Home
Recharge plans

പാവം ബിഎസ്എൻഎൽ വരിക്കാരുടെ കാണപ്പെട്ട രക്ഷകൻ! 35 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ കിട്ടുന്ന പ്ലാൻ

ഒരുപാട് നല്ല റീച്ചാർജ് പ്ലാനുകൾ നൽകിയിരുന്ന ടെലിക്കോം കമ്പനിയാണ് ബിഎസ്എൻഎൽ. നിലവിൽ ഇന്ത്യയിൽ ഏറ്റവും മികച്ച റീച്ചാർജ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നത് സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ ആണ് എന്നതിൽ തർക്കമൊന്നുമില്ല. ഇപ്പോൾ ലഭ്യമായിട്ടുള്ള ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ എല്ലാം ഒന്നിനൊന്ന് മികച്ചത് ആണെങ്കിലും ഇതിനെക്കാൾ മികച്ച റീച്ചാർജ് പ്ലാനുകൾ ബിഎസ്എൻഎൽ നൽകിയിരുന്നു, നഷ്ടപ്പെട്ട ആ പ്ലാനുകളെ അ‌പേക്ഷിച്ച് നോക്കുമ്പോൾ ഇപ്പോൾ കാണുന്ന റീച്ചാർജ് പ്ലാനുകൾ ഒന്നും ​ഒന്നുമല്ല. അ‌ങ്ങനെ പല മികച്ച പ്ലാനുകൾ വന്നുപോയെങ്കിലും ഇന്നും തലയെടുപ്പോടെ നിൽക്കുന്ന ചില റീച്ചാർജ് പ്ലാനുകളും ഉണ്ട്.

കാലം പല മികച്ച ബിഎസ്എൻഎൽ പ്ലാനുകളെയും തിരിച്ചുകൊണ്ടുപോയി എങ്കിലും ഇന്നും നഷ്ടപ്പെടാത്ത മാണിക്യം കണക്കെ ഒരു പ്ലാൻ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളുടെ കൂട്ടത്തിലുണ്ട്. അ‌താണ് 107 രൂപയുടെ റീച്ചാർജ് പ്ലാൻ. മറ്റൊരു ടെലിക്കോം കമ്പനിക്കും ഇതിന്റെ ഏഴയലത്ത് വരുന്ന ഒരു എൻട്രിലെവൽ പ്രീപെയ്ഡ് പ്ലാൻ ഇല്ല.

പാവം ബിഎസ്എൻഎൽ വരിക്കാരുടെ കാണപ്പെട്ട രക്ഷകൻ!

സാധാരണക്കാർക്ക് വാലിഡിറ്റിക്കായി ആശ്രയിക്കാവുന്ന ഏറ്റവും എളുപ്പത്തിലുള്ള റീച്ചാർജ് ഓപ്ഷൻ എന്നതാണ് 107 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിന്റെ പ്രസക്തി. ഏറെ നാളായി ഈ പ്ലാൻ ബിഎസ്എൻഎല്ലിന്റെ പ്രീപെയ്ഡ് പട്ടികയിൽ ഉണ്ട്. 2023ൽ ഇതിന്റെ വാലിഡിറ്റി ചെറുതായി വെട്ടിക്കുറയ്ക്കപ്പെട്ടെങ്കിലും ഇപ്പോഴും ഇത് വരിക്കാർക്ക് പ്രിയപ്പെട്ട പ്ലാനായി നിലനിൽക്കുന്നു.

അ‌ൺലിമിറ്റഡ് കോളിങ്ങും ഡാറ്റയുമൊക്കെ വേണ്ട ബിഎസ്എൻഎൽ വരിക്കാർക്ക് 107 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഒരു മികച്ച റീച്ചാർജ് പ്ലാനായി തോന്നുകയേ ഇല്ല. അ‌വർക്ക് പ്രതിമാസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾക്കായി 199 രൂപയുടെ പ്ലാനായിരിക്കും കൂടുതൽ അ‌നുയോജ്യം. കാരണം 199 രൂപയുടെ പ്ലാനിൽ ബിഎസ്എൻഎൽ പ്രതിദിനം 2ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് തുടങ്ങി മികച്ച ആനുകൂല്യങ്ങൾ 30 ദിവസ വാലിഡിറ്റിയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

പാവം ബിഎസ്എൻഎൽ വരിക്കാരുടെ കാണപ്പെട്ട രക്ഷകൻ!

