എന്നും ഓണം പോലെ! അൺലിമിറ്റഡ് 5G ഡാറ്റ 1000 രൂപയ്ക്കുള്ളിൽ കിട്ടുന്ന എയർടെൽ പ്ലാനുകൾ
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായ ഭാരതി എയർടെൽ തങ്ങളുടെ വരിക്കാർക്കായി ബജറ്റ് വിലയിലുള്ള പ്ലാനുകൾ മുതൽ ഉയർന്ന വിലയിലുള്ള ദീർഘകാല പ്ലാനുകൾ വരെ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇപ്പോൾ പൊതുവെ ആളുകളുടെ ഡാറ്റ ഉപയോഗം വർധിച്ച് വരികയാണ്. ഉയർന്ന അളവിൽ ഡാറ്റയുള്ള പ്ലാനുകളോടാണ് കൂടുതൽ പേർക്കും താൽപര്യം. 5ജി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന എയർടെൽ തങ്ങളുടെ ചില പ്ലാനുകളിൽ അൺലിമിറ്റഡ് 5ജി ഡാറ്റ സൗജന്യമായി നൽകുന്നുണ്ട്. ഈ പ്ലാനുകളിൽ 1000 രൂപയിൽ താഴെ വിലയിൽ ലഭ്യമായിട്ടുള്ള എയർടെൽ അൺലിമിറ്റഡ് 5ജി ഡാറ്റ പ്ലാനുകൾ പരിചയപ്പെടാം.
പ്രതിദിനം 2ജിബിയോ അതിന് മുകളിലോ പ്രതിദിന ഡാറ്റ ലഭ്യമാകുന്ന പ്ലാനുകളിലാണ് എയർടെൽ അൺലിമിറ്റഡ് 5ജി ഡാറ്റ വാഗ്ദാനം ചെയ്യുന്നത്. എയർടെൽ മാത്രമല്ല, ജിയോയും ഇതേ രീതിയിലാണ് തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളിൽ അൺലിമിറ്റഡ് 5ജി ഡാറ്റ വാഗ്ദാനം ചെയ്തുവരുന്നത്. കഴിഞ്ഞ വർഷം നടന്ന നിരക്ക് വർധനവിന് ശേഷമാണ് ഈ നയം ജിയോയും എയർടെലും കൊണ്ടുവന്നത്.

അൺലിമിറ്റഡ് 5ജി ഡാറ്റ വാഗ്ദാനം ചെയ്യുന്ന 14 പ്രീപെയ്ഡ് പ്ലാനുകളാണ് എയർടെലിന് ആകെയുള്ളത്. 379 രൂപ, 398 രൂപ, 409 രൂപ, 429 രൂപ, 449 രൂപ, 549 രൂപ, 649 രൂപ, 838 രൂപ, 979 രൂപ, 1798 രൂപ, 1029 രൂപ, 1199 രൂപ, 3599 രൂപ, 3999 രൂപ എന്നീ വിലകളിലാണ് എത്തുന്നത്. അതിൽ 1000 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ ഇവിടെ നൽകുന്നു.
379 രൂപയുടെ എയർടെൽ പ്ലാൻ: ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമായിട്ടുള്ള എയർടെൽ അൺലിമിറ്റഡ് 5ജി ഡാറ്റ പ്ലാൻ ആണ് ഇത്. അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2 ജിബി ഡാറ്റ എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. ഒരു മാസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തുന്നത്.
അധിക ആനുകൂല്യമായി 379 രൂപയുടെ എയർടെൽ പ്ലാനിൽ അൺലിമിറ്റഡ് 5ജി ഡാറ്റ, എയർടെൽ എക്സ്സ്ട്രീം ആപ്പ് സൗജന്യ കണ്ടന്റുകളിലേക്കുള്ള ആക്‌സസ്, 3 മാസത്തേക്ക് അപ്പോളോ 24|7 സർക്കിൾ അംഗത്വം സൗജന്യവും സൗജന്യ ഹെലോട്യൂണുകളും (30 ദിവസത്തേക്ക് ഏതെങ്കിലും ഒരു ട്യൂൺ സൗജന്യമായി സജ്ജീകരിക്കുക) എന്നീ ആനുകൂല്യങ്ങളും ലഭ്യമാകും.
398 രൂപയുടെ എയർടെൽ പ്ലാൻ: പ്രതിദിനം 2 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ, 28 ദിവസത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തുന്നത്. അധിക ആനുകൂല്യമായി അൺലിമിറ്റഡ് 5 ജി ഡാറ്റ, 28 ദിവസത്തേക്ക് ജിയോഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ, സൗജന്യ ഹെലോട്യൂണുകൾ (30 ദിവസത്തേക്ക് ഏതെങ്കിലും ഒരു ട്യൂൺ സൗജന്യമായി സജ്ജീകരിക്കുക) എന്നിവയും ഉണ്ട്.
409 രൂപയുടെ എയർടെൽ പ്ലാൻ: പ്രതിദിനം 2.5 ജിബി ഡാറ്റ ലഭിക്കുന്ന ഏറ്റവും വില കുറഞ്ഞ എയർടെൽ പ്ലാനാണ് ഇത്. അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 5 രൂപ ടോക്ക്‌ടൈം, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും 28 ദിവസ വാലിഡിറ്റിയിൽ ഇതിലുണ്ട്. അൺലിമിറ്റഡ് 5 ജി ഡാറ്റ, എയർടെൽ എക്സ്സ്ട്രീം പ്ലേ പ്രീമിയം (22ൽ അധികം ഒടിടികൾ ഉൾപ്പെടുന്നു) സബ്‌സ്‌ക്രിപ്‌ഷൻ, സൗജന്യ ഹെലോട്യൂണുകൾ എന്നിവയാണ് അധിക ആനുകൂല്യങ്ങൾ.
429 രൂപയുടെ എയർടെൽ പ്ലാൻ: അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 2.5 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, 5 രൂപ ടോക്ക്‌ടൈം എന്നിവ 1 മാസത്തെ വാലിഡിറ്റിയിൽ ഈ പ്ലാനിൽ ലഭിക്കും. അൺലിമിറ്റഡ് 5ജി ഡാറ്റ, എയർടെൽ എക്സ്സ്ട്രീം പ്ലേ ആപ്പ്, 3 മാസത്തേക്ക് സൗജന്യമായി അപ്പോളോ 24|7 സർക്കിൾ അംഗത്വം, സൗജന്യ ഹെലോട്യൂണുകൾ തുടങ്ങിയ അധിക ആനുകൂല്യങ്ങളും ഇതിലുണ്ട്.
449 രൂപയുടെ എയർടെൽ പ്ലാൻ: പ്രതിദിനം 3 ജിബി ഡാറ്റ ലഭിക്കുന്ന ഏറ്റവും വില കുറഞ്ഞ എയർടെൽ പ്രീപെയ്ഡ് പ്ലാനാണ് ഇത്. 3ജിബി പ്രതിദിന ഡാറ്റയ്ക്ക് പുറമേ അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് തുടങ്ങിയ ആനുകൂല്യങ്ങളും ഈ പ്ലാനിലുണ്ട്.
28 ദിവസത്തെ വാലിഡിറ്റിയിലാണ് 449 രൂപയുടെ എയർടെൽ പ്ലാനിലെ ആനുകൂല്യങ്ങൾ ലഭ്യമാകുക. അൺലിമിറ്റഡ് 5ജി ഡാറ്റ, 28 ദിവസത്തേക്ക് എയർടെൽ എക്സ്സ്ട്രീം പ്ലേ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ, 3 മാസത്തേക്ക് സൗജന്യമായി അപ്പോളോ 24 | 7 സർക്കിൾ അംഗത്വം, സൗജന്യ ഹെല്ലോട്യൂൺസ് തുടങ്ങിയ അധിക ആനുകൂല്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

