Home
Recharge plans

പോയത് പോയി, ബാക്കി ര​ണ്ടെണ്ണം ഉണ്ടല്ലോ! 3GB പ്രതിദിന ഡാറ്റ ലഭിക്കുന്ന BSNL പ്രീപെയ്ഡ് പ്ലാനുകൾ

വരിക്കാരുടെ എണ്ണത്തിൽ സ്വകാര്യ കമ്പനികളെ അ‌പേക്ഷിച്ച് അ‌ൽപ്പം പിന്നിലാണെങ്കിലും ബിഎസ്എൻഎൽ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ ഒരു പ്രധാന ശക്തി തന്നെയാണ്. മികച്ച നിരവധി പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്ന ബിഎസ്എൻഎൽ സാധാരണക്കാർക്ക് ആശ്രയിക്കാവുന്ന ടെലിക്കോം കമ്പനി എന്ന നിലയിൽ ഏറെ പ്രാധാന്യം അ‌ർഹിക്കുന്നു. എന്നാൽ ബിഎസ്എൻഎൽ പ്ലാനുകളുടെ പട്ടിക പരിശോധിച്ചാൽ ഇപ്പോൾ ഉപയോക്താക്കൾക്ക് ഒരു കാര്യം മനസിലാകും. ഉയർന്ന അ‌ളവിൽ പ്രതിദിന ഡാറ്റ ലഭ്യമാകുന്ന പ്ലാനുകൾ ഇപ്പോൾ ബിഎസ്എൻഎല്ലിന് കുറവാണ് എന്നതാണ് അ‌ത്. 3ജിബി ആണ് ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്ന ഏറ്റവും ഉയർന്ന അ‌ളവ് പ്രതിദിന ഡാറ്റ.

ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ ഏറ്റവും ഉയർന്ന അ‌ളവിൽ പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്യുന്നത് വൊഡാഫോൺ ഐഡിയ ആണ്. വിഐക്ക് 4ജിബി പ്രതിദിന ഡാറ്റ ലഭ്യമാകുന്ന ഒരു പ്രീപെയ്ഡ് പ്ലാനുണ്ട്. മറ്റ് ടെലിക്കോം കമ്പനികളുടെയെല്ലാം ഏറ്റവും ഉയർന്ന പ്രതിദിന ഡാറ്റ അ‌ളവ് 3ജിബി തന്നെയാണ്.

3GB പ്രതിദിന ഡാറ്റ ലഭിക്കുന്ന BSNL പ്രീപെയ്ഡ് പ്ലാനുകൾ

ബിഎസ്എൻഎൽ വരിക്കാരെ സംബന്ധിച്ചിടത്തോളം അ‌ടുത്തകാലം വരെ 3ജിബി പ്രതിദിന ഡാറ്റ ലഭ്യമാകുന്ന മൂന്ന് മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമായിരുന്നു. എന്നാലിപ്പോൾ ആകെ രണ്ട് പ്ലാനുകൾ മാത്രമാണ് 3ജിബി പ്രതിദിന ഡാറ്റയോടെ ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 599 രൂപ, 299 രൂപ വിലകളിലാണ് ഈ രണ്ട് പ്ലാനുകൾ എത്തുന്നത്.

നേരത്തെ 2999 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനും 3ജിബി പ്രതിദിന ഡാറ്റ സഹിതം എത്തിയിരുന്നു. 365 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസം 100 എസ്എംഎസ്, 3ജിബി പ്രതിദിന ഡാറ്റ എന്നിവയായിരുന്നു ഈ പ്ലാനിൽ ലഭ്യമായിരുന്ന പ്രധാന ആനുകൂല്യങ്ങൾ. എന്നാൽ ഇപ്പോൾ ഈ പ്ലാൻ ലഭ്യമല്ല. കാരണം കുറച്ചുനാൾ മുൻപ് ഇത് പിൻവലിക്കപ്പെട്ടു.

ഇപ്പോൾ ബിഎസ്എൻഎൽ വരിക്കാരെ സംബന്ധിച്ചിടത്തോളം 3ജിബി പ്രതിദിന ഡാറ്റ വേണമെങ്കിൽ​ തെരഞ്ഞെടുക്കാൻ സാധിക്കുക 599 രൂപ, 299 രൂപ പ്ലാനുകൾ മാത്രമാണ്. ഇതിൽക്കൂടുതൽ ഡാറ്റ വേണമെങ്കിൽ ബിഎസ്എൻഎല്ലിന്റെ ഡാറ്റ പ്ലാനുകളുടെ പിന്തുണ ഉറപ്പാക്കാവുന്നതാണ്. 16 രൂപ, 58 രൂപ, 98 രൂപ, 198 രൂപ, 251 രൂപ, 411 രൂപ, 1515 രൂപ എന്നീ വിലകളിലെല്ലാം ബിഎസ്എൻഎൽ ഡാറ്റ പ്ലാനുകൾ ലഭ്യമാണ്.

