ഇത് വെറുമൊരു റീച്ചാർജ് പ്ലാനല്ല, അതുക്കും മേലെ; അൺലിമിറ്റഡ് 5G ഡാറ്റ, OTT, AI, എല്ലാമുള്ള എയർടെൽ പ്ലാൻ
മത്സരം ശക്തമായ ടെലിക്കോം വിപണിയിൽ മികച്ച റീച്ചാർജ് പ്ലാനുകൾക്ക് വലിയ പ്രാധാന്യമുണ്ട്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായ എയർടെൽ (Airtel) തങ്ങളുടെ വരിക്കാർക്കായി ലഭ്യമാക്കിയിട്ടുള്ള പ്ലാനുകൾ പലതും മികച്ചതാണ്, എന്നാൽ അവയ്ക്ക് മറ്റ് കമ്പനികളെ അപേക്ഷിച്ച് ചിലപ്പോൾ നിരക്ക് അൽപ്പം ഉയർന്നത് ആയിരിക്കും എന്നുമാത്രം. എങ്കിലും എയർടെൽ തങ്ങൾ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ മികച്ച ഗുണനിലവാരത്തോടെ ഉറപ്പാക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. അതിനാൽത്തന്നെ ആളുകൾ വില ഒരു കാര്യമാക്കുന്നില്ല എന്നത് വേറെ കാര്യം. എയർടെലിന് ഒന്നിലധികം മികച്ച പ്ലാനുകൾ ഉണ്ടെങ്കിലും എല്ലാ സൗകര്യങ്ങളും ഒത്തിണങ്ങിയ ഒരു മികച്ച പ്രതിമാസ പ്ലാൻ ഇവിടെ പരിചയപ്പെടാം.
ഡാറ്റ, കോളിങ് എന്നീപതിവ് ആനുകൂല്യങ്ങൾക്ക് അപ്പുറമുള്ള ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു എയർടെൽ പ്ലാനാണ് 449 രൂപയുടെ പ്ലാൻ. ഇതിൽ ഹൈ-സ്പീഡ് കണക്റ്റിവിറ്റി, എൻർടെയ്ൻമെന്റ്, ഇന്റലിജന്റ് ഫീച്ചറുകൾ എന്നിവയെല്ലാം സംയോജിപ്പിച്ചിരിക്കുന്നു. സാധാരണ പ്രീപെയ്ഡ് പ്ലാനുകളെക്കാൾ മൂല്യമുള്ള ഈ പ്ലാനിലെ ആനുകൂല്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

449 രൂപയുടെ എയർടെൽ പ്ലാൻ: പ്രതിദിനം 3 ജിബി ഡാറ്റ, അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. ഉയർന്ന അളവിൽ ഡാറ്റ ഉപയോഗമുള്ളവർക്ക് ഈ പ്ലാൻ അനുയോജ്യമാണ്. 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.
അധിക ആനുകൂല്യങ്ങളാണ് ഈ പ്ലാനിനെ ശ്രദ്ധേയമാക്കുന്നത്. അൺലിമിറ്റഡ് 5ജി ഡാറ്റയിൽ നിന്ന് ഇത് ആരംഭിക്കുന്നു. സബ്‌സ്‌ക്രൈബർമാർക്ക് എയർടെൽ എക്‌സ്ട്രീം പ്ലേ പ്രീമിയത്തിലേക്ക് ഈ പ്ലാൻ പൂർണ്ണ ആക്‌സസ് നൽകുന്നു. സോണി ലിവ്, ലയൺസ്ഗേറ്റ് പ്ലേ, ആഹാ, ഹോയ്‌ചോയ്, ചൗപാൽ, സൺനെക്സ്റ്റ് എന്നിവയുൾപ്പെടെ 22+ ഒടിടി പ്ലാറ്റ്‌ഫോമുകൾ 28 ദിവസത്തെ വാലിഡിറ്റിയിൽ ആസ്വദിക്കാൻ ഈ പ്ലാൻ അനുവദിക്കുന്നു.