549 രൂപയുടെ എയർടെൽ പ്ലാൻ: പ്രതിദിനം 3ജിബി ഡാറ്റ സഹിതം എത്തുന്ന ഈ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും 28 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകും. അൺലിമിറ്റഡ് 5 ജി ഡാറ്റ, 3 മാസത്തേക്ക് ജിയോഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ, എയർടെൽ എക്‌സ്ട്രീം പ്ലേ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ, 28 ദിവസത്തേക്ക് Zee5 സബ്‌സ്‌ക്രിപ്‌ഷൻ, 3 മാസത്തേക്ക് സൗജന്യ അപ്പോളോ 24|7 സർക്കിൾ അംഗത്വം, സൗജന്യ ഹലോ ട്യൂൺസ് എന്നിവയും ഇതിലുണ്ട്.
649 രൂപയുടെ എയർടെൽ പ്ലാൻ: അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 SMS, പ്രതിദിനം 2GB ഡാറ്റ, എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. 56 ദിവസത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാൻ ലഭ്യമാകുക. അൺലിമിറ്റഡ് 5G ഡാറ്റ, എയർടെൽ എക്‌സ്ട്രീം ആപ്പ് ആക്‌സസ്, 3 മാസത്തേക്ക് സൗജന്യ അപ്പോളോ 24|7 സർക്കിൾ അംഗത്വം, സൗജന്യ ഹലോട്യൂൺസ് തുടങ്ങിയ അധിക ആനുകൂല്യങ്ങളും ഇതിലുണ്ട്.

838 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ: പ്രതിദിനം 3ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ 56 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. അൺലിമിറ്റഡ് 5 ജി ഡാറ്റ, 56 ദിവസത്തേക്ക് ആമസോൺ പ്രൈം ലൈറ്റ് സബ്‌സ്‌ക്രിപ്‌ഷൻ, എയർടെൽ എക്‌സ്ട്രീം പ്ലേ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ, 3 മാസത്തേക്ക് സൗജന്യ അപ്പോളോ 24|7 സർക്കിൾ അംഗത്വം, സൗജന്യ ഹെലോട്യൂൺസ് എന്നിവയും ഇതിൽ ലഭ്യമാണ്.
979 രൂപയുടെ എയർടെൽ പ്ലാൻ: പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 84 ദിവസത്തെ വാലിഡിറ്റിയിൽ ആണ് ഇവ ലഭ്യമാകുക. എയർടെൽ എക്സ്സ്ട്രീം പ്ലേ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ, 3 മാസത്തേക്ക് സൗജന്യമായി അപ്പോളോ 24|7 സർക്കിൾ അംഗത്വം, റിവാർഡ്‌സ്മിനി സബ്‌സ്‌ക്രിപ്‌ഷൻ (പ്രതിമാസം 80 രൂപ സൗജന്യമായി ക്യാഷ്ബാക്ക്), സൗജന്യ ഹെലോട്യൂൺസ്, അൺലിമിറ്റഡ് 5ജി ഡാറ്റ എന്നിവ ഇതിൽ ലഭിക്കും.


Click it and Unblock the Notifications







