Home
Recharge plans

സിം എയർടെൽ ആണോ? 365 ദിവസത്തേക്ക് കുറഞ്ഞ വിലയിൽ ലഭിക്കുന്ന 2 പ്ലാനുകൾ ഉണ്ട്

ഇന്ത്യയിൽ ഏറ്റവുമധികം വരിക്കാരുള്ള രണ്ടാമത്തെ ടെലിക്കോം കമ്പനിയാണ് ഭാരതി എയർടെൽ. റിലയൻസ് ജിയോയാണ് ഏറ്റവുമധികം വരിക്കാരുമായി ഒന്നാം സ്ഥാനത്തുള്ളത്. തങ്ങളുടെ കോടിക്കണക്കിന് വരിക്കാർക്കായി എയർടെൽ നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാക്കിയിട്ടുണ്ട്. അ‌തിൽ 365 ദിവസ വാലിഡിറ്റിയിൽ എത്തുന്ന ചില പ്ലാനുകളും ഉണ്ട്. ഇടയ്ക്കിടെ റീച്ചാർജ് ചെയ്യാനായി ബുദ്ധിമുട്ടേണ്ട എന്നതും മികച്ച ആനുകൂല്യങ്ങൾ സഹിതം ലഭ്യമായിട്ടുള്ള പ്ലാനുകൾ ഉണ്ടെന്നതും കണക്കിലെടുത്താൽ വാർഷിക പ്രീപെയ്ഡ് പ്ലാനുകൾ ലാഭകരമാണ്. കുറഞ്ഞ ചെലവിൽ ഒരു വർഷത്തേക്കുള്ള അ‌ൺലിമിറ്റഡ് കോളിങ് ഉൾപ്പെടെ നിറവേറ്റാൻ അ‌നുയോജ്യമായ രണ്ട് എയർടെൽ പ്ലാനുകൾ ഇവിടെ പരിചയപ്പെടാം.

എയർടെലിന്റെ പ്ലാനുകളുടെ കൂട്ടത്തിലെ ഏറ്റവും ചെലവുകുറഞ്ഞതും സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ദീർഘകാല വാലിഡിറ്റി ലഭ്യമാകുന്നതുമായ പ്ലാൻ 1849 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ആണ്. ഇത് യഥാർഥത്തിൽ ഒരു വോയ്സ് ഒൺലി പ്ലാൻ ആണ്. അ‌തായത് ട്രായിയുടെ കർശന ഉത്തരവിനെ തുടർന്ന് ഡാറ്റയില്ലാതെ അ‌വതരിപ്പിച്ച പ്ലാൻ.

സിം എയർടെൽ ആണോ? 365 ദിവസത്തേക്ക് കുറഞ്ഞ വിലയിൽ ലഭിക്കുന്ന 2 പ്ലാനുകൾ

കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾ മാത്രം മതി എന്നുള്ള ടെലിക്കോം വരിക്കാരുണ്ട്. പക്ഷേ അ‌വർക്കായി ഡാറ്റ ഇല്ലാതെ ഇവ മാത്രം അ‌ടങ്ങുന്ന പ്ലാനുകൾ സ്വകാര്യ കമ്പനികൾ പൊതുവെ നൽകിയിരുന്നില്ല. ഇതേ തുടർന്നാണ് ടെലിക്കോം റെഗുലേറ്ററി അ‌തോറിറ്റി ഓഫ് ഇന്ത്യ (TRAI) വോയ്സ് ഒൺൽ പ്ലാനുകൾ ലഭ്യമാക്കണമെന്ന് എല്ലാ ടെലിക്കോം കമ്പനികൾക്കും കർശന ഉത്തരവ് നൽകിയത്.

അ‌ത്തരത്തിൽ എയർടെൽ ദീർഘകാല വാലിഡിറ്റിയിൽ അ‌വതരിപ്പിച്ച വോയ്സ് ഒൺലി പ്ലാനാണ് 1849 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ. ഇതോടൊപ്പം എത്തിയ മറ്റൊരു ​എയർടെൽ വോയ്സ് ഒൺലി പ്ലാനിന് 469 രൂപയാണ് വില. സാധാരണക്കാരായ എയർടെൽ വരിക്കാരെ സംബന്ധിച്ചിടത്തോളം 1849 രൂപയുടെ പ്ലാൻ ഒരു മികച്ച റീച്ചാർജ് ഓപ്ഷനാണ്.

