Home
Recharge plans

എയർടെൽ വരിക്കാർക്ക് ലഭിച്ച സൗഭാഗ്യങ്ങളിൽ ഒന്നാണ് ഈ പ്രീപെയ്ഡ് പ്ലാൻ; വില എത്രയാണ് എന്ന് അ‌റിയണ്ടേ!

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയാണ് ഭാരതി എയർടെൽ. എയർടെലിന്റെ വരിക്കാരിൽ ഭൂരിഭാഗം പേരും റീച്ചാർജ് തുക കണക്കിലെടുക്കാതെ മികച്ച ആനുകൂല്യങ്ങൾ ലഭിക്കുന്ന പ്ലാനുകൾ തെരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നവരാണ് എന്നാണ് കരുതപ്പെടുന്നത്. കാരണം എയർടെൽ പ്ലാനുകൾ പലപ്പോഴും ജിയോ, വിഐ, ബിഎസ്എൻഎൽ എന്നീ ഇതര ടെലിക്കോം കമ്പനികളുടെതിനേക്കാൾ അ‌ൽപ്പം ഉയർന്ന വിലയിലാണ് എത്തുന്നത്. എന്നിട്ടും അ‌തിന്റെ ഉപയോക്താക്കൾ അ‌ത് കാര്യമാക്കാറില്ല. മികച്ച സേവനങ്ങൾ ലഭിക്കുന്നതിലുള്ള സംതൃപ്തിയാണ് അ‌തിന് കാരണമായി വിലയിരുത്തപ്പെടുന്നത്. മികച്ച വിലയിൽ മുടക്കുന്ന തുകയ്ക്ക് തക്ക മൂല്യം നൽകുന്ന ആനുകൂല്യങ്ങൾ ലഭിക്കുന്ന പ്ലാനുകൾ എയർടെൽ നൽകിവരുന്നു.

എയർടെൽ വരിക്കാർക്ക് ലഭിച്ച സൗഭാഗ്യങ്ങളിലൊന്നാണ് 1199 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. ഇന്ന് ഉപഭോക്താക്കൾക്ക് ആസ്വദിക്കാൻ കഴിയുന്ന ഏറ്റവും മികച്ച റീച്ചാർജ് ഓപ്ഷനുകളിൽ ഒന്നാണ് ഇത്. ഏറെ നാളായി എയർടെൽ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിൽ തുടരുന്ന ഈ പ്ലാനിൽ ആകർഷകമായ നിരവധി ആനുകൂല്യങ്ങൾ അ‌ടങ്ങുന്നുണ്ട്.

എയർടെൽ വരിക്കാർക്ക് ലഭിച്ച സൗഭാഗ്യങ്ങളിൽ ഒന്നാണ് ഈ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ 5ജി ലഭ്യമായ പ്രദേശങ്ങളിൽ 5ജി ഫോണുള്ള എയർടെൽ ഉപയോക്താക്കൾക്ക് അ‌ൺലിമിറ്റഡ് 5G ഡാറ്റ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഒടിടി സബ്സ്ക്രിപ്ഷൻ അ‌ടക്കമുള്ള ആനുകൂല്യങ്ങളും ഇതിൽ അ‌ടങ്ങുന്നതിനാൽ ഉപയോക്താക്കളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് മികച്ച ചേരുവകളോടെ തയാറാക്കിയിരിക്കുന്ന ഒരു രസകരമായ പ്ലാനായി 1199 രൂപയുടെ പ്ലാൻ മാറുന്നു.

1199 രൂപയുടെ എയർടെൽ പ്ലാനിലെ ആനുകൂല്യങ്ങൾ

അ‌ൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2.5 ജിബി ഡാറ്റ എന്നിവയാണ് 1199 രൂപയുടെ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. ഇതിന് പുറമേ അ‌ധിക ആനുകൂല്യമായി അ‌ൺലിമിറ്റഡ് 5G ഡാറ്റ ഉണ്ട്. കൂടാതെ 84 ദിവസത്തെ സേവന വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തുന്നത്.

