വീട്ടിൽ വയ്ക്കാൻ ഇതും കൊള്ളാം! OTT സഹിതം എത്തുന്ന എയർടെൽ ബ്രോഡ്ബാൻഡ് പ്ലാൻ
ഇന്ത്യയിലെ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരിൽ (ISP) പ്രമുഖനാണ് എയർടെൽ. എക്സ്ട്രീം ഫൈബർ, എക്‌സ്ട്രീം എയർ ഫൈബർ സേവനങ്ങളിലൂടെ എയർടെൽ ഉപയോക്താക്കൾക്ക് ഇന്റർനെറ്റ് വാഗ്ദാനം ചെയ്യുന്നു. ജിയോ, ബിഎസ്എൻഎൽ എന്നീ കമ്പനികളെപ്പോലെ തന്നെ പ്രാധാന്യവും സ്വാധീനവും ബ്രോഡ്‌ബാൻഡ് സേവന രംഗത്ത് എയർടെലിനുണ്ട്. രാജ്യത്തെ ഏതാണ്ട് എല്ലായിടത്തും എയർടെൽ ബ്രോഡ്ബാൻഡ് കണക്ഷനുകൾ ലഭ്യമാണ്. ഇതിനകം ബ്രോഡ്ബാൻഡ് സേവനങ്ങൾ എത്തിക്കാൻ കഴിയാത്ത പ്രദേശങ്ങളിൽ ഉടൻ ഇന്റർനെറ്റ് സേവനം ആരംഭിക്കാനുള്ള നപടികളും എയർടെൽ സജ്ജമാക്കിക്കൊണ്ടിരിക്കുന്നു. കൂടുതൽ പ്രദേശങ്ങളിൽ സ്വാധീനം ഉറപ്പിക്കാനും അതുവഴി വരുമാനം വർധിപ്പിക്കാനും എയർടെൽ കണക്കുകൂട്ടുന്നു.
എയർടെല്ലിന്റെ ബ്രോഡ്‌ബാൻഡ് സേവനം ഇന്റർനെറ്റിന് പുറമേ എൻർടെയ്ൻമെന്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. ഡിടിഎച്ച്, ഒടിടി ആനുകൂല്യങ്ങളുള്ള എയർടെല്ലിന്റെ ഒരു പ്ലാൻ ഇവിടെ പരിചയപ്പെടാം. 599 രൂപ വിലയിലാണ് ഈ പ്ലാൻ ലഭ്യമാകുക. ഇന്ത്യയിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ മാത്രമേ ഈ പ്ലാൻ ലഭ്യമാകൂ.

599 രൂപയുടെ എയർടെൽ ബ്രോഡ്ബാൻഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: 30 Mbps വരെ വേഗതയിൽ ആണ് ഈ പ്ലാനിൽ ഡാറ്റ ലഭ്യമാകുക. പ്രതിമാസം 3.3TB വരെ ഡാറ്റ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിൽ 350+ ടിവി ചാനലുകൾ ഒരു ആനുകൂല്യമായി ചേർത്തിട്ടുണ്ട്. എയർടെല്ലിൽ നിന്ന് ഒരു സെറ്റ്-ടോപ്പ് ബോക്സ് (STB) ലഭിക്കാൻ, നിങ്ങൾ സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകേണ്ടി വന്നേക്കാം.
599 രൂപയുടെ എയർടെൽ ബ്രോഡ്ബാൻഡ് പ്ലാനിനൊപ്പം ഉൾപ്പെടുത്തിയിരിക്കുന്ന OTT ആനുകൂല്യങ്ങൾ: സീ5, ജിയോഹോട്ട്സ്റ്റാർ (മുൻപ് ഡിസ്നി+ ഹോട്ട്സ്റ്റാർ), തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ ഇതിൽ ലഭിക്കും. കുറഞ്ഞത് മൂന്ന് മാസത്തേക്ക് ഈ പ്രീപെയ്ഡ് പ്ലാൻ എടുക്കാൻ ഉപഭോക്താവ് തയാറാണെങ്കിൽ ഇൻസ്റ്റാളേഷൻ ചാർജുകൾ ഒഴിവാക്കും.
ഫൈബർ കണക്ഷൻ ലഭ്യമാകാൻ ഭൂമിശാസ്ത്രപരമായ ബുദ്ധിമുട്ടുകൾ നേരിടുന്ന ധാരാളം സ്ഥലങ്ങൾ ഉണ്ടാകും. അത്തരം പ്രദേശങ്ങളിലെ ഉപയോക്താക്കൾക്ക് എയർടെൽ എക്സ്ട്രീം കണക്ഷന് പകരം എയർടൈൽ എയർഫൈബർ കണക്ഷൻ പരിഗണിക്കാവുന്നതാണ്. 599 രൂപയുടെ എയർടെൽ പ്ലാൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് തൊട്ടടുത്തുള്ള എയർടെൽ പ്രതിനിധിയുമായി ബന്ധപ്പെടുക.
കുറഞ്ഞ നിരക്കിൽ ബ്രോഡ്ബാൻഡ് സേവനം ആവശ്യമുള്ളവർക്ക് എയർടെൽ എക്സ്ട്രീം ഫൈബർ 499 രൂപ പ്ലാൻ പരിഗണിക്കാവുന്നതാണ്. എയർടെൽ എക്‌സ്ട്രീം ഫൈബറിന്റെ 499 രൂപ പ്ലാനിൽ 40 എംബിപിഎസ് വേഗതയാണ് ലഭ്യമാകുക. 3.3 ടിബി ഡാറ്റ, സൗജന്യ ഫിക്‌സഡ് ലൈൻ വോയ്‌സ് കോളിംഗ് കണക്ഷൻ, അപ്പോളോ 24|7 സർക്കിൾ, വിങ്ക് മ്യൂസിക് എന്നിവയാണ് ഈ പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ.
ഒടിടി സബ്സ്ക്രിപ്ഷനുകൾ ഇല്ല എങ്കിലും 599 രൂപയുടെ പ്ലാനിനെക്കാൾ വേഗത 499 രൂപയുടെ എയർടെൽ എക്സ്ട്രീം ഫൈബർ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. ടെലിക്കോം രംഗത്ത് എന്നപോലെ ബ്രോഡ്ബാൻഡ് സേവന രംഗത്തും റിലയൻസ് ജിയോ ആണ് എയർടെലിന്റെ മുഖ്യ എതിരാളി, ഒപ്പം കട്ടയ്ക്ക് ബിഎസ്എൻഎല്ലും ഉണ്ട്.

ജിയോ ഫൈബർ കണക്ഷനും എയർഫൈബർ കണക്ഷനും വാഗ്ദാനം ചെയ്യുന്നുണ്ട്. ടെലിക്കോം മേഖലയിലെക്കാൾ മികവ് ബ്രോഡ്ബാൻഡ് രംഗത്ത് പുലർത്തുന്ന ബിഎസ്എൻഎൽ ഈ രണ്ട് സ്വകാര്യ കമ്പനികൾക്കും വൻ വെല്ലുവിളിയാണ്. ടെലിക്കോം രംഗത്ത് നേരിടുന്നതുപോലുള്ള വേഗതക്കുറവിന്റെ പ്രശ്നങ്ങൾ ഇവിടെ ബിഎസ്എൻഎൽ വരിക്കാർക്ക് നേരിടേണ്ടി വരുന്നില്ല, മാത്രമല്ല നിരക്കും കുറവാണ്.


Click it and Unblock the Notifications