299 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

ഒരു മാസത്തെ വാലിഡിറ്റിയിൽ 3ജിബി പ്രതിദിന ഡാറ്റ അ‌ടങ്ങുന്ന പ്ലാൻ തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് അ‌നുയോജ്യം 299 രൂപയുടെ ഈ ബിഎസ്എൻഎൽ പ്ലാനാണ്. ഇതിൽ പ്രതിദിനം 3ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് വോയിസ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ 30 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുന്നു.

599 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

3ജിബി പ്രതിദിന ഡാറ്റ സഹിതം ഏറ്റവും ഉയർന്ന വാലിഡിറ്റിയിൽ ലഭ്യമാകുന്ന ബിഎസ്എൻഎൽ പ്ലാൻ ആണിത്. അ‌ൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 3ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. 84 ദിവസം വാലിഡിറ്റിയിൽ ഈ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ലഭ്യമാകും.

ഈ 3ജിബി പ്രതിദിന ഡാറ്റയുള്ള ബിഎസ്എൻഎൽ പ്ലാനുകളിൽ 299 രൂപയുടെ പ്ലാനിന് പ്രതിദിനം 9 രൂപ 96 ​പൈസയാണ് ചെലവ്. 599 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിന്റെ പ്രതിദിന ചെലവ് 7 രൂപ 13 ​പൈസയാണ്. ഈ പ്ലാനുകൾ ബിഎസ്എൻഎൽ ആപ്പ് വഴിയാണ് റീച്ചാർജ് ചെയ്യുന്നത് എങ്കിൽ 2 ശതമാനം ഡിസ്കൗണ്ട് ലഭ്യമാണ്.

ഉദാഹരണത്തിന് 599 രൂപയുടെ പ്ലാൻ ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ഉപയോഗിച്ച് റീച്ചാർജ് ചെയ്യുമ്പോൾ 587 രൂപ നൽകിയാൽ മതി. അ‌തേപോലെ 299 രൂപയുടെ പ്ലാനിന് 293 രൂപ 02 ​പൈസ മാത്രം നൽകിയാൽ മതി. ഈ രണ്ട് പ്ലാനുകൾക്കും മറ്റൊരു പ്രത്യേകത കൂടിയുണ്ട്.

ബിഎസ്എൻഎൽ രണ്ട് പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം എക്സ്ട്രാ ഡാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. ആ രണ്ട് പ്ലാനുകൾ 599 രൂപ, 299 രൂപ പ്ലാനുകളാണ്. ആകെ 3ജിബി ഡാറ്റയാണ് ഈ പ്ലാനുകൾക്കൊപ്പം സൗജന്യമായി ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നത്. ധാരാളം ഡാറ്റ ഉപയോഗമുള്ള വരിക്കാർക്ക് ഈ പ്ലാനുകൾ കൂടുതൽ ഇഷ്ടപ്പെടാൻ ഇത് ഇടയാക്കുന്നു.

3GB പ്രതിദിന ഡാറ്റ ലഭിക്കുന്ന BSNL പ്രീപെയ്ഡ് പ്ലാനുകൾ

ബിഎസ്എൻഎൽ ഡാറ്റ വേഗതയുടെ കാര്യത്തിലേക്ക് വന്നാൽ, ബിഎസ്എൻഎൽ സിം നിലവിൽ ഉപയോഗിക്കാത്തവർ പലരും പഴയ അ‌നുഭവങ്ങൾ വച്ച് ബിഎസ്എൻഎല്ലിന് വേഗമില്ല എന്ന ധാരണയുമായി കഴിഞ്ഞുകൂടുന്നുണ്ട്. യഥാർഥത്തിൽ പല സ്ഥലങ്ങളിലും ബിഎസ്എൻഎൽ ഡാറ്റ സേവനങ്ങൾ ഇപ്പോൾ മറ്റ് കമ്പനികളുടേത് പോലെ തന്നെ മികച്ച വേഗതയിൽ ലഭ്യമാകുന്നുണ്ട്.

കാരണം 4ജി വ്യാപനത്തിന്റെ ഭാഗമായി പുതിയ ടവറുകൾ സ്ഥാപിക്കപ്പെടുകയും നിലവിൽ ഉണ്ടായിരുന്ന ടവറുകളിൽ ചിലത് 4ജി ആകുകയും ചെയ്തിട്ടുണ്ട്. ഒരുലക്ഷം ​സൈറ്റുകളിൽ 4ജി എത്തിക്കാനാണ് ബിഎസ്എൻഎൽ ടിസിഎസ് നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് കരാർ നൽകിയിരിക്കുന്നത്. ഈ കരാർ പ്രകാരം ഇതിനകം ഏതാണ്ട് 80000ൽ അ‌ധികം 4ജി ടവറുകൾ സ്ഥാപിച്ചുകഴിഞ്ഞു.

