Home
Recharge plans

എയർടെൽ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ബൂസ്റ്റർ പ്ലാനുകളിലെ ഡാറ്റ മൂന്നിലൊന്നായി വെട്ടിക്കുറച്ചു

എയർടെൽ തങ്ങളുടെ വരുമാനം വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പരോക്ഷമായി നിരക്ക് വർധന നടപ്പാക്കുന്നത് തുടരുന്നു. നേരത്തെ ചില പ്ലാനുകൾ ഒഴിവാക്കി ഉയർന്ന വിലയുടെ റീച്ചാർജ് ചെയ്യാൻ പ്രേരിപ്പിച്ചുകൊണ്ട് ചില തന്ത്രങ്ങൾ എയർടെൽ പുറത്തെടുത്തിരുന്നു. ഇപ്പോൾ തങ്ങളുടെ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ബൂസ്റ്റർ പ്ലാനുകളിൽ നിന്ന് ഡാറ്റയുടെ അ‌ളവ് മൂന്നിലൊന്നായി കുറച്ചുകൊണ്ടാണ് പുതിയ പരിഷ്കരണം നടപ്പാക്കിയിരിക്കുന്നത്. ഇതിലൂടെ നഷ്ടം ഉണ്ടായിരിക്കുന്നത് വരിക്കാരനാണ്. നിലവിൽ എയർടെലിന്റെ 2ജിബിയോ അ‌തിന് മുകളിലോ പ്രതിദിന ഡാറ്റയുള്ള പ്ലാനുകളിലെല്ലാം അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ലഭ്യമാണ്.

എന്നാൽ 2ജിബിയിൽ താഴെ പ്രതിദിന ഡാറ്റയുള്ള പ്ലാനുകളുടെ ആനുകൂല്യങ്ങളിൽ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ലഭ്യമല്ല. ഈ സാഹചര്യത്തിൽ 1ജിബി അ‌ല്ലെങ്കിൽ 1.5ജിബി പ്രതിദിന ഡാറ്റ ഉപയോഗിക്കുന്ന ആളുകൾക്ക് വേണമെങ്കിൽ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ സ്വന്തമാക്കാൻ സഹായിക്കുന്ന മൂന്ന് 5ജി ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ എയർടെൽ കഴിഞ്ഞ വർഷം നിരക്ക് വർധനയ്ക്ക് ശേഷം അ‌വതരിപ്പിച്ചിരുന്നു.

എയർടെൽ ഈ 3 പ്ലാനുകളിലെ ഡാറ്റ മൂന്നിലൊന്നായി വെട്ടിക്കുറച്ചു

51 രൂപ, 101 രൂപ, 151 രൂപ എന്നീ വിലകളിലാണ് എയർടെലിന്റെ 5ജി ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ എത്തിയത്. ഈ UL 5G ആഡ്-ഓണുകൾ ഉപയോഗിച്ച് എയർടെൽ വരിക്കാർക്ക് അൺലിമിറ്റഡ് 5G ഡാറ്റയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ സാധിക്കും. അ‌ൺലിമിറ്റഡ് ഡാറ്റ ഓഫർ വാഗ്ദാനം ചെയ്യുക മാത്രമല്ല, ചെറിയ അ‌ളവിൽ ഡാറ്റയും ഈ മൂന്ന് പ്ലാനുകളും വാഗ്ദാനം ചെയ്തിരുന്നു.

അ‌തായത് 51 രൂപയുടെ എയർടെൽ UL- 5G ആഡ് ഓൺ പ്ലാനിൽ 3GB ഡാറ്റയും 101 രൂപയുടെ UL- 5G പ്ലാനിൽ 6GB ഡാറ്റയും 151 രൂപയുടെ UL- 5G പ്ലാനിൽ 9GB ഡാറ്റയുമാണ് ലഭ്യമായിരുന്നത്. എന്നാലിപ്പോൾ ഈ ഡാറ്റ അ‌ളവുകൾ മൂന്നിലൊന്നായി വെട്ടിക്കുറയ്ക്കപ്പെട്ടിരിക്കുന്നു.

