എയർടെൽ സിം ആണോ ഉപയോഗിക്കുന്നത്? 300 രൂപയിൽ താഴെ വിലയുള്ള പ്രീപെയ്ഡ് പ്ലാനുകൾ ഇതാ
ഇന്ത്യയിൽ തുടർച്ചയായി കൂടുതൽ വരിക്കാരെ സ്വന്തമാക്കുന്നതിൽ മുന്നിലുള്ള ടെലിക്കോം കമ്പനിയാണ് ഭാരതി എയർടെൽ (Bharti Airtel). മികച്ച സേവന നിലവാരം ആണ് എയർടെലിനെ ആളുകൾക്ക് പ്രിയപ്പെട്ടതാക്കി മാറ്റിയത്. എന്നാൽ എയർടെൽ പ്ലാനുകൾക്ക് മറ്റ് കമ്പനികളുടെ റീച്ചാർജ് പ്ലാനുകളെ അപേക്ഷിച്ച് നിരക്ക് അൽപ്പം കൂടുതലാണ് എന്ന ഒരു ആക്ഷേപം പൊതുവിൽ ഉണ്ട്. എന്നാൽ അത് അത്ര കാര്യമാക്കാത്ത ഉപയോക്താക്കളാണ് എയർടെലിന്റെ കരുത്ത്. എന്ന് മാത്രമല്ല കുറഞ്ഞ തുകയുടെ റീച്ചാർജ് പ്ലാൻ തേടുന്നവർക്ക് വേണ്ടിയുള്ള ഒന്നിലധികം ഓപ്ഷനുകളും എയർടെൽ വാഗ്ദാനം ചെയ്യുന്നുണ്ട്.
300 രൂപയിൽ താഴെ വിലയിൽ ആകെ 4 പ്രീപെയ്ഡ് പ്ലാനുകളാണ് എയർടെൽ വാഗ്ദാനം ചെയ്യുന്നത്. അതിൽ 199 രൂപ, 219 രൂപ, 249 രൂപ, 299 രൂപ പ്രീപെയ്ഡ് പ്ലാനുകൾ ഉൾപ്പെടുന്നു. ഈ പ്ലാനുകളൊന്നും അൺലിമറ്റഡ് 5G ഡാറ്റ നൽകുന്നില്ല എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുക.

199 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ: കുറഞ്ഞ തുകയ്ക്ക് വാലിഡിറ്റി നിലനിർത്താൻ ആവശ്യമായ ഒരു പ്ലാൻ തേടുന്നവർക്ക് അനുയോജ്യമായ പ്ലാനാണിത്. അൺലിമിറ്റഡ് കോളിംഗ്, ആകെ 2 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. 28 ദിവസ വാലിഡിറ്റിയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.
219 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ: ചീപ് റേറ്റിൽ അൺലിമിറ്റഡ് വോയ്‌സ് കോളിങ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഒപ്പം ഉപയോക്താക്കൾക്ക് ആകെ 3 ജിബി ഡാറ്റയും 300 എസ്എംഎസും ഇതിൽ ലഭിക്കും. 28 ദിവസ വാലിഡിറ്റിയിലാണ് ഈ ആനുകൂല്യങ്ങൾ ലഭ്യമാകുക.

249 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ: പ്രതിദിനം 1ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത. ഇതോടൊപ്പം അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ ആണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. 24 ദിവസ വാലിഡിറ്റിയിലാണ് ഈ ആനുകൂല്യങ്ങൾ ലഭ്യമാകുക.
299 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ: 300 രൂപയിൽ താഴെ വിലയുള്ള എയർടെൽ പ്ലാനുകളിലെ ഏറ്റവും വില കൂടിയ പ്ലാനാണിത്. പ്രതിദിനം 1ജിബി ഡാറ്റ സഹിതം 28 ദിവസ വാലിഡിറ്റിയിൽ എത്തുന്നു എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത. അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.
എയർടെൽ വരിക്കാർക്ക് തങ്ങളുടെ സാമ്പത്തിക നില അനുസരിച്ച് ഇതിൽ നിന്ന് അനുയോജ്യമായ പ്ലാൻ തെരഞ്ഞെടുക്കാം. ഇതിൽ 199 രൂപ, 219 രൂപ പ്ലാനുകൾ തമ്മിലുള്ള ഏക വ്യത്യാസം 1ജിബി അധിക ഡാറ്റയാണ്. അതേപോലെ 249 രൂപ, 299 രൂപ പ്ലാനുകൾ തമ്മിലുള്ള വ്യത്യാസം 4 രൂപ അധിക വാലിഡിറ്റിയാണ്.

ദിവസവും ഉയർന്ന അളവിൽ പ്രതിദിന ഡാറ്റ, കോളിങ് അടക്കമുള്ള ആനുകൂല്യങ്ങൾ വേണ്ടവർക്ക് മറ്റ് എയർടെൽ പ്ലാനുകൾ പരിഗണിക്കാവുന്നതാണ്. ഇനി അൺലിമിറ്റഡ് 5ജി ഡാറ്റ അടക്കമുള്ള ആനുകൂല്യങ്ങൾ വേണമെങ്കിൽ അതിനായി ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമായിട്ടുള്ള പ്രീപെയ്ഡ് പ്ലാൻ 379 രൂപയുടേത് ആണ്.
379 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ: പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. അധിക ആനുകൂല്യമായി ഇതിൽ അൺലിമിറ്റഡ് 5ജി ഡാറ്റയും ലഭ്യമാക്കിയിരിക്കുന്നു. ഒരു മാസ വാലിഡിറ്റിയിലാണ് ഈ ആനുകൂല്യങ്ങൾ ലഭ്യമാകുക.


Click it and Unblock the Notifications








