എങ്കെ പാത്താലും നീ! ജിയോ, എയർടെൽ, വിഐ എന്നിവയുടെ വോയ്സ് പ്ലാനുകളെ പൊളിച്ചടുക്കി BSNL
നിരക്ക് വർധന നടപ്പാക്കിയപ്പോൾ സ്വകാര്യ ടെലിക്കോം കമ്പനികൾക്ക് എതിരേ ആളുകൾക്കിടയിൽ, പ്രത്യേകിച്ച് സാധാരണക്കാരായ ടെലിക്കോം വരിക്കാരുടെ ഇടയിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു. അതിന് സമാനമായ ഒരു അവസ്ഥയിലേക്ക് ആണ് ടെലിക്കോം രംഗം ഇപ്പോൾ പൊയ്ക്കൊണ്ടിരിക്കുന്നത്. ഡാറ്റയും അൺലിമിറ്റഡ് കോളിങ് സൗകര്യവും സഹതിമുള്ള റീച്ചാർജ് പ്ലാനുകൾ ഉപയോഗിക്കുന്നവർക്ക് പ്രശ്നമില്ല, എന്നാൽ ചെറിയ തുകയുടെ റീച്ചാർജ് പ്ലാൻ ചെയ്തിരുന്നവർ ആകെ കുടുങ്ങിയിരിക്കുകയാണ്. കാരണം സ്വകാര്യ ടെലിക്കോം കമ്പനികൾ ബജറ്റ് വിലയിൽ ലഭ്യമാക്കിയിരുന്ന റീച്ചാർജ് പ്ലാനുകൾ ചെറിയ അളവിൽ ഡാറ്റ സഹിതമാണ് എത്തിയിരുന്നത്.
എന്നാൽ ഡാറ്റ വേണ്ടാത്ത ആളുകൾക്കായി കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾ അടങ്ങുന്ന റീച്ചാർജ് പ്ലാൻ ലഭ്യമാക്കണം എന്ന് എല്ലാ ടെലിക്കോം കമ്പനികളോടും ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ഉത്തരവിട്ടു. ഇതോടെ സ്വകാര്യ കമ്പനികൾ ചില പ്ലാനുകൾ പിൻവലിച്ച് ഡാറ്റയില്ലാതെ വോയ്സ് ഒൺലി പ്ലാനുകൾ അവതരിപ്പിച്ചു.

പക്ഷേ ജിയോ, എയർടെൽ, വിഐ എന്നിവയുടെ വോയ്സ് ഒൺലി പ്രീപയ്ഡ് പ്ലാനുകൾ വരിക്കാർക്ക് ന്യായമായ വിലയിൽ അല്ല ലഭ്യമായിരിക്കുന്നത്. ഈ വോയ്സ് പ്ലാനുകളെക്കാൾ മെച്ചമുള്ള പ്ലാനുകൾ സർക്കാർ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രതിമാസം 100 രൂപയിൽ താഴെ ചെലവിൽ ടെലിക്കോം ആനുകൂല്യങ്ങൾ ലഭ്യമാകുന്ന പ്ലാൻ പോലും ബിഎസ്എൻഎല്ലിന് ഉണ്ട്.
1198 രൂപ വിലയിൽ ഒരു പ്രീപെയ്ഡ് പ്ലാൻ ബിഎസ്എൻഎൽ ലഭ്യമാക്കിയിട്ടുണ്ട്. ജിയോയുടെയും എയർടെലിന്റെയും വിഐയുടെയും എല്ലാ വോയ്സ് ഒൺലി പ്ലാനുകളെക്കാളും മെച്ചം ഈ ബിഎസ്എൻഎൽ പ്ലാനാണ് എന്ന് പറയാം. ഇതിന് മാസം 99 രൂപയും പ്രതിദിനം 3 രൂപ 28 പൈസയും മാത്രമാണ് ചെലവാകുന്നത്. ഇത് ഒരു വാർഷിക പ്ലാനാണ്.

1198 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ പോലെ കുറഞ്ഞ ചെലവിൽ 365 ദിവസ വാലിഡിറ്റിയും പ്രതിമാസ ആനുകൂല്യങ്ങളും നൽകുന്ന പ്ലാൻ വേറെയില്ല. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം സിം വാലിഡിറ്റി നിലനിർത്തുക എന്നത് വളരെ പ്രധാനമാണ്. ഇത്രയ്ക്ക് കുറഞ്ഞ നിരക്കിലാണ് എത്തുന്നത് എങ്കിലും ഈ പ്ലാൻ പല ബിഎസ്എൻഎൽ ഉപയോക്താക്കൾക്കും അറിയില്ല.
1198 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ പ്രതിമാസ അടിസ്ഥാനത്തിലാണ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്. ധാരാളം കോളിങ് ആവശ്യങ്ങളും ഡാറ്റ ഉപയോഗവും ഉള്ളവർക്ക് ഈ പ്ലാൻ അനുയോജ്യമല്ല. എന്നാൽ മിനിമം കോളിങ് സഹിതം 635 ദിവസ വാലിഡിറ്റിയുള്ള പ്ലാൻ ആഗ്രഹിക്കുന്നവർക്ക് ലാഭകരമായ റീച്ചാർജ് ഓപ്ഷൻ ഈ പ്ലാൻ തന്നെയാണ്.
1198 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: പ്രതിമാസം 300 മിനിറ്റ് കോളിങ് ആണ് ഈ പ്ലാനിൽ ലഭ്യമാകുക. ഇതിന് പുറമേ ആകെ 3ജിബി ഡാറ്റയും 30 എസ്എംഎസും ഈ പ്ലാനിൽ ഒരു മാസത്തേക്ക് ലഭ്യമാകും. ഓരോ മാസവും ഈ ആനുകൂല്യങ്ങൾ പുതുക്കപ്പെടും. അതിനാൽ വർഷം മുഴുവൻ ഈ ആനുകൂല്യങ്ങൾ ലഭ്യമാകും.

പ്രതിവർഷ അടിസ്ഥാനത്തിൽ നോക്കിയാൽ മാസം 3ജിബി ഡാറ്റ വീതം ആകെ 36ജിബി ഡാറ്റയും, 30 എസ്എംഎസ് വീതം ആകെ 360 എസ്എംഎസും 3600 മിനിറ്റ് കോളിങ്ങും ഈ പ്ലാനിൽ ഒരു വർഷത്തേക്ക് ലഭ്യമാകുന്നു. ബിഎസ്എൻഎൽ സെക്കൻഡറി സിം ആയും മറ്റും ഉപയോഗിക്കുന്നവർക്കും ഈ റീച്ചാർജ് പ്ലാൻ മികച്ച ഓപ്ഷനാണ്.


Click it and Unblock the Notifications