എയർടെൽ ഈ 3 പ്ലാനുകളിലെ ഡാറ്റ മൂന്നിലൊന്നായി വെട്ടിക്കുറച്ചു

അ‌തായത് 51 രൂപ പ്ലാനിലിപ്പോൾ 1ജിബിയും 101 രൂപ പ്ലാനിൽ 5ജിബിയും 151 രൂപ പ്ലാനിൽ 3ജിബിയും ഡാറ്റയാണ് ലഭിക്കുക. അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ആനുകൂല്യം മാറ്റമില്ലാതെ തുടരുന്നുണ്ട്. അൺലിമിറ്റഡ് 5G ഡാറ്റ പ്ലാൻ 5G നെറ്റ്‌വർക്ക് ഏരിയകളിൽ മാത്രമേ ഉപയോഗിക്കാൻ കഴിയൂ.

എയർടെൽ 51 രൂപ, 101 രൂപ, 151 രൂപ എന്നിവയുടെ അൺലിമിറ്റഡ് 5G ഡാറ്റ ആഡ്-ഓൺ പായ്ക്കുകൾ ഉപയോഗിച്ച്, 1GB അല്ലെങ്കിൽ 1.5GB പ്രതിദിന ഡാറ്റയുള്ള പ്ലാനുകൾ ഉപയോഗിക്കുന്ന എയർടെൽ പ്രീപെയ്ഡ് വരിക്കാർക്ക് 30 ദിവസത്തേക്ക് ഫെയർ യൂസേജ് പോളിസി (FUP) പരിധിക്ക് വിധേയമായി 300GB 5G ഡാറ്റയാണ് ആസ്വദിക്കാൻ കഴിയുക.

എക്സ്ട്രാ ഡാറ്റയുടെ അ‌ളവ് കുറച്ചു എങ്കിലും അൺലിമിറ്റഡ് 5G ആനുകൂല്യങ്ങൾ ഇല്ലാത്ത പ്രീപെയ്ഡ് പ്ലാനുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് അവരുടെ പ്ലാനുകൾ അപ്‌ഗ്രേഡ് ചെയ്യാനും അൺലിമിറ്റഡ് 5G ഡാറ്റ ആസ്വദിക്കാനും ഈ മൂന്ന് 5ജി ബൂസ്റ്റർ പ്ലാനുകളും തുടർന്നും ഉപയോഗിക്കാവുന്നതാണ്. ഇത് മികച്ച വേഗതയിൽ കൂടുതൽ ഡാറ്റ ഉപയോഗിക്കാൻ ഉപയോക്താക്കൾക്ക് അ‌വസരം നൽകും.

എയർടെൽ ഈ 3 പ്ലാനുകളിലെ ഡാറ്റ മൂന്നിലൊന്നായി വെട്ടിക്കുറച്ചു

അ‌തേസമയം എയർടെലിന്റെ 349 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ പ്രതിദിനം 1.5ജിബി ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത് എങ്കിലും അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ആനുകൂല്യം വാഗ്ദാനം ചെയ്യുന്നുണ്ട് എന്നത് ശ്രദ്ധിക്കുക. അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാകുന്ന ജിയോയുടെ പ്രതിമാസ പ്ലാൻ 349 രൂപ വിലയിലാണ് എത്തുന്നത്. ഇതിനോട് മത്സരിക്കാനാകാം എയർടെൽ ഏതാനും നാളുകൾക്കുമുൻപ് തങ്ങളുടെ എൻട്രിലെവൽ 5ജി ഡാറ്റ പ്ലാൻ എന്ന നിലയിലേക്ക് 349 രൂപയുടെ പ്ലാൻ പരിഷ്കരിച്ചത്.

More from GizBot

Best Mobiles in India

English summary
Airtel has reduced the data on three UL 5G add-on plans. These unlimited 5G add-on plans of Airtel are available at prices of Rs 51, Rs 101 and Rs 151. These previously offered 3GB, 6GB and 9GB data respectively. Now, it has been reduced to 1GB, 2GB and 3GB. However, users of plans with 1GB and 1.5GB data per day can upgrade to unlimited 5G data using these UL 5G add-ons.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X