എയർടെൽ 489 രൂപ, 548 രൂപ പ്രീപെയ്ഡ് റീച്ചാർജ് പ്ലാനുകളിൽ ഏതാണ് ലാഭം? ഉത്തരം സിംപിൾ
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായ ഭാരതി എയർടെൽ ട്രായിയുടെ നിർദേശപ്രകാരം കഴിഞ്ഞ മാസം വോയ്സ് ഒൺലി പ്രീപെയ്ഡ് പ്ലാനുകൾ കൊണ്ടുവന്നിരുന്നു. പുതിയ വിലയിൽ ഒരു പ്ലാൻ അവതരിപ്പിക്കുന്നതിന് പകരം നിലവിൽ ഉണ്ടായിരുന്ന ഒരു പ്ലാനിൽ നിന്ന് ഡാറ്റ ആനുകൂല്യം നീക്കം അതേ വിലയിൽ തന്നെ അത് വോയ്സ് ഒൺലി പ്ലാനായി അവതരിപ്പിക്കാനാണ് എയർടെൽ ആദ്യം ശ്രമിച്ചത്. എന്നാൽ ഇതിനെതിരേ പ്രതിഷേധം ഉയർന്നതോടെ എയർടെൽ ആ നീക്കം മാറ്റുകയും മറ്റൊരു പ്ലാൻ അവതരിപ്പിക്കുകയും ചെയ്തു. എങ്കിലും ഇതിന് പിന്നാലെ ചില എയർടെൽ പ്രീപെയ്ഡ് പ്ലാനുകളിൽ മാറ്റങ്ങൾ ഉണ്ടായി.
വോയ്സ് ഒൺലി പ്ലാനുകൾ അവതരിപ്പിച്ചതിന് പിന്നാലെ എയർടെലിന്റെ 509 രൂപയുടെ പ്ലാൻ പിൻവലിക്കപ്പെടുകയും ആ സ്ഥാനത്ത് 548 രൂപയുടെ പ്ലാൻ എത്തുകയും ചെയ്തു. ഇത് കൂടാതെ 489 രൂപ വിലയിലും ഒരു എയർടെൽ പ്രീപെയ്ഡ് പ്ലാൻ ലഭ്യമാണ്. ഈ റീച്ചാർജ് പ്ലാനുകളിൽ ഏത് പ്ലാൻ ആണ് കൂടുതൽ നല്ലത് എന്ന് പലർക്കും സംശയം ഉണ്ടാകാറുണ്ട്.

യഥാർഥത്തിൽ ഉപയോക്താവിന്റെ ആവശ്യങ്ങൾക്കനുസരിച്ചാണ് റീച്ചാർജ് പ്ലാൻ തെരഞ്ഞെടുക്കേണ്ടത്. ഈ രണ്ട് പ്ലാനുകളും ഏതാണ്ട് ഒരേ വിധത്തിലുള്ള ആനുകൂല്യങ്ങൾ തന്നെയാണ് വാഗ്ദാനം ചെയ്യുന്നത്. അതിൽ വാലിഡിറ്റിയുടെ കാര്യത്തിൽ മാത്രമാണ് ചെറിയ വ്യത്യാസം ഉള്ളത്. ചെലവിന്റെ കാര്യത്തിൽ നേരിയ വ്യത്യാസം മാത്രമാണ് ഇവ തമ്മിലുള്ളത്.
489 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ: ഈ പ്രീപെയ്ഡ് പ്ലാനിൽ എയർടെൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 600 എസ്എംഎസ്, 77 ദിവസത്തേക്ക് 6 ജിബി ഡാറ്റ എന്നിവയാണ് പ്രധാനമായി വാഗ്ദാനം ചെയ്യുന്നത്. അധിക ആനുകൂല്യമായി സൗജന്യ ഹെല്ലോട്യൂൺസ്, മൂന്ന് മാസത്തേക്ക് അപ്പോളോ 24|7 സർക്കിൾ സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയും ലഭിക്കും.

548 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: 7ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോൾ, 900 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. 84 ദിവസ വാലിഡിറ്റിയിൽ ഈ ആനുകൂല്യങ്ങൾ ലഭ്യമാകുന്നു. കൂടാതെ, അധിക ആനുകൂല്യമായുള്ള എയർടെൽ റിവാർഡുകളിൽ 3 മാസത്തെ അപ്പോളോ 24/7 സർക്കിൾ അംഗത്വവും സൗജന്യ ഹലോ ട്യൂണുകളും ഉൾപ്പെടുന്നു.
ഇതിൽ 489 രൂപയുടെ എയർടെൽ പ്ലാനിന്റെ പ്രതിദിന ചെലവ് 6 രൂപ 35 പൈസയാണ്. അതേപോലെ 548 രൂപയുടെ പ്ലാനിന്റെ പ്രതിദിന ചെലവ് 6 രൂപ 52 പൈസ വരും. അതായത് നിസാര തുകയുടെ വ്യത്യാസമേ വരുന്നുള്ളൂ. എങ്കിലും ചെലവ് കുറച്ച് കുറവ് 489 രൂപയുടെ പ്ലാനിൽ ആണ്.
ദീർഘകാല അടിസ്ഥാനത്തിൽ തുടർച്ചയായി റീച്ചാർജ് ചെയ്യുന്നതിനാണെങ്കിൽ 489 രൂപയുടെ എയർടെൽ പ്ലാനാണ് കുറച്ച് കൂടുതൽ മികച്ചത്. എന്നാൽ 548 രൂപയുടെ പ്ലാനും അത്ര പിന്നിലല്ല. അടുത്ത റീച്ചാർജ് കുറച്ചുകൂടി നീട്ടാൻ ഈ പ്ലാൻ തെരഞ്ഞെടുക്കാം. ഈ രണ്ട് പ്ലാനുകളും ചെറിയ അളവിൽ ഡാറ്റ ഉപയോഗമുള്ള ആളുകൾക്ക് അനുയോജ്യമായ പ്ലാനുകളാണ്.

ഡാറ്റ ഇല്ലാതെ അൺലിമിറ്റഡ് കോളിങ് സഹിതമുള്ള ആനുകൂല്യങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന എയർടെൽ വരിക്കാർക്ക് 469 രൂപയുടെ വോയ്സ് ഒൺലി പ്രീപെയ്ഡ് പ്ലാൻ പരിഗണിക്കാം. ഇത് എയർടെലിന്റെ എൻട്രി ലെവൽ വോയ്‌സ് ഒൺലി പ്ലാൻ ആണ്. 84 ദിവസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, 900 എസ്എംഎസ് എന്നിവ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 3 മാസത്തെ അപ്പോളോ 24/7 സർക്കിൾ അംഗത്വവും സൗജന്യ ഹലോ ട്യൂണുകളും ഇതോടൊപ്പം ലഭിക്കും.


Click it and Unblock the Notifications








