എയർടെലിന് ബജറ്റ് ഫ്രണ്ട്ലി പ്ലാനില്ലെന്ന് വിഷമിക്കേണ്ട, ഒന്നല്ല, അഞ്ച് ഓപ്ഷനുകൾ ഇതാ
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയാണ് ഭാരതി എയർടെൽ. ഇന്ത്യയിലെ മറ്റ് ടെലിക്കോം കമ്പനികളെ അപേക്ഷിച്ച് എയർടെലിന്റെ നിരക്കുകൾ അൽപ്പം വ്യത്യസ്തമാണ്, അൽപ്പം കൂടിയ നിരക്കാണ് എന്ന് ചില ആക്ഷേപങ്ങളൊക്കെ ഉണ്ടെങ്കിലും മികച്ച സേവനം നൽകുന്നതിനാൽ മുടക്കുന്ന കാശിന്റെ ഗുണം കിട്ടും എന്നാണ് കൂടുതൽ ഉപയോക്താക്കളും എയർടെൽ റീച്ചാർജ് പ്ലാനുകളെപ്പറ്റി അഭിപ്രായപ്പെടുന്നത്. എയർടെലിന്റെ പ്രീപെയ്ഡ് പ്ലാനുകളിൽ ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും സഹിതം ലഭ്യമാകുന്ന അഞ്ച് മികച്ച പ്ലാനുകൾ ഇവിടെ പരിചയപ്പെടാം. പ്രതിദിന ടെലിക്കോം ആവശ്യങ്ങൾ അമിത ചെലവില്ലാതെ നിറവേറ്റാൻ ഈ പ്ലാനുകൾ സഹായിക്കും.
എയർടെൽ 379 രൂപ പ്രീപെയ്ഡ് പ്ലാൻ: കൈയിലുള്ളത് 5ജി ഫോൺ ആണെങ്കിൽ, നിങ്ങളുടെ പ്രദേശത്ത് എയർടെൽ 5ജി ലഭ്യമായിട്ടുണ്ടെങ്കിൽ തെരഞ്ഞെടുക്കാൻ കഴിയുന്ന ഏറ്റവും മികച്ച പ്രതിമാസ റീച്ചാർജ് പ്ലാനാണ് ഇത്. കാരണം ഈ പ്ലാൻ അൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാകുന്ന ഏറ്റവും നിരക്ക് കുറഞ്ഞ എയർടെൽ പ്രീപെയ്ഡ് പ്ലാനാണ്. ഇത് തെരഞ്ഞെടുത്താൽ ഡാറ്റ അൺലിമിറ്റഡായി ലഭ്യമാകും. ഒപ്പം മറ്റ് ആവശ്യങ്ങളും നടക്കും.

379 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് പ്രധാന ആനുകൂല്യങ്ങളായി ലഭ്യമാകുക. 30 ദിവസ വാലിഡിറ്റിയിലാണ് ഈ ആനുകൂല്യങ്ങൾ എത്തുന്നത്. അധിക ആനുകൂല്യമായി അൺലിമിറ്റഡ് 5ജി ഡാറ്റ ആനുകൂല്യവും എയർടെൽ എക്സ്ട്രീം പ്ലേ ആപ്പ് സബ്സ്ക്രിപ്ഷനും (പ്രീമിയം അല്ല) ലഭിക്കും.
398 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ: ഒടിടി സബ്സ്ക്രിപ്ഷൻ അടങ്ങുന്ന റീച്ചാർജ് പ്ലാൻ തേടുന്നവർക്ക് അനുയോജ്യമായ പ്രതിമാസ പ്രീപെയ്ഡ് പ്ലാനാണ് ഇത്. അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 2ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവ 28 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാനിൽ ലഭ്യമാകുക. അധിക ആനുകൂല്യമായി ജിയോഹോട്ട്സ്റ്റാർ, അൺലിമിറ്റഡ് 5ജി ഡാറ്റ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ലഭ്യമാകും.

409 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ: പ്രതിദിനം 2.5ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്സ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവ 28 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാനിൽ ലഭ്യമാകും. അധിക ആനുകൂല്യമായി എയർടെൽ എക്സ്ട്രീം പ്ലേ പ്രീമിയം സബ്സ്ക്രിപ്ഷൻ ലഭ്യമാകും എന്നതാണ് ഈ പ്ലാനിന്റെ പ്രധാന നേട്ടങ്ങളിലൊന്ന്.
22 ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ ആസ്വദിക്കാൻ എയർടെൽ എക്സ്ട്രീം പ്ലേ പ്രീമിയം സബ്സ്ക്രിപ്ഷൻ ഉപയോക്താക്കളെ സഹായിക്കും. ഇതിൽ സോണിലിവ്, ലയൺസ്ഗേറ്റ് പ്ലേ, ആഹാ, ചൗപാൽ, ഹോയ്ചോയ്, സൺനെക്സ്റ്റ് തുടങ്ങി നിരവധി ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകൾ അടങ്ങുന്നു. കൂടാതെ അൺലിമിറ്റഡ് 5ജി ഡാറ്റ, സൗജന്യ ഹലോ ട്യൂൺസ് ഉൾപ്പെടെയുള്ള അധിക ആനുകൂല്യങ്ങളും ലഭ്യമാണ്.
649 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ: ഒരു മാസത്തിൽ കൂടുതൽ വാലിഡിറ്റിയിൽ റീച്ചാർജ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ മികച്ച പ്ലാനാണിത്. അൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവ 56 ദിവസത്തെ വാലിഡിറ്റിയിൽ ഈ പ്ലാനിൽ ലഭ്യമാകുന്നു. അധിക ആനുകൂല്യമായി അൺലിമിറ്റഡ് 5ജി ഡാറ്റ, എയർടെൽ എക്സ്ട്രീം പ്ലേ ആപ്പ് സബ്സ്ക്രിപ്ഷൻ എന്നിവയുമുണ്ട്.

979 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ: രണ്ട് മാസത്തിലധികം വാലിഡിറ്റിയിൽ തെരഞ്ഞെടുക്കാൻ പറ്റിയ മികച്ച പ്ലാനാണിത്. 84 ദിവസ വാലിഡിറ്റിയിലാണ് ഇതിലെ ആനുകൂല്യങ്ങൾ ലഭ്യമാകുക. അൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, 100 പ്രതിദിന എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. അധിക ആനുകൂല്യങ്ങളിൽ അൺലിമിറ്റഡ് 5ജി ഡാറ്റ, റിവാർഡ്സ്മിനി, ഹലോ ട്യൂൺസ്, എക്സ്ട്രീം പ്ലേ സബ്സ്ക്രിപ്ഷൻ എന്നിവയും ഉൾപ്പെടുന്നു.


Click it and Unblock the Notifications