ഇതിൽ 75000 ൽ അ‌ധികം ടവറുകൾ പ്രവർത്തിച്ച് തുടങ്ങിയിട്ടുണ്ട് എന്നാണ് ഏറ്റവുമൊടുവിൽ പുറത്തുവിട്ട അ‌പ്ഡേറ്റിൽ ബിഎസ്എൻഎൽ അ‌റിയിച്ചത്. ബിഎസ്എൻഎല്ലിന്റെ ഈ 4ജി വ്യാപനത്തിന്റെ ഭാഗമായി കേരളത്തിലെയും നിരവധി പ്രദേശങ്ങളിൽ ​നെറ്റ്വർക്ക് ശേഷി വർധിച്ചിട്ടുണ്ട്. അ‌വശേഷിക്കുന്ന ഇടങ്ങളിൽ മൂന്ന് മാസത്തിനകം 4ജി എത്തും എന്നാണ് അ‌ധികൃതർ പറയുന്നത്.

ബിഎസ്എൻഎല്ലിന്റെ 4ജി വ്യാപനം വേഗത്തിലാക്കാനും ഉടൻ തന്നെ 5ജി അ‌വതരിപ്പിക്കാനും കേന്ദ്ര സർക്കാരും ശ്രദ്ധ ചെലുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കേന്ദ്ര ടെലിക്കോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇക്കാര്യത്തിൽ ചില നടപടികൾ ​കൈക്കൊണ്ടതായി ടെലിക്കോം ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നുണ്ട്. ബിഎസ്എൻഎല്ലിന്റെ വരുമാനം ഉയർത്താനുള്ള ചില നടപടികളും സിന്ധ്യ നിർദേശിച്ചു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

3GB പ്രതിദിന ഡാറ്റ ലഭിക്കുന്ന BSNL പ്രീപെയ്ഡ് പ്ലാനുകൾ

2025- 26 സാമ്പത്തിക വർഷത്തേക്ക് ഒരു ഉപഭോക്തൃ വളർച്ചാ പദ്ധതിയും ബിസിനസ് പ്ലാനും തയ്യാറാക്കാൻ മന്ത്രി സിന്ധ്യ എല്ലാ സർക്കിളുകളോടും ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് ടെലിക്കോം വകുപ്പ് ചൊവ്വാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നുണ്ട്. കൂടാതെ ബിഎസ്എൻഎല്ലിന്റെ 27 ചീഫ് ജനറൽ മാനേജർമാരും മുതിർന്ന ഉദ്യോഗസ്ഥരും എല്ലാ മാസവും യോഗം ചേരാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

വിവിധ മേഖലകളിൽ ബിഎസ്എൻഎൽ നേരിടുന്ന വെല്ലുവിളികൾക്ക് ഉദ്യോഗസ്ഥർ ഒരുമിച്ചിരുന്ന് പരിഹാരം കണ്ടെത്താൻ ടെലിക്കോം മന്ത്രി നിർദേശിച്ചു. കൂടാതെ ജൂനിയർ ജീവനക്കാരുടെ ശേഷി വർദ്ധിപ്പിക്കുന്നതിനായി പ്രവർത്തിക്കാനും അവരെ ബിഎസ്എൻഎല്ലിന്റെ വളർച്ചയ്ക്കായി പ്രവർത്തിക്കാൻ കെൽപ്പുള്ളവരാക്കി മാറ്റാനും സി‌ജി‌എമ്മുകളോട് ജ്യോതിരാദിത്യ സിന്ധ്യ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും റിപ്പോർട്ടുണ്ട്. ബിഎസ്എൻഎല്ലിനെ വരുമാനത്തിലേക്ക് നയിക്കാൻ അ‌തിന്റെ പ്ലാനിങ് മെച്ചപ്പെടുത്താൻ മന്ത്രി ഉദ്ദേശിക്കുന്നു.

ഏകദേശം 18 വർഷത്തെ ഇടവേളയ്ക്ക് ശേഷം, 2024 ഒക്ടോബർ ഡിസംബർ പാദത്തിൽ ബിഎസ്എൻഎൽ 262 കോടി രൂപയുടെ അറ്റാദായം റിപ്പോർട്ട് ചെയ്തിരുന്നു. ഈ നേട്ടത്തിലേക്ക് ബിഎസ്എൻഎല്ലിനെ നയിച്ചതിന് ബിഎസ്എൻഎൽ ടീമിനെ ജ്യോതിരാദിത്യ സിന്ധ്യ പ്രശംസിച്ചു. ഈ വേഗത തുടരാനും ദീർഘകാല വിജയത്തിനായി കൂടുതൽ വരിക്കാരെ സ്വന്തമാക്കുന്നതിനും നിലവിലുള്ള വരിക്കാർ കൊഴിഞ്ഞുപോകാതിരിക്കാനും ആവശ്യമായ നടപടികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അദ്ദേഹം മുഴുവൻ ബിഎസ്എൻഎൽ ജീവനക്കാരോടും ആഹ്വാനം ചെയ്തു.

Best Mobiles in India

English summary
BSNL 3GB daily data plans are available at prices of Rs 599 and Rs 299. Both these plans also offer 3GB extra data. Among these BSNL plans with 3GB daily data, the Rs 299 plan costs Rs 9.96 per day. The daily cost of the Rs 599 BSNL prepaid plan is Rs 7.13 per day.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X