുകളിൽ ഡാറ്റയുടെ അളവിനെപ്പറ്റിയുള്ള ആശങ്കയില്ലാതെ തന്നെ ഒടിടി സബ്സ്ക്രിപ്ഷൻ ആസ്വദിക്കാൻ സാധിക്കും.
ഇത് കൂടാതെ ഒടിടി സബ്സ്ക്രിപ്ഷനുകൾ അടങ്ങുന്ന എയർടെൽ പ്ലാനുകൾ വേറെയുമുണ്ട്. അതിൽ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ വേണ്ടവർക്ക് തെരഞ്ഞെടുക്കാവുന്ന പ്ലാനുകൾ 1729 രൂപ, 598 രൂപ, 279 രൂപ വിലകളിൽ ലഭ്യമാണ്. ഇതിൽ 279 രൂപ പ്ലാൻ ഡാറ്റ പ്ലാനാണ്. എന്നാൽ മറ്റ് രണ്ട് പ്ലാനുകൾ പ്രധാന ടെലിക്കോം ആനുകൂല്യങ്ങളും വാലിഡിറ്റിയും ഉൾപ്പെടെ ലഭിക്കുന്നവയാണ്.


Click it and Unblock the Notifications








