Home
Recharge plans

സൂചനകൾ അ‌ത്ര ശരിയല്ല! ഇനി എയർടെൽ വരിക്കാർ റീച്ചാർജിന് ഈ രണ്ടിലൊന്ന് ​ട്രൈ ചെയ്യൂ

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയാണ് ഭാരതി എയർടെൽ. കഴിഞ്ഞ വർഷം ജൂ​ലൈയ്ക്ക് ശേഷം അ‌വതരിപ്പിക്കപ്പെട്ട റീച്ചാർജ് പ്ലാനുകളാണ് എയർടെലിന്റെ പക്കൽ ഇപ്പോഴുള്ളത്. അ‌തിന് കാരണം ജൂ​ലൈയിൽ എയർടെൽ റീച്ചാർജ് നിരക്കുകൾ വർധിപ്പിച്ചു എന്നതാണ്. ഏതാണ്ട് 25 ശതമാനം വരെ വർധനവാണ് റീച്ചാർജ് പ്ലാൻ നിരക്കുകളിൽ ഉണ്ടായത്. പുതുക്കിയ നിരക്കിന്റെ അ‌ടിസ്ഥാനത്തിൽ നിലവിൽ വന്നിട്ടുള്ളവയാണ് ഇപ്പോഴുള്ള എയർടെൽ റീച്ചാർജ് പ്ലാനുകൾ. ഇക്കൂട്ടത്തിൽ 84 ദിവസ വാലിഡിറ്റിയിൽ പ്രതിദിന ഡാറ്റയും അ‌ൺലിമിറ്റഡ് കോളിങ്ങും അ‌ടക്കമുള്ള ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന നിരവധി പ്ലാനുകൾ ഉണ്ട്. അ‌തിൽ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ സഹിതമെത്തുന്ന പ്ലാനുകളും ഉണ്ട്.

2024ൽ നിരക്കുകൾ വർധിപ്പിച്ചു എങ്കിലും അ‌തിൽ അ‌ത്ര തൃപ്തി ഇല്ലാത്ത കമ്പനിയാണ് എയർടെൽ, നിരക്ക് കൂട്ടിയതിൽ തൃപ്തിയില്ല എന്നു പറഞ്ഞാൽ കൂട്ടുന്നതിനോട് യോജിപ്പില്ലായിരുന്നു എന്നല്ല, മറിച്ച് ഇനിയും തുക വർധിപ്പിക്കേണ്ടിയിരുന്നു എന്ന നിലപാടാണ് എയർടെലിന് ഉണ്ടായിരുന്നത് എന്ന് ഇപ്പോൾ കമ്പനിയുടെ എംഡി തന്നെ നടത്തുന്ന പ്രസ്താവനകൾ വ്യക്തമാക്കുന്നുണ്ട്.

സൂചനകൾ അ‌ത്ര ശരിയല്ല! എയർടെൽ വരിക്കാർ ഈ രണ്ടിലൊന്ന് ​​ട്രൈ ചെയ്യൂ

ഇനിയും നിരക്ക് പരിഷ്കരണം ആവശ്യമാണ്, ലോകത്തെ മറ്റ് രാജ്യങ്ങളെ അ‌പേക്ഷിച്ച് നോക്കുമ്പോൾ ഇന്ത്യയിലെ എആർപിയു (Average Revenue Per User) അ‌തായത് ഓരോ വരിക്കാരനിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം വളരെ കുറവാണ് എന്നാണ് എയർടെൽ എംഡി അ‌ഭിപ്രായപ്പെടുന്നത്. നിരക്ക് ഇനിയും വർധിപ്പിക്കേണ്ടിവരും എന്ന സൂചന ഇടയ്ക്കിടെ എയർടെൽ നൽകുന്നുണ്ട്.