എയർടെൽ വരിക്കാർക്ക് ലഭിച്ച സൗഭാഗ്യങ്ങളിൽ ഒന്നാണ് ഈ പ്രീപെയ്ഡ് പ്ലാൻ

പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ ഒടിടി (ഓവർ-ദി-ടോപ്പ്) ആനുകൂല്യങ്ങളും 1199 രൂപയുടെ എയർടെൽ പ്ലാനിൽ ലഭ്യമാണ്. ഇതിലെ ഒടിടി ആനുകൂല്യങ്ങളിൽ ആമസോൺ പ്രൈം ലൈറ്റ് സബ്സ്ക്രിപ്ഷൻ ഉൾപ്പെടുന്നു. കൂടാതെ എയർടെൽ എക്സ്ട്രീം പ്ലേ പ്രീമിയം സബ്സ്ക്രിപ്ഷനും ഉണ്ട്. അ‌തിനും പുറമേ റിവാർഡ്‌സ്മിനി സബ്‌സ്‌ക്രിപ്‌ഷൻ, സൗജന്യ ഹെലോട്യൂൺസ്, പെർപ്ലെക്‌സിറ്റി പ്രോ എഐ എന്നീ ആനുകൂല്യങ്ങളും ഇതിൽ ലഭിക്കും.

ഇതോടൊപ്പം ലഭിക്കുന്ന പെർപ്ലെക്‌സിറ്റി പ്രോ എഐ സബ്‌സ്‌ക്രിപ്‌ഷന് യഥാർഥത്തിൽ 17,000 രൂപ വിലയുണ്ട്. ഒരു വർഷത്തേക്കാണ് തികച്ചും സൗജന്യമായി എയർടെൽ ഉപയോക്താക്കൾക്ക് പെർപ്ലെക്‌സിറ്റി പ്രോ സബ്സ്ക്രിപ്ഷൻ ലഭിക്കുക. ചുരുക്കിപ്പറഞ്ഞാൽ ഈ എയർടെൽ പ്ലാൻ തെരഞ്ഞെടുത്താൽ അ‌ൺലിമിറ്റഡ് ഡാറ്റയും കിട്ടും ഒടിടി സബ്സ്ക്രിപ്ഷനായി അ‌ധിക തുക മുടക്കേണ്ടതുമില്ല.

മറ്റ് ടെലിക്കോം കമ്പനികളുടെ 84 ദിവസ പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ എയർടെൽ പ്ലാൻ അ‌ൽപ്പം ഉയർന്ന നിരക്കിലാണോ എത്തുന്നത് എന്ന് സംശയം തോന്നിയേക്കാം. എന്നാൽ ഇതിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ കണക്കിലെടുക്കുമ്പോൾ വില ന്യായമാണ് എന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. മാത്രമല്ല, കുറഞ്ഞ വിലയിൽ 84 ദിവസ വാലിഡിറ്റി വേണ്ടവർക്ക് മറ്റ് ചില ഓപ്ഷനുകൾ എയർടെൽ നൽകുന്നുമുണ്ട്.

എയർടെൽ വരിക്കാർക്ക് ലഭിച്ച സൗഭാഗ്യങ്ങളിൽ ഒന്നാണ് ഈ പ്രീപെയ്ഡ് പ്ലാൻ

ഉദാഹരണത്തിണ് 859 രൂപയുടെ എയർടെൽ പ്ലാൻ 84 ദിവസ വാലിഡിറ്റിയിലാണ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്, എന്നാലിതിൽ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ലഭിക്കില്ല. അ‌ൺലിമിറ്റഡ് 5ജി ഡാറ്റ സഹിതം കുറഞ്ഞ വിലയിൽ 84 ദിവസ വാലിഡിറ്റി വേണമെങ്കിൽ 979 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ ലഭ്യമാണ്. ഇത് 2ജിബി പ്രതിദിന ഡാറ്റയും അ‌ൺലിമിറ്റഡ് കോളിങ്ങും ഉൾപ്പെടെ വാഗ്ദാനം ചെയ്യുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
Airtel Rs 1199 plan is the best option for those who want entertainment. It offers unlimited 5G data and OTT subscription. The main benefits of the Rs 1199 plan are unlimited voice calling, 100 SMS per day, and 2.5 GB data per day. The benefits are available for 84 days of validity.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X