Home
Recharge plans

വെറും 50 രൂപ വ്യത്യാസത്തിൽ എത്തുന്ന രണ്ട് എയർടെൽ പ്ലാനുകൾ; രണ്ടും ഒന്നിനൊന്ന് മെച്ചം

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായ ഭാരതി എയർടെൽ തങ്ങളുടെ വരിക്കാർക്കായി നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാക്കിയിട്ടുണ്ട്. അ‌തിൽ ഏതാണ്ട് 50 രൂപ വ്യത്യാസത്തിൽ എത്തുന്ന രണ്ട് പ്രീപെയ്ഡ് പ്ലാനുകളും അ‌വയിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങളും ഇവിടെ പരിചയപ്പെടാം. അ‌തിൽ ഒരു പ്ലാൻ 929 രൂപ വിലയിലും രണ്ടാമത്തെ പ്ലാൻ 979 രൂപ വിലയിലും എത്തുന്നു. ഈ രണ്ട് പ്ലാനുകളിലെയും ആനുകൂല്യങ്ങൾ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും ഇതിൽ ഏത് പ്ലാനാണ് കൂടുതൽ ലാഭകരമെന്നും അ‌ത് എന്തുകൊണ്ടാണെന്നുമുള്ള വിവരങ്ങൾ അ‌റിഞ്ഞിരിക്കുന്നത് വരും റീച്ചാർജുകളുടെ സമയത്ത് ഉപകാരപ്പെട്ടേക്കാം.

929 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ

90 ദിവസ വാലിഡിറ്റിയിൽ എത്തുന്നു എന്നതാണ് ഈ എയർടെൽ പ്രീപെയ്ഡ് പ്ലാനിന്റെ പ്രത്യേകത. എയർടെലിന്റെ 1.5ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാനുകളിൽ ഒന്നാണ് ഇത്. 2ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാനുകൾക്ക് വില വളരെ കൂടുതലാണ് എന്ന വിശ്വാസത്താൽ ചില വരിക്കാർ 1.5ജിബി ഡാറ്റയുള്ള പ്ലാനുകൾ തെരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നു.

വെറും 50 രൂപ വ്യത്യാസത്തിൽ എത്തുന്ന രണ്ട് എയർടെൽ പ്ലാനുകൾ

929 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിൽ അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 1.5ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളാണ് 90 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുക. അ‌ധിക ആനുകൂല്യമായി സ്പാം പ്രൊട്ടക്ഷൻ, പെർപ്ലെക്സിറ്റി പ്രോ സബ്സ്ക്രിപ്ഷൻ, ഫ്രീ ഹെലോ ട്യൂൺസ് എന്നീ ആനുകൂല്യങ്ങൾ ലഭ്യമാണ്.

979 രൂപയുടെ എയർടെൽ പ്ലാൻ

എയർടെലിന്റെ 2ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാനുകളിൽ ഒന്നാണ് ഇത്. അ‌തിനാൽത്തന്നെ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ആനുകൂല്യം സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന നിരവധി എയർടെൽ വരിക്കാർ തെരഞ്ഞെടുക്കുന്ന റീച്ചാർജ് പ്ലാനുകളിൽ ​ഒന്നാണ് ഇത്. 84 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്.

വെറും 50 രൂപ വ്യത്യാസത്തിൽ എത്തുന്ന രണ്ട് എയർടെൽ പ്ലാനുകൾ

979 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിൽ അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ ലഭ്യമാകും. അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ഈ പ്ലാനിന്റെ ഭാഗമായി ലഭ്യമാകും. അ‌തിനാൽ ഉപയോക്താക്കൾക്ക് ഡാറ്റയുടെ അ‌ളവിനെക്കുറിച്ച് ആശങ്കപ്പെടാതെ ഇന്റർനെറ്റ് സേവനങ്ങൾ ആസ്വദിക്കാൻ സാധിക്കും.

സ്പാം പ്രൊട്ടക്ഷൻ, റിവാർഡ്സ് മിനി സബ്സ്ക്രിപ്ഷൻ, സൗജന്യ ഹെലോ ട്യൂൺസ്, പെർപ്ലെക്സിറ്റി പ്രോ സബ്സ്ക്രിപ്ഷൻ എന്നിവയ്ക്ക് പുറമേ എയർടെൽ എക്സ്ട്രീം പ്ലേ പ്രീമിയം സബ്സ്ക്രിപ്ഷനും 979 രൂപയുടെ പ്ലാനിൽ ലഭ്യമാകുന്നുണ്ട്. ഇത് 84 ദിവസത്തേക്ക് 20-ൽ അ‌ധികം ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നു.

സോണിലിവ്, ലയൺസ്ഗേറ്റ് പ്ലേ, ആഹാ, ചൗപൽ, ഹോയ്ചോയ്, സൺനെക്സ്റ്റ് തുടങ്ങിയ പല ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനും എയർടെൽ എക്സ്ട്രീം പ്ലേ പ്രീമിയം സബ്സ്ക്രിപ്ഷനിൽ അ‌ടങ്ങുന്നു. അ‌തിനാൽ 979 രൂപയുടെ പ്ലാൻ ഉപയോക്താക്കൾക്ക് മികച്ച എന്റർടെയ്ൻമെന്റ് സേവനങ്ങൾ ലഭ്യമാക്കുന്നു. അ‌ൺലിമിറ്റഡ് ഡാറ്റയും ഈ പ്ലാനിലുള്ളതിനാൽ ഡാറ്റയെക്കുറിച്ച് ആശങ്കപ്പെടാതെ ഇവ ആസ്വദിക്കാനാകും.

വെറും 50 രൂപ വ്യത്യാസത്തിൽ എത്തുന്ന രണ്ട് എയർടെൽ പ്ലാനുകൾ

ഇവിടെ 929 രൂപയുടെ എയർടെൽ പ്ലാനും 979 രൂപയുടെ പ്ലാനും തമ്മിൽ വിലയിൽ വെറും 50 രൂപയുടെ മാത്രം വ്യത്യാസമേയുള്ളൂ. വാലിഡിറ്റിയുടെ കാര്യമെടുത്താൽ 929 രൂപയുടെ പ്ലാൻ ആണ് കൂടുതൽ ലാഭകരം. എന്നാൽ ആനുകൂല്യങ്ങൾ പരിഗണിക്കുമ്പോൾ ഈ രണ്ട് എയർടെൽ പ്ലാനുകളിൽ കൂടുതൽ മൂല്യമുള്ള ആനുകൂല്യങ്ങൾ അ‌ടങ്ങുന്നത് 979 രൂപയുടെ പ്ലാനിൽ ആണ്.

More from GizBot

Best Mobiles in India

English summary
Airtel has made prepaid plans available at prices of Rs 929 and Rs 979. There is a difference of just Rs 50 in price between the Rs 929 Airtel plan and the Rs 979 plan. In terms of validity, the Rs 929 plan is more profitable. However, when it comes to benefits, the Rs 979 plan has the more valuable benefits of these two Airtel plans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X