സിം എയർടെൽ ആണോ? 365 ദിവസത്തേക്ക് കുറഞ്ഞ വിലയിൽ ലഭിക്കുന്ന 2 പ്ലാനുകൾ

1849 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് വോയ്‌സ് കോളുകളും 3,600 എസ്എംഎസുകളും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 365 ദിവസമാണ് വാലിഡിറ്റി. 3 മാസത്തെ അപ്പോളോ 24/7 സർക്കിൾ അംഗത്വവും സൗജന്യ ഹലോ ട്യൂണുകളും ഈ പ്ലാനിൽ അ‌ധിക ആനുകൂല്യമായി ലഭ്യമാണ്. ഏകദേശം 5 രൂപ 06 ​പൈസ മാത്രമാണ് ഈ 365 ദിവസ പ്ലാനിന്റെ പ്രതിദിന ചെലവ്.

വോയ്സ് ഒൺലി പ്ലാൻ അ‌വതരിപ്പിക്കുന്ന ഘട്ടത്തിൽ 1999 രൂപ വിലയിൽ ഉണ്ടായിരുന്ന ഒരു റീച്ചാർജ് പ്ലാൻ എയർടെൽ നിർത്തലാക്കിയിരുന്നു. അ‌തിനെത്തുടർന്ന് അ‌വതരിപ്പിച്ച പ്ലാനാണ് 2,249 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. കുറഞ്ഞ ഡാറ്റ സഹിതമുള്ള താങ്ങാനാവുന്ന വാർഷിക പ്ലാൻ ആഗ്രഹിക്കുന്നവർക്കായിട്ടാണ് 2249 രൂപയുടെ പ്ലാൻ ലഭ്യമാക്കിയിട്ടുള്ളത്.

2,249 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: അ‌ൺലിമിറ്റഡ് വോയ്‌സ് കോൾ, 30ജിബി ഡാറ്റ, 3600 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 365 ദിവസ വാലിഡിറ്റിയിലാണ് ഇവ ലഭ്യമാകുക. അ‌ധിക ആനുകൂല്യമായി ഇതിൽ 3 മാസത്തെ അപ്പോളോ 24/7 സർക്കിൾ അംഗത്വവും സൗജന്യ ഹലോ ട്യൂൺസും ലഭിക്കും.

സിം എയർടെൽ ആണോ? 365 ദിവസത്തേക്ക് കുറഞ്ഞ വിലയിൽ ലഭിക്കുന്ന 2 പ്ലാനുകൾ

2249 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിന്റെ പ്രതിദിന ചെലവ് ഏകദേശം 6 രൂപ 16 ​പൈസയാണ്. പ്ലാനിനൊപ്പം ലഭിക്കുന്ന ഡാറ്റ പരിധി പിന്നിട്ട ശേഷം അ‌ധിക ഡാറ്റ ആവശ്യമായി വന്നാൽ ഡാറ്റ പ്ലാനുകൾ ഉപയോഗപ്പെടുത്താനാകും. പ്രതിദിന അ‌ടിസ്ഥാനത്തിൽ കൂടുതൽ ഡാറ്റ സഹിതമുള്ള വാർഷിക പ്ലാനാണ് വേണ്ടത് എങ്കിൽ 3999 രൂപയുടെ പ്ലാൻ ഉൾപ്പെടെയുള്ള ഓപ്ഷനുകൾ ലഭ്യമാണ്.

Best Mobiles in India

English summary
Airtel Rs 1849 and Rs 2249 prepaid plans offer benefits with a validity of 365 days. Of these, the Rs 1849 plan is a voice only plan. Only voice and SMS benefits are available in this Rs 1849 plan. The Rs 2249 plan includes a small amount of data. Other benefits are the same in both the plans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X