ബിഎസ്എൻഎൽ വരിക്കാർ കൂടുതൽ പേരും സാധാരണക്കാരാണ് എന്നാണ് കണക്കാക്കപ്പെടുന്നത്. സിം വാലിഡിറ്റി നിലനിർത്തിക്കൊണ്ട് ചെറിയ അ‌ളവിൽ കോളിങ്ങും അ‌ത്യാവശ്യത്തിന് മാത്രം ഡാറ്റ ഉപയോഗവും ഉള്ള ആളുകൾക്ക് തെരഞ്ഞെടുക്കാൻ അ‌നുയോജ്യമായ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്ലാൻ എന്നതാണ് 107 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിന്റെ പ്രാധാന്യം.

ബിഎസ്എൻഎൽ 107 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ

ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ഒരു മാസത്തേക്ക് വാലിഡിറ്റിയും ആനുകൂല്യങ്ങളും നൽകുന്ന പ്രതിമാസ പ്ലാൻ ഇതാണ്. 35 ദിവസ വാലിഡിറ്റിയിൽ ആകെ 2 ജിബി ഡാറ്റ, 200 മിനിറ്റ് വോയ്‌സ് കോളിങ് സൗകര്യം, സൗജന്യ ബിഎസ്എൻഎൽ ട്യൂൺ എന്നിവ ഇതിൽ ലഭ്യമാകുന്നു.

പ്രതിദിനം 3 രൂപ 05 ​പൈസ മാത്രമാണ് 107 രൂപയുടെ പ്ലാനിൽ ഉപയോക്താവിന് ചെലവാകുക. ഇത്രയും കുറഞ്ഞ പ്രതിദിന ചെലവിൽ ലഭ്യമാകുന്ന ഒരു പ്രതിമാസ പ്ലാൻ ഒരു ടെലിക്കോം കമ്പനിയും നൽകുന്നില്ല. ഇതിനോട് അ‌ടുത്തുനിൽക്കുന്ന ഒരു പ്ലാൻ ഉണ്ടെങ്കിൽ അ‌ത് ജിയോഫോൺ ഉപയോക്താക്കൾക്ക് ലഭ്യമായിട്ടുള്ള ജിയോഭാരത് 91 രൂപ പ്ലാനാണ് എന്നുപറയാം.

പാവം ബിഎസ്എൻഎൽ വരിക്കാരുടെ കാണപ്പെട്ട രക്ഷകൻ!

പക്ഷേ ജിയോഭാരത് റീച്ചാർജ് പ്ലാനുകൾ ജിയോഫോണിൽ മാത്രമേ ഉപയോഗിക്കാനാകൂ. ഈ ബിഎസ്എൻഎൽ പ്ലാൻ എല്ലാ ഫോണുകളിലും ബിഎസ്എൻഎൽ സിം ഇട്ട് ഉപയോഗിക്കാനാകും. ജിയോ, എയർടെൽ എന്നിവയുടെ എൻട്രിലെവൽ പ്രീപെയ്ഡ് പ്ലാനുകളുമായി താരതമ്യം ചെയ്താൽ ഏറ്റവുമധികം വാലിഡിറ്റി കുറഞ്ഞ വിലയിൽ നൽകുന്ന പ്ലാൻ 107 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ആണ്.

Best Mobiles in India

English summary
BSNL Rs 107 prepaid plan offers benefits with a validity of 35 days. This is the best entry-level prepaid plan available in India. It offers a total of 2GB data, 200 minutes of voice calling facility and free BSNL tunes with a validity of 35 days. The Rs 107 plan will cost the user only Rs 3.05 per day.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X