Home
Recharge plans

റീച്ചാർജ് ചെയ്യാനുള്ളവർ മറക്കേണ്ട, BSNL 2 ശതമാനം ഡിസ്കൗണ്ട് ഈ ബുധനാഴ്ച വരെ മാത്രം

ബിഎസ്എൻഎൽ തങ്ങളുടെ വരിക്കാർക്കായി കഴിഞ്ഞ മാസം പ്രഖ്യാപിച്ച 2 ശതമാനം ഡിസ്കൗണ്ട് ഓഫറിന്റെ കാലാവധി ഈ മാസം 15ന് (ബുധനാഴ്ച) അ‌വസാനിക്കും. ഈ കാലയളവിനുള്ളിൽ റീച്ചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് മാത്രമാണ് ഡിസ്കൗണ്ട് ഓഫർ ലഭ്യമാകുക. 15ന് ശേഷം ഈ ഓഫർ നീട്ടുമോയെന്ന് ഇപ്പോൾ വ്യക്തമല്ല. എന്തായാലും ഉടൻ തന്നെ ഒരു റീച്ചാർജ് ആവശ്യമായിട്ടുള്ള ബിഎസ്എൻഎൽ വരിക്കാർക്ക് ഡിസ്കൗണ്ട് ലഭ്യമാകുന്ന മൂന്ന് റീച്ചാർജ് പ്ലാനുകളിലൊന്ന് തെരഞ്ഞെടുത്ത് ലാഭം നേടാവുന്നതാണ്. 199 രൂപ, 485 രൂപ, 1999 രൂപ എന്നീ വിലകളിലുള്ള പ്ലാനുകളിലാണ് ബിഎസ്എൻഎൽ 2 ശതമാനം ഡിസ്കൗണ്ട് നൽകുന്നത്.

നേരത്തെ സെപ്റ്റംബറിന്റെ തുടക്കത്തിൽ ബിഎസ്എൻഎൽ 5 പ്രധാന പ്ലാനുകളുടെ വാലിഡിറ്റി കുറച്ച് പ്ലാൻ പരിഷ്കരണം നടപ്പാക്കിയിരുന്നു. ഈ തീരുമാനത്തിന് പിന്നാലെയാണ് ഒരു താൽക്കാലിക ആശ്വാസം എന്ന നിലയിൽ വാലിഡിറ്റി കുറയ്ക്കപ്പെട്ടതിൽ മൂന്ന് പ്രീപെയ്ഡ് പ്ലാനുകൾക്ക് 2 ശതമാനം ഡിസ്കൗണ്ട് ബിഎസ്എൻഎൽ പ്രഖ്യാപിച്ചത്.

റീച്ചാർജ് ചെയ്യാനുള്ളവർ മറക്കേണ്ട, ഈ BSNL ഡിസ്കൗണ്ട് ഈ ബുധനാഴ്ച വരെ

ബിഎസ്എൻഎൽ ആപ്പ് വഴിയോ ഔദ്യോഗിക വെബ്​സൈറ്റ് വഴിയോ റീച്ചാർജ് ചെയ്യുന്നവർക്കാണ് ഡിസ്കൗണ്ട് ലഭ്യമാകുക. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം 199 രൂപയുടെ പ്ലാനിന് 2 ശതമാനം ഡിസ്കൗണ്ടിന് ശേഷം 195 രൂപ 02 ​പൈസ നൽകിയാൽ മതി.

അ‌തേപോലെ 485 രൂപയുടെ പ്ലാനിന് 475 രൂപ 30 ​പൈസയും 1999 രൂപയുടെ പ്ലാനിന് 1959 രൂപ 02 ​പൈസയും നൽകിയാൽ മതി. എന്നാൽ ഈ 15-ാം തിയതി വരെ മാത്രമേ ഈ ഡിസ്കൗണ്ട് വില ലഭ്യമാകൂ. അ‌തിന് ശേഷം ഈ പ്ലാനുകൾക്ക് യഥാർഥ വില തന്നെ നൽകേണ്ടിവരും.

റീച്ചാർജ് ചെയ്യാനുള്ളവർ മറക്കേണ്ട, ഈ BSNL ഡിസ്കൗണ്ട് ഈ ബുധനാഴ്ച വരെ

2 ശതമാനം ഡിസ്കൗണ്ട് ഓഫർ പ്രയോജനപ്പെടുത്തുന്നതിലൂടെ 199 രൂപയുടെ പ്ലാനിൽ ഏതാണ്ട് 4 രൂപയ്ക്കടുത്തും 485 രൂപയുടെ പ്ലാനിൽ 10 രൂപയ്ക്കടുത്തും, 1999 രൂപയുടെ പ്ലാനിൽ 40 രൂപയ്ക്കടുത്തും ലാഭം നേടാനാകും. വാലിഡിറ്റി കുറയ്ക്കപ്പെട്ടതിന്റെ ക്ഷീണം ചെറുതായി മാറ്റാൻ ഈ ഡിസ്കൗണ്ട് ഓഫർ വരിക്കാർക്ക് പ്രയോജനപ്പെടും.

199 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ

ബിഎസ്എൻഎല്ലിന്റെ മികച്ച പ്രതിമാസ പ്ലാനുകളിലൊന്നാണ് ഇത്. അ‌ൺലിമിറ്റഡ് കോളിങ്, 2ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. ഇപ്പോൾ 28 ദിവസ വാലിഡിറ്റിയിൽ ആണ് ഈ പ്ലാൻ എത്തുന്നത് (മുൻപ് ഇത് 30 ദിവസ വാലിഡിറ്റി നൽകിയിരുന്നു). 7.10 രൂപയാണ് ഇതിന്റെ പ്രതിദിന ചെലവ്.

485 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

അ‌ൺലിമിറ്റഡ് കോളിങ്, 2ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ ബിഎസ്എൻഎൽ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 72 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാൻ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു (മുൻപ് 80 ദിവസമായിരുന്നു ഇതിലെ വാലിഡിറ്റി). ഇതിന്റെ പ്രതിദിന ചെലവ് ഏകദേശം 6.73 രൂപയാണ്.

റീച്ചാർജ് ചെയ്യാനുള്ളവർ മറക്കേണ്ട, ഈ BSNL ഡിസ്കൗണ്ട് ഈ ബുധനാഴ്ച വരെ

1999 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

അ‌ൺലിമിറ്റഡ് കോളിങ്, പ്രതിദിനം 1.5ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഇപ്പോൾ 330 ദിവസ വാലിഡിറ്റിയാണ് ഈ പ്ലാനിലുള്ളത്. (മുൻപ് 365 ദിവസ വാലിഡിറ്റിയുള്ള വാർഷിക പ്ലാനായിരുന്നു ഇത്). 6.05 രൂപയാണ് ഇതിന്റെ പ്രതിദിന ചെലവ്.

More from GizBot

Best Mobiles in India

English summary
BSNL's 2 percent discount on Rs 199, Rs 485 and Rs 1999 plans will end on October 15. According to the information provided on the BSNL Self Care app, after the 2 percent discount, the Rs 199 plan will cost Rs 195.02. Similarly, the other two plans will cost Rs 475.30 and Rs 1959.02 respectively.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X