ഉപയോക്തൃ സുരക്ഷയ്ക്കായി എഐ പിന്തുണയിൽ അവതരിപ്പിച്ചിരിക്കുന്ന സേവനങ്ങളും ഈ പ്ലാനിൽ ലഭ്യമാകും. അതായത് എയർടെലിന്റെ സ്പാം ഫൈറ്റിംഗ് നെറ്റ്‌വർക്ക് പിന്തുണ. തട്ടിപ്പുകളിലേക്ക് നയിക്കുന്ന ഇൻകമിംഗ് കോളുകൾക്കും എസ്എംഎസുകൾക്കും തടയിടാനും അവയെപ്പറ്റി മുന്നറിയിപ്പ് നൽകാനും ഈ സ്പാം അലേർട്ട് സഹായിക്കുന്നു. കൂടാതെ ഓരോ 30 ദിവസത്തിലും സൗജന്യ ഹെലോട്യൂൺ സജ്ജമാക്കാനും ഈ പ്ലാൻ അനുവദിക്കുന്നു.
എന്നാൽ എയർടെൽ വരിക്കാർ ഇപ്പോൾ ശരിക്കും തെരഞ്ഞെടുക്കേണ്ടത് ഇതൊന്നുമല്ല, ഇതുവരെ ഒരു ടെലിക്കോം കമ്പനിയും നൽകാത്തത്ര മൂല്യമുള്ള ഒരു ഓഫർ ഇപ്പോൾ എയർടെൽ നൽകുന്നുണ്ട്. പ്രീമിയം AI സെർച്ച് അസിസ്റ്റന്റായ പെർപ്ലെക്സിറ്റി പ്രോയുടെ സബ്സ്ക്രിപ്ഷനാണ് അത് (Airtel Perplexity Pro AI subscription). ഒരു വർഷത്തേക്ക് ഏകദേശം 17,000 രൂപ വിലമതിക്കുന്ന ഈ സബസ്ക്രിപ്ഷൻ ഇപ്പോൾ എയർടെൽ തങ്ങളുടെ വരിക്കാർക്ക് സൗജന്യമായി വാഗ്ദാനം ചെയ്യുന്നു.
എയർടെൽ വരിക്കാർ ഏറ്റവുമാദ്യം ചെയ്യേണ്ടത് ഈ സബ്സ്ക്രിപ്ഷൻ പ്ലാനിന്റെ ഉപഭോക്താവാകാൻ ശ്രമിക്കുകയാണ് എന്ന് പറയേണ്ടിയിരിക്കുന്നു. കാരണം നിലവിലുള്ള ഏറ്റവും മികച്ച എഐ പ്ലാറ്റ്‌ഫോമാണ് പെർപ്ലെക്‌സിറ്റി. എയർടെൽ താങ്ക്സ് ആപ്പ് വഴി ഈ ഓഫർ എയർടെൽ വരിക്കാർക്ക് സ്വന്തമാക്കാം. ഇത് പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് അധിക ചെലവില്ലാതെ വിശാലമായ AI ടൂളുകളിലേക്ക് ആക്‌സസ് വാഗ്ദാനം ചെയ്യുന്നു.

എയർടെൽ വരിക്കാർ പെർപ്ലെക്‌സിറ്റി സബ്‌സ്‌ക്രിപ്‌ഷൻ ആക്ടീവ് ആക്കുന്നതിനായി എയർടെൽ താങ്ക്സ് ആപ്പ് തുറക്കുക, റിവാർഡ്സ് വിഭാഗത്തിലേക്ക് നാവിഗേറ്റ് ചെയ്യുക തുടർന്ന് "17,000 രൂപ വിലയുള്ള 12 മാസത്തെ പെർപ്ലെക്‌സിറ്റി പ്രോ സൗജന്യമായി നേടൂ - എന്ന തലക്കെട്ടിലുള്ള ബാനറിൽ ടാപ്പ് ചെയ്യുക. ഓഫർ ആക്ടീവാക്കുന്നതിനും പെർപ്ലെക്‌സിറ്റിയുടെ വെബ്‌സൈറ്റിൽ പ്രക്രിയ പൂർത്തിയാക്കുന്നതിനും "ഇപ്പോൾ ക്ലെയിം ചെയ്യുക" എന്നതിൽ ക്ലിക്ക് ചെയ്യുക.


Click it and Unblock the Notifications