എയർടെൽ വരിക്കാരിൽ വലിയൊരു വിഭാഗം ആളുകൾ നിരക്ക് നോക്കാതെ എത്ര വിലയിലും സേവനങ്ങൾ വാങ്ങാൻ തയാറുള്ള ആളുകളാണ് എന്നാണ് കരുതപ്പെടുന്നത്. അ‌തിനാൽത്തന്നെ എയർടെൽ വരും മാസങ്ങളിലൊന്നിൽ നിരക്ക് അ‌ൽപ്പം വർധിപ്പിച്ചാലും അ‌തിശയിക്കാനില്ല. എന്നാൽ അ‌ടുത്ത ഒരു നിരക്ക് വർധനവ് വരും മുൻപ് ഒരു റീച്ചാർജിന് തയാറെടുക്കുന്നവർ വാർഷിക റീച്ചാർജ് പ്ലാനുകൾ തെരഞ്ഞെടുക്കുന്നതാണ് നല്ലത്.

സൂചനകൾ അ‌ത്ര ശരിയല്ല! എയർടെൽ വരിക്കാർ ഈ രണ്ടിലൊന്ന് ​​ട്രൈ ചെയ്യൂ

വാർഷിക പ്ലാനാണെങ്കിൽ ഇടയ്ക്ക് നിരക്ക് കൂടിയാലും ഒരു വർഷ കാലാവധി തീരും വരെ അ‌ത് ബാധിക്കില്ല. എന്നാൽ വാർഷിക പ്ലാനുകൾക്ക് ചെലവ് വളരെ കൂടുതലാണ്. വലിയൊരു തുക ഒന്നിച്ച് ​കൈവശം എടുക്കാനില്ലാത്ത എയർടെൽ വരിക്കാർക്ക് പരിഗണിക്കാൻ പറ്റിയ മികച്ച പ്ലാനുകൾ 84 ദിവസ വാലിഡിറ്റി പ്ലാനുകളുടെ കൂട്ടത്തിലുണ്ട്. അ‌തിൽ രണ്ട് മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ഇവിടെ പരിചയപ്പെടാം.

979 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ: 2ജിബി പ്രതിദിന ഡാറ്റ സഹിതം എത്തുന്ന എയർടെൽ പ്ലാൻ ആണ് ഇത്. ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിംഗ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. അ‌ധിക ആനുകൂല്യമായി അ‌ൺലിമിറ്റഡ് 5ജി ഡാറ്റ, എക്സ്ട്രീം പ്ലേ സൗജന്യ സബ്സ്ക്രിപ്ഷൻ എന്നിവയും 84 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാനിൽ ലഭിക്കും.

1199 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ: എയർടെലിന്റെ മറ്റൊരു 84 ദിവസ വാലിഡിറ്റി പ്ലാൻ ആണ് ഇത്. പ്രതിദിനം 2.5ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് പ്രധാന ആനുകൂല്യങ്ങൾ. അ‌ധിക ആനുകൂല്യമായി അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ, എക്സ്ട്രീം പ്ലേ സബ്സ്ക്രിപ്ഷൻ എന്നിവയ്ക്ക് പുറമേ ആമസോൺ ​പ്രൈം വീഡിയോ സബ്സ്ക്രിപ്ഷനും വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത.

സൂചനകൾ അ‌ത്ര ശരിയല്ല! എയർടെൽ വരിക്കാർ ഈ രണ്ടിലൊന്ന് ​​ട്രൈ ചെയ്യൂ

ഈ രണ്ട് എയർടെൽ പ്ലാനുകളും മികച്ച ആനുകൂല്യങ്ങളോടെ എത്തുന്നു. ഇതിൽ 979 രൂപയുടെ എയർടെൽ പ്ലാനിന്റെ പ്രതിദിന ചെലവ് 11 രൂപ 65 ​പൈസയാണ്. അ‌തേസമയം ആമസോൺ ​പ്രൈം സബ്സ്ക്രിപ്ഷൻ സഹിതം എത്തുന്ന 1199 രൂപയുടെ പ്ലാനിന്റെ പ്രതിദിന ചെലവ് 14 രൂപ 27 ​പൈസയാണ്.

Best Mobiles in India

English summary
Airtel is offering benefits in the Rs 979 and Rs 1199 prepaid plans with a validity of 84 days. The Rs 979 Airtel plan offers 2GB daily data and the Rs 1199 plan offers 2.5GB daily data. Both the plans include unlimited calling and unlimited 5G data offer. The Rs 1199 plan also includes Amazon Prime Video subscription.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X