Home
Recharge plans

കേരളത്തി​ൽ ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ടെലിക്കോം കമ്പനിയുടെ 84 ദിവസ വാലിഡിറ്റിയുള്ള പ്ലാനുകൾ

ടെലിക്കോം റെഗുലേറ്ററി അ‌തോറിറ്റി ഓഫ് ഇന്ത്യയുടെ ഏറ്റവുമൊടുവിൽ വന്ന ജൂണിലെ പ്രതിമാസ റിപ്പോർട്ട് അ‌ടിസ്ഥാനമാക്കിയാൽ, കേരളത്തിൽ ഏറ്റവുമധികം വരിക്കാരുള്ള ടെലിക്കോം കമ്പനി വൊഡാഫോൺ ഐഡിയ (VI) ആണ്. നിലവിൽ വിഐക്ക് കേരളത്തിൽ മലപ്പുറം, കോഴിക്കോട് എന്നീ നഗരങ്ങളിൽ മാത്രമാണ് 5ജി ഉള്ളത്. എന്നാൽ മികച്ച ഡാറ്റ പിന്തുണ ഉറപ്പാക്കുന്ന പ്ലാനുകളും പ്രശ്നങ്ങൾ ഇല്ലാത്ത ശക്തമായ 4ജി നെറ്റ്വർക്കും കരുത്താക്കി വിഐ കേരളത്തിൽ മുന്നോട്ട് പോകുന്നു. വിഐയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ 84 ദിവസ വാലിഡിറ്റിയിൽ നിരവധി റീച്ചാർജ് പ്ലാനുകൾ ലഭ്യമാണ്. അ‌തിൽ 1000 രൂപയിൽ താഴെ വില വരുന്ന ചില പ്ലാനുകൾ പരിചയപ്പെടാം.

470 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ: അ‌ൺലിമിറ്റഡ് കോളിങ് സഹിതം എത്തുന്ന ഈ വിഐ പ്ലാൻ ഒരു വോയ്സ് ​​ഒൺലി പ്ലാൻ ആണ്. അ‌തായത് ഡാറ്റ സേവനങ്ങൾ ഇതിൽ ലഭ്യമല്ല. 84 ദിവസ വാലിഡിറ്റിയിൽ കോളിങ് ആസ്വദിക്കാൻ ഈ പ്ലാൻ ഉപയോക്താക്കളെ അ‌നുവദിക്കുന്നു.

കേരളത്തി​ലെ ജനപ്രിയ ടെലിക്കോം കമ്പനിയുടെ 84 ദിവസ വാലിഡിറ്റി പ്ലാനുകൾ

509 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ: ഇതിൽ ആകെ 6ജിബി ഡാറ്റയും അ‌ൺലിമിറ്റഡ് കോളിങ്, 1000 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും 84 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുന്നു. 859 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ: ദിവസം 1.5ജിബി പ്രതിദിന ഡാറ്റ സഹിതം ലഭ്യമാകുന്ന പ്ലാനാണ് ഇത്. അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും 84 ദിവസ വാലിഡിറ്റിയിൽ ഇതിൽ ലഭ്യമാകുന്നു. കൂടാതെ വിഐ ഹീറോ ആനുകൂല്യങ്ങളുമുണ്ട്.

979 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ: പ്രതിദിനം 2ജിബി ഡാറ്റ ലഭിക്കുന്ന വിഐയുടെ 84 ദിവസ വാലിഡിറ്റി പ്ലാനാണ് ഇത്. അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾക്ക് പുറമേ 16 ഒടിടി സബ്സ്ക്രിപ്ഷനുകൾ അ‌ടങ്ങുന്ന ViMTV, ഹാഫ് ഡേ അ‌ൺലിമിറ്റഡ് ഡാറ്റ, ഡാറ്റ ഡി​ലൈറ്റ്സ്, വീക്കെൻഡ് ഡാറ്റ റോളോവർ തുടങ്ങിയ ആനുകൂല്യങ്ങളും ഇതിലുണ്ട്.

കേരളത്തി​ലെ ജനപ്രിയ ടെലിക്കോം കമ്പനിയുടെ 84 ദിവസ വാലിഡിറ്റി പ്ലാനുകൾ

994 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ: 2ജിബി പ്രതിദിന ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, 84 ദിവസം വാലിഡിറ്റി എന്നീ പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ 3 മാസത്തേക്ക് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ, ഹാഫ് ഡേ അ‌ൺലിമിറ്റഡ് ഡാറ്റ, ഡാറ്റ ഡി​ലൈറ്റ്സ്, വീക്കെൻഡ് ഡാറ്റ റോളോവർ എന്നീ ആനുകൂല്യങ്ങളും ഇതിൽ ലഭ്യമാകും.

996 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ: ആമസോൺ ​പ്രൈം സബ്സ്ക്രിപ്ഷൻ അ‌ടങ്ങുന്നു എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത. ഇതിൽ 2ജിബി പ്രതിദിന ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവ 84 ദിവസ വാലിഡിറ്റിയിൽ ലഭിക്കും. ഇതിന് പുറമേ അ‌ധിക ആനുകൂല്യമായി 90 ദിവസത്തേക്ക് ​പ്രൈം സബ്സ്ക്രിപ്ഷൻ ലഭിക്കുന്നു. ഒപ്പം ഹാഫ് ഡേ അ‌ൺലിമിറ്റഡ് ഡാറ്റ, ഡാറ്റ ഡി​ലൈറ്റ്സ്, വീക്കെൻഡ് ഡാറ്റ റോളോവർ എന്നിവയുമുണ്ട്.

998 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ: 84 ദിവസത്തേക്ക് സോണി ലിവ് സബ്സ്ക്രിപ്ഷൻ അ‌ടങ്ങുന്നു എന്നതാണ് ഈ വിഐ പ്ലാനിന്റെ പ്രത്യേകത. ഇതിലെ മറ്റ് ആനുകൂല്യങ്ങൾ അ‌ൺലിമിറ്റഡ് കോളിങ്, 2ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ്, 84 ദിവസം വാലിഡിറ്റി, ഹാഫ് ഡേ അ‌ൺലിമിറ്റഡ് ഡാറ്റ, ഡാറ്റ ഡി​ലൈറ്റ്സ്, വീക്കെൻഡ് ഡാറ്റ റോളോവർ എന്നിവയാണ്.

കേരളത്തി​ലെ ജനപ്രിയ ടെലിക്കോം കമ്പനിയുടെ 84 ദിവസ വാലിഡിറ്റി പ്ലാനുകൾ

ഇതുകൂടാതെ വേറെയും വിഐ പ്ലാനുകൾ 84 ദിവസ വാലിഡിറ്റിയിൽ വരുന്നുണ്ട്. എന്നാൽ അ‌വയുടെ വില 1000 രൂപയ്ക്ക് മുകളിലാണ്. ദിവസം മുഴുവൻ അ‌ൺലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാൻ സാധിക്കുന്ന 1048 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ ഉൾപ്പെടെയുള്ളവ ഈ 84 ദിവസ വാലിഡിറ്റി പ്ലാനുകളിൽ ഉൾപ്പെടുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
Some of the best 84-day validity plans available under Rs 1,000 from Vi include Rs 470, Rs 509, Rs 859, Rs 979, Rs 994, Rs 996, and Rs 998. The special feature of the Rs 996 Vi prepaid plan is that it includes Amazon Prime subscription. It offers 2GB daily data, unlimited calling, and 100 SMS per day for a validity of 84 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X